Chapter Title : ഇരു മുഖന്‍ 4 [Antu Paappan]
കാവല് നിപ്പുണ്ട്, നീ വിളിച്ച അവന്‍ വരും “”
“”അത് ചേച്ചിക്കെങ്ങനെ അറിയാം, ചേച്ചി കണ്ടിട്ടുണ്ടോ?”” ഞാന്‍ ചോദിച്ചു .
“”ഹാ...! ഞാന്‍ വിളിച്ചാലും വരും, ചിലപ്പോ ഒക്കെ വിളിക്കാതയും വരും.“”
“”അവനെ ഒന്ന് വിളിച്ചു കാണിക്കോ?”” എനിക്ക് വല്ലാത്തൊരു ആകാംഷതോന്നി.
“”അത് വേണോ ?””
“”ഹം എനിക്ക് സംസാരിക്കണം “”
“”ഞാന്‍ വിളിച്ചാലും നിനക്ക് സംസാരിക്കാനാവില്ല. അല്ലാതെ തന്നെ നീ എപ്പോഴും സംസാരിക്കുന്നുണ്ട്.””
“”അങ്ങന പറഞ്ഞാല്‍ ?””
“”നിനക്കതൊന്നും അറിയാന്‍ പ്രായം ആയിട്ടില്ല ആകുമ്പോള്‍ പറയാം”” അവള്‍ പറഞ്ഞൊഴിഞ്ഞു.
“”ചേച്ചി നുണ പറയുവ, അങ്ങനെ ആരും ഇല്ല, വെറുതെയാ “”
ആര്യക്ക് അവളോട്അങ്ങനെ പറയുന്നത് സഹിക്കാന്‍ പറ്റില്ലാരുന്നു. അവള്‍ ഉറക്കെ വിളിച്ചുകൂവി
“”വിഷ്ണു ഏട്ടാ “”
“”നീ എന്തിനാ പെണ്ണെ ഇങ്ങനെ കാറുന്നത്, ഞാന്‍ വന്നാലും അവനു എന്നേ കാണാന്‍ പറ്റില്ലാന്നു അറിയില്ലേ?””
“”എല്ലാം ഒളിഞ്ഞു കേട്ടോണ്ട് ഇരിക്കുവരുന്നോ?””
“”ഞാന്‍ എന്തിനാടി ഒളിഞ്ഞു കേക്കുന്നത് , അവന്‍ കേള്‍ക്കുന്നത് എല്ലാം ഞാനും കേള്‍ക്കും എന്നറിയില്ലേ. നീ അവനോട് ഇതൊന്നും പറയേണ്ടിരുന്നില്ല അവനൊന്നും മനസിലാവില്ല.””
“”അതെന്താ?””
“”ഞങ്ങള്‍ രണ്ടാണെന്ന് നീ പോലും ഇതുവരെ വിശ്വസിച്ചിട്ടുണ്ടോ? ഇല്ലല്ലോ, പിന്നെ അവന്‍ എങ്ങനെ വിശ്വസിക്കും””.
“”അവനറിയാന്‍ പറ്റില്ലേ? നീ അവന്റെ ഉള്ളില്‍ അല്ലേ? ഞാന്‍ വിശ്വസിക്കാഞ്ഞതിന് കാരണം ഉണ്ടല്ലോ അതുപോലെ ആണോ അവന്‍.?””
“”എന്ത് കാരണം””
“”ഇങ്ങനെ ഒറ്റക്ക് കിട്ടുമ്പോള്‍ മാത്രം വരും, അല്ലാത്തപ്പോള്‍ വിളിച്ച....., ഞാന്‍ അമ്മായുടെ മുന്നില്‍ വെച്ചു വിളിച്ചപ്പോള്‍ പോലും വന്നില്ലല്ലോ. അവര്‍ വിചാരിക്കുന്നത് എനിക്ക് വട്ടാന്ന.””
“”ഞാന്‍ പറഞ്ഞതല്ലേ എന്നേ കാട്ടി കൊടുക്കരുതെന്ന്. അവര്‍ ഇതറിഞ്ഞാല്‍. എന്നേ ഇല്ലാതാക്കാന്‍ നോക്കില്ലേ? നിന്ക്കപ്പോ എന്നേ വേണ്ടേ?””
“”ശ്രീ ഹരി നിന്റെ ഈ കളി എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ.”” .
“”ഹാ ദാ വീണ്ടും ശ്രീ ഹരി. എന്നേ ഇനിയും വിശ്വാസം ഇല്ലേ.””
“”ഇല്ല ,പക്ഷേ രാവിലെ ശെരിക്കും ഞാന്‍ വിശ്വസിച്ചു പോയി.””
“” ആ ഞാന്‍ നിന്നോട് ചോദിക്കാന്‍ ഇരുന്നതാ ആരാ അവന്‍. അത് എന്താ നീ എന്നോട് ഇതുവരെ പറയാഞ്ഞത്?””
“”ആ.. ശ്രീഹരി നീ
💬 Comments
View all comments