Chapter Title : ഇരു മുഖന്‍ 5 [Antu Paappan]
അതു സമ്മതിച്ചത്. അതിൽപിന്നെ അവൾ ഇവന്റെയാ, അല്ല ഞാൻ ആക്കി എടുത്തു.
“”നീ അത് കള, നിന്നെ നിന്‍റെ ആര്യേച്ചി വിളിച്ചു അത് പറയാനാ അവര് വന്നേ.””
പെട്ടെന്ന് ഗോപന്‍ റൂട്ട് മാറ്റി.
“”ആ ഭദ്രകാളിക്ക് ഇനി എന്താണാവോ? അവളെ പണ്ടൊന്നു വിളിച്ചതിന്‍റെയാ ഞാന്‍ രണ്ടു മാസം വീട്ടില്‍ ഒടിഞ്ഞു തൂങ്ങി കിടന്നേ.“”
എന്റെ ആത്മഗതം കൊറച്ചുറക്കെ ആയിപ്പോയി
“”ആ എനിക്കറിയില്ല, നീ വരുമ്പോള്‍ ഒന്ന് വിളിക്കാന്‍ പറഞ്ഞു.”” “”എനിക്കെങ്ങുമേലാ….. അവടെ വായിലിരിക്കുന്ന കേക്കാന്‍.. .”” “”ഞാന്‍ പറഞ്ഞന്നേ ഉള്ളു, അതിനു നീ എന്നേ ചാടി കടിക്കണ്ട.””
ഞാൻ വിളിക്കില്ലന്ന് അറിയാവുന്നോണ്ടാകും അവൻ പിന്നെന്നെ നിർബന്ദിക്കാഞ്ഞേ.
പിന്നേ എനിക്ക് വട്ടല്ലേ അങ്ങോട്ട് പോയി കേറാന്‍. അല്ല ഈ കൊയിന്‍ ബൂത്തിലോട്ടു തിരിച്ചും വിളിക്കാന്‍ പറ്റോ? അപ്പോഴും നമ്മള്‍ കോയിൻ ഇടണോ? എന്റെ ചിന്തകൾ കാടുകയറി.
“”ഹലോ”” “”ശ്രീഹരി ആണോടാ”” “”ഹ്മ്മ”” “”നിനക്ക് എങ്ങനെ ഉണ്ടെന്നറിയാന്‍ വിളിച്ചതാ നേരത്തെ.”” “”ഹം.”” “”എങ്ങനുണ്ട് . വേദനയുണ്ടോ? കിടന്നു തുള്ളാന്‍ നിക്കാതെ അടങ്ങി ഒതുങ്ങിയിരുന്നു മെടിസിനോക്കെ സമയത്തു കഴിച്ചോണം കേട്ടല്ലോ.”” “”അച്ചൂ നീ ഇപ്പൊ അങ്ങട് പഠിക്കാന്‍ പോയതല്ലേ ഉള്ളു, അതിനു മുന്നേ ഡോക്ടര്‍ കളിക്കല്ലേ. എന്തിനാ ഇപ്പൊ അവനെ വിളിച്ചിട്ട് ഹേ…!.””
വിഷ്‌ണു താൻ ആരാണെന്നു അവളോട് വെളിപ്പെടുത്തി.
“” ഓ നീയാരുന്നോ ? അല്ല എനിക്കവനെ വിളിക്കാന്‍ പാടില്ലേ?”” “”നിന്റെ അവനോടുള്ള ഈ പെരുമാറ്റം അതെനിക്കങ്ങോട്ട് ഇഷ്ടം ആകുന്നില്ല . കേട്ടല്ലോ.”” “”എന്ത് പെരുമാറ്റം ? ഞാന്‍ എന്ത് ചെയ്തു?”” “”നീ ഒന്നും ചെയ്തില്ലേ? ഞാന്‍
💬 Comments
View all comments