Chapter Title : ഇരു മുഖന്‍ 5 [Antu Paappan]
അവക്കെന്തോ സംശയോക്കെയുണ്ട്. നീ വിളിക്കുമ്പോലെ അവളെന്നെ വിളിച്ചു നോക്കി എവിടെ ഞാൻ പിടികൊടുക്കോ? അവളെന്നേം തപ്പി നിന്റെ ശ്രീയുടെ പുറകെ നടക്കേയുള്ളു.””
*******
ഇന്നലെ എപ്പോ തിരിച്ചു വീട്ടില്‍ വന്നെന്നോ എപ്പോ ഉറങ്ങിയെന്നോ എനിക്കറിയില്ല. അമ്മ വന്നു വിളിക്കുമ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
രാവിലെ തന്നെ ക്ലാബ്ബിലേക്ക് ചെല്ലാന്‍ ഗോപന്‍ വിളിചിട്ടുണ്ടായിരുന്നത്രെ. പൂക്കളം ഇടാന്‍ അവന്റെ ടീമില്‍ ഞാനുമുണ്ടായിരുന്നു. വെളുപ്പിനെ തന്നെ ചെന്നു പൂവൊക്കെ സെറ്റാക്കണം എന്നാ ഇന്നലെ അവൻ പറഞ്ഞത്. പക്ഷെ ഇപ്പൊ ഞാന്‍ അല്‍പ്പം വൈകിയിരിക്കുന്നു. അതുക്കൊണ്ട് തന്നെ അമ്മ കൊണ്ടുവന്ന ചായയും കുടിച്ചു പല്ലുപോലും തേക്കാതെ ക്ലാബ്ബിലെക്കോടി. സാധാരണ എല്ലാ കൊല്ലവും അവിടുത്തെ പരുപടിക്ക് രാവിലെ തൊട്ടു ഒരു കണിയുടെ റോള്‍ ആയിരുന്നു എനിക്ക് . വലിയ ചേട്ടന്മാര്‍ ഓരോന്നില്‍ പങ്കെടുക്കും നമ്മള്‍ അതൊക്കെ വായിനോക്കി ആരേലും വല്ല കമ്പയിസോ പഞ്ഞി മിട്ടായോ വാങ്ങി തന്നാല്‍ അതും തിന്നോണ്ട് നിക്കും. പക്ഷെ ഇപ്പൊ ആ വലിയ ചേട്ടന്മാരുടെ കൂട്ടത്തില്‍ ഞങ്ങളും എണ്ണപെട്ടിരിക്കുന്നു.
രാവിലെ തന്നെ ഗോപന്റെ കയ്യിന്നു ശെരിക്കിനു കിട്ടി. ഇനി ഇപ്പൊ ഞാൻ വരില്ലെന്ന് കരുതിയാവും ഞാന്‍ വരുന്നതിനു മുന്‍പ് ഗോപികയും അവനുങ്കൂടെ പൂക്കളൊക്കെ കട്ട് ചെയ്തു വെച്ചത്.
“”ഇനിപ്പോ എന്താ അഞ്ചാറുവട്ടമം വരച്ചു പൂ അതില്‍ ഇട്ടാല്‍ പോരെ “”
ആ അന്തരീക്ഷം തണുപ്പിക്കാന്‍ ഞാനൊന്ന് ഇട്ടു നോക്കി. എന്റെ ആ ടയലോഗ് കേട്ടിട്ടാണോ അവന് പൊളിഞ്ഞു കയറിയത് അതോ ഇനി ഗോപിക എന്നെ നോക്കി നിന്ന് ഇളിക്കുന്നത് കണ്ടിട്ടോ. അവന്‍ ആവിടെ കിടന്നു ചീറ്റി പാഞ്ഞു. എനിക്കിതിന്റെ ചിട്ടവട്ടങ്ങൾ എല്ലാം അറിയാമെന്ന് പാവം ഗോപന്‍ കരുതി കാണും. ഞാന്‍ കരുതിയത് അവനു ഒരു ഹെല്‍പ്പര്‍ ആയിനിന്നാല്‍ മതീല്ലോ എന്നാണ് .
“”എടാ മരപ്പൊട്ടാ വട്ടം വരച്ചിട്ടു ഇടാന്‍ ഇത് നിന്റെ വീട്ടുമുറ്റത്തിടുന്ന അത്തോന്നുമല്ല, ഇത് മത്സരാണ് കോപ്പേ!””
പിന്നെ പത്തറുനൂറു രൂപയുടെ പൂവൊക്കെപൊക്കി കാണിച്ചിട്ട് വെട്ടിയതും കഷ്ടംപെട്ടതും ഒക്കെ പറഞ്ഞു അവന്‍ ഫുള്‍ സെന്റി. ഏതായാലും ഇത് നമ്മളെ കൊണ്ട് നടപടി ആവുന്ന കേസല്ലന്നു ഉറപ്പായി. അതിനിടയില്‍ ഗോപികയും മുങ്ങി.
💬 Comments
View all comments