Chapter Title : ഇര 6
നാട്ടുകാർക്ക് പിടികിട്ടിക്കാണുമോ, അവരെ തല്ലിക്കാണുമോ അവന്റെ ചിന്തകൾ കാട് കയറി. എന്തായാലും അവിടെവരെ ഒന്ന് പോയി നോക്കാൻ അവനുറപ്പിച്ചു. അവൻ തൊട്ടടുത്ത റോഡിലേക്ക് ഇറങ്ങിയ ശേഷം സുമേഷിന്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയപ്പോൾ അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവർ ഒരുപക്ഷെ സുമേഷ് നാട്ടുകാരുടെ പിടിയിലായെങ്കിൽ നാട്ടുകാർക്ക് 'തന്നെ' മനസ്സിലാക്കാനും എളുപ്പം സാധിക്കും എന്നവന് മനസ്സിലാക്കി അവൻ കാൾ കട്ട് ചെയ്തു. അടുത്ത നിമിഷം അവന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. അവൻ ഫോണിലേക്ക് നോക്കി സുമേഷിന്റെ നമ്പർ തന്നെയാണ്. കാൾ എടുക്കാതിരുന്നാൽ അത് കൂടുതൽ ബുദ്ധിമോശമാകും എന്ന് തോന്നിയ മിഥുൻ കാൾ അറ്റൻഡ് ചെയ്തു. "മിഥുൻ, ഞാനാണ് സുമേഷ്". കിതച്ചുകൊണ്ടാണ് അവനതു പറഞ്ഞത്. "എന്തായി, എന്തുപറ്റി?" അവർ പിടിയിലായില്ലാ എന്ന ആശ്വാസത്തിൽ അവൻ ചോദിച്ചു. "രഘു രക്ഷപ്പെട്ടോ എന്നറിയില്ല" "അതെന്താ അറിയാത്തത്"ഭയത്തോടെയാണ് മിഥുൻ അതു സുമേഷിനോട് ചോദിച്ചത്. "ഞാൻ മുമ്പേ തന്നെ ഓടിയിരുന്നു, അവരെക്ഷപ്പെട്ടോ എന്നു ഞാൻ കണ്ടില്ല" "ശ്ശെ ആകെ കുഴപ്പമായല്ലോ"മിഥുൻ തലയിൽ കൈ വച്ചു. ആ സമയം റഹീം ഹാജിയുടെയും കൂട്ടരുടെയും അടുത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. സർക്കിൾ ഇൻസ്പെക്ടർ ഷാഹുൽ ഹമീദാണ് ആ പോലീസ് ജീപ്പിൽ നിന്നിറങ്ങിയത്. അയാൾ കണ്ണുകൾ കൊണ്ട് പരിസരം ഒന്നു നിരീക്ഷിച്ചു. ചുറ്റും ആളുകൾ കൂടിയിരുന്നു. അയാൾ ഹാജിയാരെ സമീപിച്ചു കൊണ്ട് പറഞ്ഞു. "ഇക്കാ ഇവിടെ, ഈ നാട്ടുകാർക്കിടയിൽ വച്ച് എന്നെ എടാ-പോടാ എന്ന് വിളിക്കരുത്" "അത് മോനേ".. എന്താണ് പറയേണ്ടത് എന്നറിയാതെ ഹാജിയാർ ഒരു മാത്ര നിശബ്ദനായി. "കാര്യം ഞാൻ ഇങ്ങളെ
💬 Comments
View all comments