0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 366
നിന്നോട് എത്രവെട്ടം പറഞ്ഞു അവനോടു നീ ഈ കാണിക്കുന്നതൊക്കെ എനിക്ക് കാണാമെന്നു.”” “”ഞാന്‍ അവനോടു എന്ത് കാണിച്ചെന്നാ  വിഷ്ണു ഈ പറയുന്നേ?.””


ആര്യ അത്യാവശ്യം ഗൗരവത്തോടെ തന്നെ ചോദിച്ചു.

“”ഒന്നും കാണിച്ചില്ലേ? ഏ.....!”” “”ഇല്ലാ..., ദെ… എപ്പോഴത്തെയും പോലെ വന്നാല്‍ ഉണ്ടല്ലോ?”” “”പിന്നെ നീ എന്തിനാ അവനന്ന് ഉമ്മ കൊടുത്തെ? ഹേ...... അത് പറ?”” “”ഓ അതോ, എനിക്ക് തോന്നിയിട്ട്. അല്ല എല്ലാം ഞാന്‍ നിന്നോട് ബോധിപ്പിക്കാണോ?”” “”ആ വേണം എന്‍റെ പെണ്ണ് ഞാന്‍ പോകുമ്പോള്‍ അവനോടു അങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് സഹിക്കില്ല. എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ ......അങ്ങനൊക്കെ…….”” “”എങ്ങനൊക്കെ? ശ്രീ വീണ്ടും നിന്റെ ഭ്രാന്തും കൊണ്ട് വരരുത് കേട്ടല്ലോ. ഞാന്‍ പലവെട്ടം പറഞ്ഞു രണ്ടും നീ തന്നാന്നു, അല്ലേലും എനിക്കെന്‍റെ മുറചെക്കനെ ഉമ്മ വെക്കാനോ ഇനി ഇപ്പൊ സ്നേഹിക്കാനോ ഒന്നും നിന്റെ അനുവാദം വേണ്ട കേട്ടല്ലോ. നീ എന്നേ ഇത് പറഞ്ഞു കൊറെയായി ഭ്രാന്താക്കുന്നു. ഇനി മതി.....”” “”ഹ്മ്മ നിനക്കെന്നെ വേണ്ടല്ലോ... പറഞ്ഞോ, പോയി പറഞ്ഞോ അവനെ ഇഷ്ടാന്ന് .... ഞാന്‍ ആരാ ..... പക്ഷേ ഒന്നുണ്ട്  നീ അവനോടു ഇഷ്ടം പറയുന്ന നിമിഷംതൊട്ട് വിഷ്ണു പിന്നെ ഉണ്ടാവില്ല. പോകും,……. എന്നെന്നേക്കുമായി....”” “”ടാ നീ എന്താടാ ഇങ്ങനെ, എന്നേ എന്തിനാ ഇങ്ങന കൊല്ലാകൊല ചെയ്യുന്നേ.... ഞാന്‍... ഞാന്‍.......””


അവൾ വാക്കുകൾക്കായി പരതി.

“”സഹിക്കാന്‍ പറ്റില്ലടീ.....സഹിക്കാന്‍ പറ്റില്ല. നിന്നെ അവനു വിട്ടകൊടുക്കാൻ എനിക്ക് പറ്റണില്ല. നീ അവനോട് കാണിക്കുന്ന ഈ അടുപ്പവും അവനു നിന്നോട് തോന്നുന്ന ഇഷ്ടവും ഇതൊക്കെ

💬 Comments

View all comments