0%

Chapter Title : ഇരു മുഖന്‍ 4 [Antu Paappan]

Author : Kambikathakal Read All Parts 435

എന്തോ അന്ന് മുതൽ അവളിൽ  എന്തൊക്കയോ മാറ്റം എനിക്ക് തോന്നി. അവളുടെ സംസാരത്തിൽ എന്നോടല്പം സ്നേഹമുള്ള പോലെ. ഏതായാലും ഞാൻ അത് മുതലെടുക്കാൻ ഒരു ശ്രെമനടത്തി. അന്ന് എനിക്ക് തന്ന വർക്കൊന്നും ഞാൻ ചെയ്തില്ല പകരം വൈക്കുന്നേരം അവള്‍ പറഞ്ഞത് ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു. ടാപ്പേന്ന് ഒരു ബുക്കെന്റെ മുതുകത്തു പതിച്ചപ്പോഴാണ് ഞാൻ ആ സ്വപ്നലോകത്തുന്നു ഉണർന്നത്.
“”നീ എന്ത് സ്വപ്നം കണ്ടോണ്ടിരിക്കുവാ? ഹേ…? വയ്യങ്കിൽ കളഞ്ഞിട്ടു പോടാ, ബാക്കി ഉള്ളോരേ മിനക്കെടുത്താൻ. പഠിക്കുന്നെ രണ്ടക്ഷരം പഠിക്കട്ടെ എന്ന് വിചാരിച്ചു പറഞ്ഞു തെരുമ്പോൾ സ്വപ്നം കണ്ടോണ്ടു ഇരിക്കുന്നോ… എനിക്ക് എന്റെ എൻ‌ട്രൻസിന് പഠിക്കാൻ ഉണ്ട് അതും  കളഞ്ഞിട്ട് നിനക്കോക്കെ  വല്ലോം പറഞ്ഞു തരുമ്പോള്‍ അഹങ്കാരം….””
ആര്യേച്ചി ഉറഞ്ഞു തുള്ളി. ആ ഭാദ്രകാളി പാട്ട് തുടങ്ങിയ പിന്നെ നിർത്തി കിട്ടാൻ ഇച്ചിരി പാട, തിരിച്ചൊന്നും പറയാനും പറ്റില്ല, ഒന്നാമത് എനിക്ക് അതിനുള്ള ധൈര്യം ഇല്ല പിന്നെ ചിലപ്പോൾ അവൾ എടുത്തിട്ട് കീറാനും മതി . പഠിക്കണ കാര്യം ആയോണ്ട് അമ്മ പോലും വന്ന് പിടിച്ചു മാറ്റില്ല . അതോണ്ട് തന്നെ എല്ലാം ഞാൻ മിണ്ടാതെ കേട്ടോണ്ടിരുന്നു. ഗോപിക എന്നെ ഇടക്കണ്ണിട്ടു നോക്കുന്നുണ്ട് പക്ഷേ അവളുടെ മുഖം പുസ്തകത്തിൽ തന്നെ എങ്ങാനും പുറത്തെടുത്ത അവക്കിട്ടും കിട്ടും എന്നുറപ്പാണ്. ഗോപന്‍ ചിരി അടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ആരാ ഇച്ചിരി മുൻപ് എന്‍റെ ഉള്ളില്‍നിന്ന് ആര്യേച്ചിക്ക് എന്നോട് സ്നേഹമോ ഇഷ്ടമോ  എന്നൊക്കെ പറഞ്ഞല്ലോ അവനെ ഇപ്പൊ കിട്ടിയാൽ കൊല്ലും ഞാൻ.

എങ്കിലും പിന്നെങ്ങോട്ട് ആര്യേച്ചി അടുത്തുള്ളപ്പോൾ എന്റെ ഈ ബോധംകെടൽ സ്ഥിരം പരുപാടി ആയി.

💬 Comments

View all comments