Chapter Title : ഇര 6
കാൾ അറ്റൻഡ് ചെയ്തു. "ഹലോ" "ഹലോ ഞാൻ അർജുൻ, റഹീം ഹാജിയുടെ നമ്പർ അല്ലേ ഇത്" മറുവശത്തു നിന്നും പരിചിതമല്ലാത്തൊരു ശബ്ദം ഒഴുകിയെത്തി "അതേ, ഉപ്പ പോലീസ് സ്റ്റേഷനിലാണ്, നിങ്ങൾ ആരാ മനസ്സിലായില്ലല്ലോ" അപ്പുറത്തെ ആൾ ആരാണെന്ന് മനസ്സിലാവാതെ സലീം ചോദിച്ചു. "ഒക്കെ, ഞാൻ അർജുൻ, നിങ്ങൾ രാവിലെ ഒരാളെ പിടികൂടിയില്ലേ അവിടെ വന്നിരുന്ന ഷായുടെ പി എ ആണു ഞാൻ, എന്തായി കാര്യങ്ങൾ എന്ന് തിരക്കാൻ അദ്ദേഹം പറഞ്ഞു, അതാ വിളിച്ചത്" "ഒക്കെ.. മനസിലായി.. ഒന്നുമായില്ല... ആ പെൺകുട്ടി പരാതി തരുന്നില്ല എന്നാണു പറഞ്ഞത്, പക്ഷേ സി ഐ സാർ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അതിലേക്കു സാക്ഷിമൊഴി രേഖപ്പെടുത്താൻ വന്നതാ ഞങ്ങൾ" "അയാൾ ആരാ, എന്താ എന്നൊക്കെ മനസ്സിലായോ?" "ഇല്ല, പക്ഷേ പേര് മാത്രം പറഞ്ഞു, രഘു... മറ്റൊന്നും പറഞ്ഞില്ല, ചോദ്യം ചെയ്യാൻ തുടങ്ങുന്നതെ ഉള്ളു" "ശരി, എന്നാൽ ഞാൻ പിന്നെ വിളിക്കാം" "ഒക്കെ അർജുൻ" സലീം കാൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലിട്ട് സ്റ്റേഷനിലേക്ക് കയറി. അവൻ റഹീം ഹാജിയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം പതിഞ്ഞ സ്വരത്തിൽ ചോദിച്ചു "ആരാ വിളിച്ചത്?" "അത്... രാവിലെ അവിടെ വന്നില്ലേ ആ പാട്ടുകാരൻ അയാളുടെ പി എ ആയിരുന്നു" "എന്ത് പറഞ്ഞു,.." എന്തിനാണ് ഷാ വിളിച്ചത് യുടെ പി എ വിളിച്ചത് എന്നറിയാനായി ഇടയിൽ കയറി സൽമാൻ ചോദിച്ചു. സൽമാൻ ഷായുടെ ആരാധകനായിരുന്നു. അതുകൊണ്ടായിരുന്നു അവൻ ഉപ്പയും സലീമും തമ്മിലുള്ള സംസാരത്തിനിടയിലേക്ക് ചാടി വീണത് ഹാജിയാർ ആദ്യം സൽമാനെ താക്കീതോടെ ഒന്ന് നോക്കി. അതോടെ സൽമാൻ മുഖം കുനിച്ചു. പിന്നെ അയാൾ ചോദ്യഭാവത്തിൽ സലീമിനെ നോക്കി. "ഉപ്പാ അവർ കാര്യങ്ങൾ എന്തായി എന്നറിയാൻ വിളിച്ചതാണ്, വേറൊന്നുമില്ല" "ഉം.... " അയാളൊന്ന് ഇരുത്തി മുളി. "അല്ല ഉപ്പാ നമ്മളെന്തിനാ ഇനി കാത്തിരിക്കുന്നത്, നമുക്ക് പൊയ്ക്കൂടെ" ചോദ്യം ഇളയ മകൻ സലാവുദ്ധീന്റെതായിരുന്നു. സ്റ്റേഷനിൽ നിന്ന് നിന്ന് അവനു ചടപ്പ് തോന്നുന്നുണ്ടായിരുന്നു... " ഷാഹുൽ സാറ് എസ് പിയുമായി സംസാരിക്കുകയല്ലേ അതു കഴിഞ്ഞു ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി ഇരുന്നതാണ്" അവരുടെ പരാതി
💬 Comments
View all comments