0%

Chapter Title : ഇര 6

Author : യാസർ Read All Parts 447

ബൈക്കിനു പുറകിൽ കയറി ടൗണിൽ ചെന്നിറങ്ങി. ഒരു ഓട്ടോ വിളിച്ചു അവൻ വീട്ടിലെത്തി. ബൈക്ക് എടുത്ത് സുമേഷനിന്റെ നടുത്ത് എത്തിയപ്പോഴേക്കും ഒരുമണിക്കൂർ കഴിഞ്ഞിരുന്നു. അപ്പോൾ ഷാഹുൽ ഹമീദും കൂട്ടരും സ്റ്റേഷനിൽ എത്തിയിരുന്നു. രഘുവിനെ സ്റ്റേഷനിലേക്ക് കയറ്റുമ്പോൾ ഷാഹുൽ ഹമീദ് എസ് ഐയോടു പറഞ്ഞു "ഉണ്ണീ, സംഭവസ്ഥലത്തു നിന്നും ആ വണ്ടി സ്റ്റേഷനിൽ എത്തിക്കണം, അതിനു വേണ്ട കാര്യങ്ങൾ ചെയ്യൂ" "സാർ, അതിന് ഒന്നുകിൽ പഞ്ചറൊട്ടിച്ചു കൊണ്ടുവരണം അല്ലെങ്കിൽ റിക്കവറി വെഹിക്കിൾ വേണ്ടിവരും, എന്താ സാർ ചെയ്യേണ്ടത്?" അതിവിനയത്തോടെ എസ് ഐ ഉണ്ണി ചോദിച്ചു. "സാധാരണ താൻ എന്താടോ ചെയ്യാറ്" ഷാഹുൽ ഹമീദ് അയാൾക്ക്‌ നേരെ പൊട്ടിത്തെറിച്ചു. "റിക്കവറി വാൻ ഉപയോഗിക്കും" അയാൾ മറുപടി നൽകി. "എന്നാൽ അതു തന്നെ ചെയ്യ്"ഷാഹുൽ ഹമീദ് പറഞ്ഞു. ഉണ്ണി വേഗം ഷാഹുൽ ഹമീദിനു മുന്നിൽ നിന്നും മാറി. അയാൾ രണ്ടു കോൺസ്റ്റബിൾമാരെയും കൂട്ടി റിക്കവറി വാനിൽ കയറി. അതു സംഭവസ്ഥലം ലക്ഷ്യമാക്കി നീങ്ങി. "ഇയാള് വന്നതിൽ പിന്നെ നമുക്ക് വല്ലാത്ത തലവേദനയാണല്ലോ" എസ് ഐ ഉണ്ണി സംഭവസ്ഥലത്തേക്ക് പോകുന്നതിനിടയിൽ കൂടെ കൂട്ടിയ കോൺസ്റ്റബിൾമാരോട് പറഞ്ഞു. തന്റെ സിൽബന്ധികളായ കോൺസ്റ്റബിൾമാരെ മാത്രമേ ഉണ്ണി കൂടെ കൂട്ടിയിരുന്നുള്ളു. "അതെയതെ, സ്വസ്ഥമായി ജോലി ചെയ്യാനും പറ്റുന്നില്ല" ഉണ്ണിയെ പിൻതാങ്ങി ഒരു കോൺസ്റ്റബിൾ പറഞ്ഞു. "ഇയാളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല" ആ അഭിപ്രായം മറ്റൊരു കോൺസ്റ്റബിളിന്റെതായിരുന്നു. "അതിനുള്ള ചില നീക്കങ്ങളൊക്കെ ഞാൻ നടത്തുന്നുണ്ട്, ആ റഹീം ഹാജിയാണ് അയാളെ ഇവിടെ പിടിച്ചു നിർത്തുന്നത്" ഉണ്ണി തന്റെ ഈർഷ്യ പ്രകടമാക്കി. അപ്പോഴേക്കും അവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. അവിടെ കൂടിയിരുന്ന

💬 Comments

View all comments