0%

Chapter Title : ഇരു മുഖന്‍ 3 [Antu Paappan]

Author : Kambikathakal Read All Parts 417
ഇത്രനാൾ ഇടയാതെ പിടിച്ചു വെച്ചു . ഇനി എനിക്ക്  എത്ര നാൾ ഈ സുഖമുള്ള ബന്ധനത്തിൽ കഴിയാൻ പറ്റുമെന്നറിയില്ല. നീ പറഞ്ഞത് ശെരിയാ അവൾ അവൾ ഇന്നെനെ വിളിച്ചിരുന്നു, ഞാൻ ഉപേക്ഷിച്ച എന്റെ പ്രതികാരം വീണ്ടും എന്റെ മുന്നിൽ നിഴലിക്കുന്നു. കൊല്ലണം കൊല്ലണം അവളേയും എനിക്ക്, ഹ്മ്മ് ഹ്മ്മ് എന്റെ അച്ഛനെ കൊന്നതിന്റെ പ്രതികാരം ച്ചെ……””


ഭദ്രന്റെ ശബ്ദം ഒരു ഭ്രാന്തിന്റെ അലര്‍ച്ച പോലെ മുഴങ്ങികേട്ടു.

“”ഭദ്രേട്ടാ……”” “”ഭദ്രേട്ടാ.. ഏട്ടാ… ഇവിടെ നോക്ക് എന്റെ മുഖത്തു നോക്ക് നമ്മുടെ ഈ വീരന്റെ മുഖത്തു നോക്ക് . ഞങ്ങൾക്ക് വേണ്ടി ആ പ്രതികാരം മാറ്റിവെച്ചൂടെ? ഏട്ടാ ഇങ്ങുവാ ഇങ്ങുവാ ”അവൾ ഭദ്രനെ കെട്ടി പിടിച്ചു കരഞ്ഞു “”ഭദ്രേട്ടൻ ഇപ്പൊ വേറെ ഒന്നും ഓർക്കണ്ട ഞങ്ങളെ ഓർത്താൽ മതി ഞങ്ങളെ മാത്രം.”” “”എനിക്ക് നീ ഒരു ഉമ്മ തരുമോ”” ഭദ്രന്‍ ദയനിയമായിചോദിച്ചു


അവൾ പതിയെ അവന്റെ മാറില്‍ നിന്നു തല ഉയര്‍ത്തി അവളുടെ ചുണ്ട് അവനിലേക്കടുപ്പിച്ചു.

“”ചുണ്ടിൽ വേണ്ട കവിളിൽ മതി നീ ആദ്യമായി തന്ന പോലെ. “”


അവൾ അവന്റെ കവിളിൽ ചൂണ്ടമർത്തി

“”അല്ല ഇതല്ല അന്ന് ചെയ്തപോലെ ചെയ്””


അവൾ വീണ്ടും നാക്ക്‌ കൊണ്ട് താടി വകഞ്ഞു മാറ്റി പല്ല് കൊണ്ട് ഒരു ചെറുകടി കൊടുത്തിട്ട് ചുണ്ടമർത്തി

അവളുടെ നാവിന്റെ തണുപ്പും പല്ല് കൊണ്ടുള്ള വേദനയും ചുണ്ടിന്റെ സുഖവും ഭദ്രനെ മത്തുപിടിപ്പിച്ചു, അവന്റെ ഉള്ളിൽ മിന്നിയ മിന്നൽ അവന്റെ ആത്മാവിനെ തൊട്ടുണർത്തി. ലോകത്തിൽ ഒരു വികാരവും ഇതിന് മുന്നിൽ വലുതല്ലേന്ന് അവൻ വീണ്ടും തിരിച്ചറിഞ്ഞു. അപ്പോഴേക്കും അവൾ

💬 Comments

View all comments