Chapter Title : ഇരു മുഖന്‍ 4 [Antu Paappan]
ഞാൻ കാരണം അവര് ബുദ്ധിമുട്ടണ്ട എന്ന് കരുതിയല്ലേ ഞാൻ അവിടുന്ന് മാറികൊടുത്തത്. ഇവൾക്ക് എന്നോടു ഇത്രയും ദേഷ്യം എന്തിനാ എന്റെ കണ്ണ് നിറഞ്ഞു. അമ്മ വേഗം അവളെ പിടിച്ചു നിർത്തി.
“”നീ ആരെയാ തല്ലിയത് എന്നോർമ്മയുണ്ടോ?“”
അമ്മ അൽപ്പം കടുപ്പിച്ച് തന്നെയാണ് ചോദിച്ചത്. ആര്യേച്ചി ഒന്ന് പതറിയോ, അമ്മ ആരോടും മുഖം കറുത്ത് ഒന്നും സാധാരണ പറയാറില്ല. പക്ഷേ ആ നിമിഷം തന്റെ കുഞ്ഞിനെ റാഞ്ചൻ വന്ന പരുന്തിനെ നേരിടുന്ന തള്ളകോഴിയെയാണ് ഞാന്‍ എന്‍റെ അമ്മയില്‍ കണ്ടത്.
അമ്മേടെ കൈ തള്ളി മാറ്റിയിട്ടു അവൾ എന്റെ നേരെവീണ്ടും വന്നു. അടുത്ത അടി ഇപ്പൊ വീഴും എന്ന് മനസ് പറഞ്ഞു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിന് വിപരീതമായി അവള്‍ തല്ലിയടുത്ത് ഉമ്മ കൊണ്ട് മൂടി. ഇതെന്തു കൂത്തു കാരണം പോളക്കെ തന്നിട്ട് അവിടെ ഉമ്മവെച്ച വേദന മാറോ? ഇല്ല അതാണ്…. പക്ഷേ അവടെ ഒക്കത്തിരുന്ന കുറുപ്പിന്റെ ചിരി കണ്ടപ്പോള്‍ ഒരു സന്തോഷമൊക്കെ തോന്നി. അവന്റെ ഇരുപ്പ് കണ്ടോ, കള്ളാ ചിരി ചിരിച്ചു വിരലും കടിച്ചു, അവിടെ എന്താ നടന്നെ എന്ന് പോലും അവനു പിടുത്തം കിട്ടികാണില്ല.
“”ടാ വീരപ്പാ നിന്റെ അമ്മ എനിക്ക് ഉമ്മ തരുന്നത് കണ്ടോ നീയ്.””
ഞാന്‍ മനസില്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞപ്പോള്‍ അല്പം ഉച്ചത്തില്‍ ആയിപ്പോയി .
“”എന്തോ? എന്താ നീ പറഞ്ഞത്?”” അവള്‍ ഉടനെ തിരിച്ചു ചോദിച്ചു.
“”ഒന്നുമില്ല””
“”ഇല്ലേ നിനക്ക് കൊള്ളാം, ഹും”” ഒരു ചെറു ചിരി അവളുടെ മുഖത്തു മിന്നി മാഞ്ഞോ.
“”നിന്നിളിക്കാതെ ഈ പെട്ടിയൊക്കെ എടുക്കാന്‍ സഹായിക്കാടാ.””
അമ്മ ആയിരുന്നു
💬 Comments
View all comments