Chapter Title : ഇര 6
കണ്ടിട്ടില്ല" "നിനക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ?" "ഇല്ല സാർ അങ്ങനെ ഒരു ശത്രു ഉള്ളതായി ഇതുവരെ അറിയില്ല" "ആരുടെയെങ്കിലും പ്രണയം നിഷേധിച്ചിട്ട് അവർ...." അയാൾ ഒന്ന് നിർത്തി ഷഹാനയുടെ മുഖത്തേക്ക് നോക്കി. "ഇല്ല സാർ, അങ്ങനെയാരും ഇല്ല "ഷഹാന നിസ്സംശയം മറുപടി പറഞ്ഞു. "ഓക്കേ, എന്നാൽ ഒരു പരാതി എഴുതി തരണം. ബാക്കി ഞാൻ നോക്കിക്കോളാം" "സോറി സാർ, ഒരു പരാതി തന്ന് അതിനു പിന്നാലെ നടക്കാൻ താല്പര്യം ഇല്ല, അതുകൊണ്ട് ഞങ്ങൾക്ക് പരാതിയൊന്നും ഇല്ല" മൊയ്തീനാണ് ഷഹാനക്കു വേണ്ടി മറുപടി പറഞ്ഞത്. "ഓക്കേ,എന്റെ സ്വന്തം താല്പര്യപ്രകാരം കേസെടുക്കുന്നതിൽ കുഴപ്പമില്ലല്ലോ അല്ലേ..." ഒരു നിമിഷം നിർത്തിയ ശേഷം തുടർന്നു "ഇനി ഉണ്ടെങ്കിലും കുഴപ്പമില്ല ഞാൻക'മ്പി'കു;ട്ട'.ന്,'നെ'.റ്റ് എന്റെ താല്പര്യപ്രകാരം ഈ കേസുമായി മുന്നോട്ട് പോവുകയാണ്"ഷഹാനയെ നോക്കിക്കൊണ്ടാണ് അയാളതു പറഞ്ഞത്. ഷാഹുൽ ഹമീദ് റഹീം ഹാജിയുടെ നേർക്ക് തിരിഞ്ഞ് അവരോടു പറഞ്ഞു "നിങ്ങളൊന്നു സ്റ്റേഷൻ വരെ വരണം, കേസ് രേഖപ്പെടുത്താൻ വേണ്ടിയാണ്" "ഓക്കേ സാർ ഞങ്ങൾ വരാം" മറുപടി പറഞ്ഞത് സലീം ആയിരുന്നു. അപ്പോഴേക്കും കോൺസ്റ്റബിൾ രഘുവിനെയും കൊണ്ട് ജീപ്പിൽ എത്തിയിരുന്നു. ഷാഹുൽ ഹമീദും അവരുടെ കൂടെ ചെന്ന് കോ-ഡ്രൈവിംഗ് സീറ്റിൽ കയറി. ബാക്കി രണ്ടു കോൺസ്റ്റബിൾമാർ പിന്നിലും. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നഎസ് ഐ ഉണ്ണി ജീപ്പ് മുന്നോട്ട് എടുത്തു. * * * മിഥുനും സുമേഷും രണ്ടു മൂന്നു വണ്ടികൾക്കു കൈ കാണിച്ചു. പക്ഷേ അതൊന്നും നിർത്തിയില്ല. പിന്നെ അതുവഴി വന്നൊരു ബൈക്ക്കാരനാണ് ബൈക്ക് അവർക്കരികിൽ നിർത്തിയത്. താൻ വരുന്നതു വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് മിഥുൻ ആ
💬 Comments
View all comments