0%

Chapter Title : ഇരു മുഖന്‍ 4 [Antu Paappan]

Author : Kambikathakal Read All Parts 443

തന്നെ മറുപടി കൊടുത്തു.
“”നിന്നെ അരുണിമ ചേച്ചി തിരക്കി.””
ആ ഊള ഒരു വളിച്ച ചിരിയോടെ പറഞ്ഞു
“”അതാരാ? “”

“”നീ മറിച്ചിട്ടില്ലെ ആ ചേച്ചി. “”

“”ടാ അവരു പ്രശ്നം ആക്കുമോ? “”

“”ഇല്ലടാ ചേച്ചിയാണ്  നിന്നെയാ തട്ടി ഇട്ടേന്ന് എല്ലാരോടും പറഞ്ഞേക്കുന്നത്””

“”ആവു, അല്ല അതെന്തിനാ ഞാൻ അല്ലേ ഉരുണ്ടുചെന്നിടിച്ചേ?

“”അതൊന്നും എനിക്കറിയില്ല നീ തിരിച്ചു സ്കൂളിൽ ചെല്ലുമ്പോൾ ചേച്ചിയെ  ചെന്നു കാണാൻ പറഞ്ഞു.””

“”ഇനി ഇപ്പൊ നേരിട്ട് തല്ലാൻ ആകുമോ “”

“”ഒന്ന് പോടാ ആ ചേച്ചിയൊക്കെ ഭയങ്കര പാവമാ. എല്ലാരും നിന്റെ ആര്യേച്ചിയെ പോലെ ആകുമോ. അല്ല എന്ത്യേ നിന്റെ ആര്യേച്ചി വന്നിട്ടുണ്ട്ന്ന് ഗോപിക പറയുന്ന കേട്ടു.””

“”ആ എനിക്കൊന്നും അറിയില്ല. വന്നതും പോയതുമൊന്നും എന്നോടാരും പറഞ്ഞില്ല.””
എന്റെ മുഖംഭാവം കണ്ടിട്ടാവണം അവൻ പിന്നെ വിഷയം മാറ്റിയത്.

അതിനിടയിൽ പതിവില്ലാതെ ആര്യേച്ചി ഫോൺ വിളിക്കുമ്പോൾ എന്നെ അന്വേഷിക്കാൻ തുടങ്ങി. അമ്മായി എന്റെ കയ്യിൽ ഫോൺ തരും. എനിക്ക് സംസാരിക്കാൻ തീരെ താല്പര്യം ഇല്ലെങ്കിലും അമ്മായിയെ വിഷമിപ്പിക്കാൻ എനിക്ക് മനസുവന്നില്ല. അവൾ ഫോണിൽകൂടെ എന്നോട് പരസ്പരബന്ധമില്ലാതെ കുറെ ഉപദേശങ്ങളും. അത് കേട്ടാൽ തോന്നും ഞാൻ എന്തോ അവളുടെ പുറകെ നടക്കുവാണെന്ന്. അല്ല മനസ്സിൽ അൽപ്പം ഇഷ്ടം ഒക്കെ ഉണ്ടെങ്കിലും ഞാൻ ഇതുവരെയും അത് പുറത്ത് കാണിച്ചിട്ടില്ല. പിന്നെ എന്താണാവോ ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത്?. പക്ഷേ ഒരക്ഷരം ഞാന്‍ തിരിച്ചു മിണ്ടിയില്ല.

സാധാരണ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വരുന്നവള്‍ ഒരാഴ്ച് തികയുന്നതിനു മുന്‍പ് ദാ വീണ്ടും വന്നിരിക്കുന്നു. വന്നിട്ട് ബാഗുപോലും ഊരാതെ നേരെ എന്‍റെ

💬 Comments

View all comments