0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 143

വന്നപ്പോള്‍ സെകന്റ് പ്രേസിന്‍റെ കുഞ്ഞി ട്രോഫി എന്റ പിറകെ വന്ന ആര്യേച്ചി മടിച്ചു മടിച്ചു വാങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചിരിപൊട്ടി. ഞാനും അവളും സ്റ്റേജിന്റെ സൈഡിൽ കൂടെ പുറത്തിറങ്ങി. ഇറങ്ങിയ പാടേ

“”ഞാന്‍ പറഞ്ഞോ എനിക്ക് തൊണ്ണൂറ്റിഏഴു കിട്ടുന്നു, അപ്പൊ എന്താരുന്നു ചിരി... അയ്യേ ആര്യെച്ച്യേ തോപ്പിച്ചേ... അൽപ്പം മോരും വെള്ളം…….””


ഞാനത് പറഞ്ഞു തീര്‍ന്നില്ല അരുണിമേച്ചി എവിടുന്നോ ഓടി വന്നെന്നെ കെട്ടി പിടിച്ചു. ഈ സാധനം ഇപ്പൊ എവിടുന്നു വന്നു. എന്നെ ആര്യേചിയുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ സമ്മതിക്കാതെ ഇവളെന്തിനാ എന്നെ ഇങ്ങനെ കെട്ടി പിടിച്ചിരിക്കുന്നത് . പിന്നീവള്‍ എന്നെ എങ്ങോട്ടോ വലിച്ചോണ്ട് പോയി. ഞാന്‍ തിരിഞ്ഞു ആര്യേച്ചിയെ നോക്കിയപ്പോ കലിപ്പോടെ എന്നെ നോക്കുന്ന ആര്യെചിയെയാണ് കണ്ടത്.

“”അയ്യോ ആര്യേച്ചി ശെരിക്കും പിണങ്ങി.””


ഞാൻ ആര്യേച്ചിയുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞു.

“”അവളോട്‌ പോകാന്‍ പറ, അവള് പണ്ടേ ഇങ്ങനാ, വേറെ ആര്‍ക്കേലും എന്തേലും കിട്ടുന്ന കണ്ടാല്‍ സഹിക്കേല.”” “”ചേച്ചി എന്നെ വിട് ആര്യേച്ചി പിണങ്ങി. എനിക്ക് പോണം.”” “”നിക്കടാ ശ്രീ അവിടെ, ശെരിക്കും പറഞ്ഞ നീയാ എനിക്ക് ചെലവ് ചെയ്യണ്ടേ, ഇതിപ്പോ ഞാന്‍ ചെയ്യാന്ന് വെച്ചപ്പോ ഓടാ നീ. ””


അവളൊന്നു നിർത്തി എന്നിട്ട് വീണ്ടും തുടർന്നു.

“”നീയല്ലേ പറഞ്ഞെ ഞാന്‍ ചെലവ് ചെയ്യണോന്നു. “”


അവൾ എന്റെ കയ്യിൽ മുറുക്കി വലിച്ചോണ്ട് പറഞ്ഞു.

“”ആര്യേച്ചി... “”


ഞാൻ വീണ്ടും തിരിഞ്ഞു നോക്കി പക്ഷേ ആ ഉരുട്ടത്തു ആരെയും കണ്ടില്ല. എന്നോട് പിണങ്ങി എന്ന് ഇപ്പൊ ഉറപ്പായി. എന്നോട് ഇങ്ങനെ കാണിക്കുമ്പോ എനിക്കും ഇതുപോലെ തന്നല്ലേ തോന്നിയിട്ടുണ്ടാവുക, ആ വേദന അവൾ ഒന്നറിയട്ടേ. ഞാൻ എന്തെക്കെയോ പറഞ്ഞു എന്റെ മനസിനെ നായികരിച്ചു. എങ്കിലും എന്റെ ഉള്ളിൽ ഒരു നീറ്റൽ….

“”വരുന്നേ വാ ഇവിടുന്നു ഇചിച്ചിരി പോയ മതി.””


അവള്‍ എന്നെ അവളുടെ ബെന്‍സിലേക്ക് വിളിച്ചു, എന്റെ ജീവിതത്തില്‍ തന്നെ ആദ്യം ആയിരുന്നു ഒരു ബെന്‍സില്‍ കേറുന്നത്. ആദ്യമായി യാണ് ഈ പേരുപോലും കേട്ടിട്ടില്ലാത്ത സാദനം കഴിക്കുന്നത്‌.

“”ജോസേട്ടാ അരുണ്‍ എന്തിയെ?”” അവള്‍ ഡ്രൈവര്‍ ചേട്ടനോട് ചോദിച്ചു.

💬 Comments

View all comments