0%

Chapter Title : ഇരു മുഖന്‍ 4 [Antu Paappan]

Author : Kambikathakal Read All Parts 155

പറ്റുന്നുണ്ടയിരുന്നില്ല. എന്നേ സമാധാനിപ്പിക്കാന്‍ എന്നോണം
“”മോനെ ഹരി നീ എന്തിനാ വിഷമിക്കുന്നത്, നിന്റെ ഈ മറവി നിനക്ക് ദൈവം തന്ന വരമാ, വേദനിക്കുന്ന ഓര്‍മയില്‍ വെന്തെരിയുന്നതിനെക്കാള്‍ നല്ലതല്ലേ അത് മറക്കാന്‍ പറ്റുന്നത്. അമ്മയ്ക്കും ആ വരം കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്“” ഞാന്‍ അമ്മേ  കെട്ടിപിടിച്ചു കരഞ്ഞു.
ഉടുപ്പും ബാഗും ഒക്കെ നനഞ്ഞോണ്ടാകും അമ്മ അന്ന് സ്കൂളില്‍ പോകേണ്ടേന്നു പറഞ്ഞു. പക്ഷേ ഞാന്‍ കേട്ടില്ല എന്‍റെ ഡ്രസ്സ്‌ മാറ്റി തിരിച്ചു ഞാന്‍ സ്കൂളിലേക്ക് നടന്നു.

അന്നു വീണ്ടും ഞാൻ കോയിൻ ബൂത്തിൽ നിന്ന് ആര്യെച്ചിയെ  വിളിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഫോൺ എടുത്ത പാടേഎന്നേ കണ്ടു പിടിച്ചു.
“”ഹലോ, ടാ നീയാണോ “” അവള്‍ ദേഷ്യത്തോടെ ചോദിച്ചു

“”ഹ്മ്മ് “”ഞാൻ മൂളി

“”നീ എത്ര ശ്രെമിച്ചാലും എന്റെ വിഷ്ണു ഏട്ടൻ ആകില്ല. ഇത്ര നാളും നീ കാണിച്ച കോപ്രാറയാം ഞാൻ ക്ഷെമിച്ചു. ഇനി വയ്യാ,ഒരു ബോധവും ഇല്ലാതെ ഛെ.... ഇനി മേലാല്‍ നിന്നെ ഞാന്‍ വിളിക്കില്ല. എന്നെയും  ശല്യം ചെയ്യരുത്“”
ചേച്ചി എന്താണ് ഈ പറയുന്നത്? ഞാന്‍ അവളെ....ഞാൻ എന്ത് ചെയ്തു? പതിവ് പോലെ ഒന്നും മനസിലായില്ലെങ്കിലും. അവൾ പറഞ്ഞതൊക്കെ ഞാൻ തകർന്ന മനസോടെ നിന്ന് മൂളി കേട്ടു. ആ ഒരു മിനിട്ടും അവളുടെ ശകാരം ആയിരുന്നു. കാൾ തനിയെ കട്ട്‌ ആയപ്പോൾ ഞാൻ റസീവർ തിരികെ വെച്ചിട്ട് തിരിഞ്ഞ്  ഒരു യന്ത്രം പോലെ മരവിച്ച മനസുമായി ഗ്രൗണ്ടിലേക്ക് നടന്നു.

ഇതോ അമ്മ പറഞ്ഞ വരം? ഇത് നരകമാണ് നരകം.... ചെയ്ത തെറ്റുകളോ നടന്ന കാര്യങ്ങളോ അറിയാന്‍ പറ്റാതെ മറ്റുള്ളോരുടെ ശകാരാഗ്നിയില്‍ ഉരുകി ഉരുകി ഒരു ജിവിതം. എന്‍റെ ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു.

പിന്നെ അങ്ങോട്ട്‌ ഇറങ്ങിയ പടികളോ വഴികളോ ഒന്നും ഞാൻ കണ്ടില്ല.  ഒന്നാം നിലയില്‍ നിന്ന് കാൽ വഴുതി എട്ടു പത്ത് പടികളോളം താഴേക്ക് ഉരുണ്ടു വീണു താഴെ എത്തിയപ്പോൾ മുകളിലോട്ട് കേറാൻ നിന്ന ഏതോ ഒരു ചേച്ചിയുടെ ഷോളിൽ പിടുത്തം കിട്ടി. പിന്നത്തെ രണ്ടു പടികൾ ഞങ്ങൾ ഒരുമിച്ചായിരുന്നു

💬 Comments

View all comments