Chapter Title : ഇരു മുഖന്‍ 1 [Antu Paappan]
തൊട്ടിലിൻ അടുത്ത് വന്നു കുഞ്ഞിനെ എടുക്കാൻ പോകുന്നു എന്നൊരു ഉൾവിളി, ഞാൻ വേഗം വന്ന ആളിന്റെ കയ്യിൽ പിടിച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ അത് ആര്യചേച്ചി ആയിരുന്നു. ഞാൻ കൈ ലൂസ് ആക്കി, കുഞ്ഞിനെ വാരി എടുത്തു അവൾ എന്നോട് കലിപ്പ് ഇട്ട് കാണിച്ചു. എന്തിനാ എന്ന് പോലും എനിക്ക് മനസിലായില്ല.
അവളുടെ പിറുപിറുക്കലിൽ നിന്ന് കതവ് തുറന്നു ഇട്ടിട്ടു കുഞ്ഞിനൊപ്പം കിടന്നു ഉറങ്ങിയതിനാണെന്ന് മനസിലായി. ഞാൻ അതിനു ഉറങ്ങിയില്ലല്ലോ അവൾ കുഞ്ഞിനെ എടുക്കുമുന്നേ ഞാൻ തടഞ്ഞില്ലേ പിന്നെ എന്താ ഇവക്ക് പ്രശ്നം. അവൾ ആരോടെന്നില്ലാതെ സംസാരം തുടർന്നു അതിൽ എവിടായേക്കയോ പറഞ്ഞു കുറച്ചു കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഭദ്രൻ എന്നെ പറ്റി അവളോട് പറഞ്ഞ കൊറേ കാര്യങ്ങൾ അതിൽ ഉണ്ടാരുന്നു. അതിൽ നിന്ന് തന്നെ ഭദ്രന് എന്നെ തീരെ ഇഷ്ടം അല്ലാ എന്ന് എനിക്ക് ഉറപ്പായി. ശല്യമായി ഒരു നാലു കൊല്ലം ഞാൻ ഇവിടെ ഉണ്ടാരുന്നതിനാൽ ആകാം . ഞാൻ ഒരു ബാദ്യത ആയി കാണും.എന്നോട് ആര്യേച്ചിക്കും ഇത്രയും ദേഷ്യത്തിന് എന്താ കാരണം. അപ്പൊ ഒഴിഞ്ഞു കൊടുക്കുക എത്രയും വേഗം. അമ്മ വരും വരെ എങ്ങനെയും കടിച്ചു പുടിച്ചു നിക്കുക.
കുറച്ചു കഴിഞ്ഞു അവൾ എന്നോട് വന്നു പറഞ്ഞു അമ്മ നാളേ വരുള്ളൂ, നിനക്ക് പുറത്തു വല്ലോം പോണമെങ്കിൽ പൊക്കൊളു എന്ന്.
ഞാൻ അമ്മേ വിളിച്ചപ്പോഴും ഉടനെ വരും എന്നാണല്ലോ പറഞ്ഞത്. ചിലപ്പോൾ അമ്മായി വിട്ടുകാണില്ല, ഞാൻ ഉള്ളപ്പോൾ എല്ലാർക്കും ഞങ്ങളോട് സ്നേഹം ആയിരുന്നു ഞാൻ ഒരു ബാധ്യത ആയപ്പോൾ അതിന്റെ പ്രയാസം സഹിക്കേണ്ടി വരുന്നത് അമ്മക്കാകും, ഏതായാലും അമ്മ നാളേ വരുമല്ലോ, ഞാൻ അമ്മ യും മാത്രം ഉള്ള ഒരു കൊച്ചു ലോകം ഞാൻ കാണാൻ തുടങ്ങി.
ഏതായാലും ഇവിടെ ആര്യേച്ചിയുടെ കുത്ത് വാക്കും കേട്ട് നിക്കാൻ വയ്യാ, കുറച്ചു ശുദ്ധ വായു വേണം, എന്ന് കരുതി പുറത്തിറങ്ങി. ഉച്ച ആകുന്നെ ഉള്ളു. ഭക്ഷണം കഴിക്കാൻ മനസ്സില്ലാഞ്ഞോണ്ട് അതും കഴിച്ചില്ല . ഇറങ്ങും മുൻപ് ഞാൻ എന്റെ ആ പഴയ പേഴ്‌സ് തപ്പി എടുത്തിരുന്നു
💬 Comments
View all comments