Chapter Title : ഇര 6
പറഞ്ഞു "നിങ്ങളൊന്നു സ്റ്റേഷൻ വരെ വരണം, കേസ് രേഖപ്പെടുത്താൻ വേണ്ടിയാണ്" "ഓക്കേ സാർ ഞങ്ങൾ വരാം" മറുപടി പറഞ്ഞത് സലീം ആയിരുന്നു. അപ്പോഴേക്കും കോൺസ്റ്റബിൾ രഘുവിനെയും കൊണ്ട് ജീപ്പിൽ എത്തിയിരുന്നു. ഷാഹുൽ ഹമീദും അവരുടെ കൂടെ ചെന്ന് കോ-ഡ്രൈവിംഗ് സീറ്റിൽ കയറി. ബാക്കി രണ്ടു കോൺസ്റ്റബിൾമാർ പിന്നിലും. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നഎസ് ഐ ഉണ്ണി ജീപ്പ് മുന്നോട്ട് എടുത്തു. * * * മിഥുനും സുമേഷും രണ്ടു മൂന്നു വണ്ടികൾക്കു കൈ കാണിച്ചു. പക്ഷേ അതൊന്നും നിർത്തിയില്ല. പിന്നെ അതുവഴി വന്നൊരു ബൈക്ക്കാരനാണ് ബൈക്ക് അവർക്കരികിൽ നിർത്തിയത്. താൻ വരുന്നതു വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് മിഥുൻ ആ ബൈക്കിനു പുറകിൽ കയറി ടൗണിൽ ചെന്നിറങ്ങി. ഒരു ഓട്ടോ വിളിച്ചു അവൻ വീട്ടിലെത്തി. ബൈക്ക് എടുത്ത് സുമേഷനിന്റെ നടുത്ത് എത്തിയപ്പോഴേക്കും ഒരുമണിക്കൂർ കഴിഞ്ഞിരുന്നു. അപ്പോൾ ഷാഹുൽ ഹമീദും കൂട്ടരും സ്റ്റേഷനിൽ എത്തിയിരുന്നു. രഘുവിനെ സ്റ്റേഷനിലേക്ക് കയറ്റുമ്പോൾ ഷാഹുൽ ഹമീദ് എസ് ഐയോടു പറഞ്ഞു "ഉണ്ണീ, സംഭവസ്ഥലത്തു നിന്നും ആ വണ്ടി സ്റ്റേഷനിൽ എത്തിക്കണം, അതിനു വേണ്ട കാര്യങ്ങൾ ചെയ്യൂ" "സാർ, അതിന് ഒന്നുകിൽ പഞ്ചറൊട്ടിച്ചു കൊണ്ടുവരണം അല്ലെങ്കിൽ റിക്കവറി വെഹിക്കിൾ വേണ്ടിവരും, എന്താ സാർ ചെയ്യേണ്ടത്?" അതിവിനയത്തോടെ എസ് ഐ ഉണ്ണി ചോദിച്ചു. "സാധാരണ താൻ എന്താടോ ചെയ്യാറ്" ഷാഹുൽ ഹമീദ് അയാൾക്ക് നേരെ പൊട്ടിത്തെറിച്ചു. "റിക്കവറി വാൻ ഉപയോഗിക്കും" അയാൾ മറുപടി നൽകി. "എന്നാൽ അതു തന്നെ ചെയ്യ്"ഷാഹുൽ ഹമീദ് പറഞ്ഞു. ഉണ്ണി വേഗം ഷാഹുൽ ഹമീദിനു മുന്നിൽ നിന്നും മാറി. അയാൾ രണ്ടു കോൺസ്റ്റബിൾമാരെയും കൂട്ടി റിക്കവറി വാനിൽ കയറി. അതു സംഭവസ്ഥലം ലക്ഷ്യമാക്കി നീങ്ങി. "ഇയാള് വന്നതിൽ പിന്നെ നമുക്ക് വല്ലാത്ത തലവേദനയാണല്ലോ" എസ് ഐ ഉണ്ണി സംഭവസ്ഥലത്തേക്ക് പോകുന്നതിനിടയിൽ കൂടെ കൂട്ടിയ കോൺസ്റ്റബിൾമാരോട് പറഞ്ഞു. തന്റെ സിൽബന്ധികളായ കോൺസ്റ്റബിൾമാരെ മാത്രമേ ഉണ്ണി കൂടെ കൂട്ടിയിരുന്നുള്ളു. "അതെയതെ, സ്വസ്ഥമായി ജോലി ചെയ്യാനും പറ്റുന്നില്ല" ഉണ്ണിയെ പിൻതാങ്ങി ഒരു കോൺസ്റ്റബിൾ പറഞ്ഞു. "ഇയാളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല" ആ അഭിപ്രായം മറ്റൊരു കോൺസ്റ്റബിളിന്റെതായിരുന്നു. "അതിനുള്ള ചില
💬 Comments
View all comments