Chapter Title : ഇരു മുഖന്‍ 4 [Antu Paappan]
തന്നെ യാണ് അങ്ങോട്ട് ചെന്നത്. എന്നേ കണ്ടതും ഒരു ചെറിയ പുഞ്ചിരി മുഖത്ത് വരുത്തി,
“”ഹാ വാട ശ്രീ....അറിയോ?””
“”മിച്”” ഞാന്‍ ഇല്ലെന്നു ചുമല്‍ കൂച്ചി കാണിച്ചു.
“”നിന്റെ കാലൊക്കെ ശേരിയായോ”” അവള്‍ ഒന്ന് ചിരിച്ചിട്ട് ചോദിച്ചു .
“”ഹ്മ്മ , ഇപ്പൊ കൊഴപ്പമില്ല.””
“”എന്‍റെ പേര് അരുണിമാന്നാ. ഒന്ന് ഓര്‍ത്തു നോക്കിക്കെ അറിയോന്ന്?””
“”മ്ച്ച്””
“”ആമി ഇപ്പൊ അറിയോ?”” അവള്‍ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു
“”ഇല്ലാ, ഞാന്‍ ചേച്ചിയെ ആദ്യമായാണ് കാണുന്നെ””
അവളുടെ മുഖം വാടി
“”അല്ലടാ അന്ന് നീ എന്റെ പുറത്തേക്ക് വീണപ്പോ ആമിന്ന് വിളിച്ചത് ഞാൻ കേട്ടു. ഞാന്‍ കരുതി എന്നെ അറിയാമായിരിക്കുമെന്ന് “” അവള്‍ എനിക്ക് മുഖം തരാതെ കുനിഞ്ഞു സോസറിലേക്ക് നോക്കി പറഞ്ഞു.
“”ഇല്ല ചേച്ചി ഞാൻ അങ്ങനെ ഒന്നും വിളിച്ചില്ല, ആരാ... ചേച്ചി ആണോ ആമി?””
“”അതൊന്നും ഇല്ലടാ, ആമി അത് എന്റെ മനസിൽ മരണമില്ലാത്തൊരു മോഹമായിരുന്നു. അതൊക്കെ പോട്ടേ ശ്രീഹരിക്ക് കഴിക്കാന്‍ വല്ലതും വേണോ “”
അവൾ ബാക്കി മുട്ട പപ്സ് വായിക്കുള്ളിൽ ആക്കിക്കൊണ്ട് ചോദിച്ചു.
“”മച്ച് “”
“”എന്നാലും ഒരു എഗ്ഗ് പപ്സായാലോ? അതോ മീറ്റ് റോൾ വേണോ? “” മുഖത്തൊരു ചിരി ഫിറ്റ് ചെയ്തിട്ട് ചോദിച്ചു.
എന്റെ ഉള്ളിലെ കൊതി എനിക്ക് സഹിക്കാൻ ആയിരുന്നില്ല, ആ മുഖഭാവം കണ്ടിട്ടാവണം അവൾ എനിക്ക് രണ്ടും വാങ്ങി തന്നത്. എന്‍റെ മനസില്‍ അതന്നൊരു നല്ല സൗഹൃദത്തിന്റെ തുടക്കാമായിരുന്നു. ഞാന്‍ അത് കഴിച്ചിട്ട് തിരിച്ചു ക്ലാസിലേക്ക് നടന്നു.
“”വിഷ്ണൂ.......!””
അരുണിമ തന്‍ പണ്ടെന്നോ കണ്ടെത്തിയതും അന്ന് പാടെ അവഗണിച്ചതുമായൊരു സിദ്ധാന്തം ശ്രീഹരി വിളിച്ച 'ആമീ' എന്നൊരൊറ്റ വിളിയുടെ പിന്‍ബലത്തില്‍ അവനുമേല്‍ പരീക്ഷിക്കാന്‍ തുനിയുകയാണ്. അവള്‍ വിളിച്ചാല്‍ വിഷ്ണു ഉണരുമോ?
തുടരും…..
💬 Comments
View all comments