0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 217

തുറന്നു കിടന്ന ആ നിലവറയിലേക്ക് വീണു. ആ വീഴ്ച്ചയിൽ അവവളുടെ കൈമുട്ടുകൾ പൊട്ടിയിരുന്നു.  എങ്കിലും ഒരുവിധം അവൾ എഴുന്നേറ്റു നിന്നു. ഒരു മൂലയിലേക്ക് അവൾ ഒളിച്ചു.

ഭദ്രനും പുറകെ ചാടി ഇറങ്ങി. ആ ഇരുട്ടത്തും അവൾക്കവനിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിച്ചില്ല.  അവൻ അവളെ കണ്ടെത്തി. അവന്റെ വലത്തേ കൈ വീണ്ടും അവളുടെ കഴുത്തിലേക്കു നീണ്ടു. ആ കഴുത്തില്‍  അവന്റെ കൈകൾ മുറുകി.

“”ഹാ ഹാ രെക്ഷ പെടുമോ, ഈ ഭദ്രന്റടുത്തുന്നു രെക്ഷ പെടുമോ? ഹാ ഹാ ഹാ ””

ഭദ്രന്റെ അട്ടഹാസം പല ആവര്‍ത്തി ആ മുറിയില്‍ മുഴങ്ങി കെട്ടു.

“”ഭദ്രാ ആമിയെ വിടാൻ, അവക്കൊന്നും അറിയില്ല , അവള്‍ അതിലില്ല അവൾ അവളെ ഒന്നും ചെയ്യല്ലേ.””

അത് വിഷ്ണുവിന്റെ ദയനീയ ശബ്ദം ആയിരുന്നു. അവർ രണ്ടാൾ ആണെന്നു തോന്നി പൊകും വിധം ഇരുട്ടത്തു ഭദ്രന്റെ അലർച്ച വന്നു.

“”എന്‍റെ മുന്‍നിന്നു മാറി നിക്കടാ.... ഞാന്‍ ആരാണെന്നു നോക്കില്ല തീര്‍ത്തു കളയും നിന്നെയും. ഞാൻ ”” “”ഇല്ലാ ഞാന്‍ മാറില അവളെ കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല. എന്നേ കൊന്നാലും ഞാന്‍ മാറില്ല. അവളെ അവളെ ........””

ഭദ്രന്റെ ആ ഉറച്ച ഭ്രാന്തൻ ശബ്ദത്തിനു മുൻപിൽ വിഷ്ണു എതിർക്കാൻ ശ്രെമിച്ചെങ്കിലും അവന്റെ ശബ്‌ദം പോലും അവന്റെ ദയനിയ തോൽവി ഭയക്കുന്നുണ്ടായിരുന്നു.

ശ്രീഹരിക്കുള്ളിൽ വിഷ്ണുനെ കൂടാതെ ഭദ്രൻ എന്നൊരു ആളും കൂടെ ഉണ്ടെന്ന് അരുണിമ ഇപ്പൊ തിരിച്ചറിഞ്ഞു. ഇത്രനാളും ആമിയുടെ മുന്നിൽ വരാൻ മടിച്ച വിഷ്ണു അവൾക്ക് വേണ്ടി ജീവൻ കളയാൻ മടിയില്ലെന്നറിഞ്ഞപ്പോൾ ആമി ഒന്ന് ചിരിച്ചു. അവളുടെ കാത്തിരിപ്പിന് അർഥം ഉണ്ടായതുപോലെ.  ഇതവളുടെ അവസാനമാണെന്ന് അവൾ മനസിലാക്കിയിരുന്നു, അതുപോലെ ഇനി വിഷ്‌ണു എത്ര തന്നെ ഭദ്രനോട് ഏറ്റുമുട്ടിയാലും ജയിക്കില്ലന്നും .  അത്രമേൽ ദയനീയമായിരുന്നു വിഷ്‌ണു വിന്റെ ശബ്ദം.

“”വിഷ്ണുവേട്ടാ എന്റെ കൈ പിടിക്കോ? എനിക്ക് പേടിയാകുന്നു””.

മരണമൊഴി പോലെ അവളത് വിതുമ്പി.

എന്തോ വിഷ്ണു അവന്റെ മറ്റേ കൈ കൊണ്ട് അവളുടെ കൈ പിടിച്ചു. മരണത്തിലേക്ക് കൈ പിടിച്ചു പോകാൻ രണ്ടാളും തയാറായപോലെ.

💬 Comments

View all comments