Chapter Title : ഇരു മുഖന്‍ 1 [Antu Paappan]
പറയാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു എങ്കിലും ഇത്രയും ആയപ്പോള്‍ എനിക്ക് എന്തോ പറ്റിഎന്ന് എനിക്ക് ഉറപ്പായി.
“”എനിക്ക് എന്താ പറ്റിയത് എന്ന് ഒന്ന് പറഞ്ഞു തെരാമൊ? “”
ഞാൻ അറിയാതെ ചോദിച്ചു.
“” അത് അത് ഹരി നീ നിനക്ക് എന്താ ഒന്നും സംഭവിച്ചില്ല “” “”ഇല്ല കള്ളം പറയരുത്, എനിക്കറിയണം “”ഞാൻ പറഞ്ഞു “”അത് വേണോ ഹരി... “” “”ഒരു നാലു വർഷം മുൻപ് നി കോളജിൽ ഫൈൻ ഇയർ പഠിക്കുമ്പോൾ കോളേജ് യൂത്ത് ഫെസ്റ്റ്വൽ നടക്കുമ്പോൾ രാത്രി അവിടെ അടി ഉണ്ടായി അതിനിടയിൽ നീ കുഴ്ഞ്ഞു വീണു, പിന്നെ നീ ഉണർന്നില്ല, പാലെടുത്തും ഞങ്ങൾ നിന്നെ കാണിച്ചു,അതിന് ശേഷം ഞങ്ങൾ നിന്നെ ഇവിടേക്ക് കൊണ്ട് വന്നു ഒരു മാസം മുന്നേ ഭദ്രേട്ടൻ പോകാൻ ഒരുങ്ങിക്കൊണ്ട് ഇരുന്നപ്പോൾ നീ ഒന്ന് ഉണർന്നു . പിന്നെ സെക്കന്റ്കൾക്കകം പഴയ പടി വീണ്ടും നീ മയക്കത്തിലായി. പിന്നെ ഇന്ന് നീ ഉണർന്നു ഭദ്രേട്ടൻ ഇവിടെ ഇല്ല അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നറിയാതെ നിക്കുവാരുന്നു ഞാൻ. ഞാൻ ഇപ്പൊ നിന്റെ അമ്മയെയും ഡോക്ടറെയും വിളിച്ചിട്ടുണ്ട്, അമ്മ ഉടനെ വരും നാട്ടിൽ നിന്ന് ഇങ്ങ് വരണ്ടേ “”
എല്ലാം കേട്ടപ്പോൾ എനിക്ക് ഒരുവിധം എല്ലാ സംശയങ്ങളും മാറിയിരുന്നു. ബുദ്ധി ഫുൾ കൺവിൻസായി ആയി..ഞാൻ എന്റെ അവസാന സംശയവും ചോദിച്ചു
“” ആ ഒരു മാസം മുൻപ് നീങ്ങൾ വഴക്ക് കൂടിനിന്നപ്പോൾ ആണോ ഞാൻ എഴുന്നേറ്റത്? “”
കാരണം എന്റെ മനസിൽ അങ്ങനെ ഒരു ഇമേജ് ഉണ്ട് അതും വെക്ത മല്ല,
💬 Comments
View all comments