Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
“”ഒരുമിച്ചു ജീവിക്കാൻ കൊതിച്ചു, പക്ഷേ ഇപ്പൊ വിധി….””
അവളുടെ വാക്കുകള്‍ തൊണ്ടയില്‍ നിന്നു പുറത്തു വരാതെ മുറിഞ്ഞു പോയി
“”ആമി….എന്നോട് നീ ക്ഷെമിക്കടീ , എന്തിനാ എന്തിനാ പെണ്ണേ നീ ഇതിനിടയിൽ വന്നത്.”” “”എനിക്ക് വിഷമല്ലാ എനിക്ക് വേണ്ടി നീ വീണ്ടും വന്നല്ലോ അതുമതി, അതുമതി ഈ ഭ്രാന്തി പെണ്ണിന്. എന്റെ ജീവൻ പോകുമ്പോളേ വരൂള്ളെന്നറിയാരുന്നു.”” “”ആമി എനിക്ക് ഭദ്രനെ ഇനിയും എത്ര തടഞ്ഞു നിർത്താൻ കഴിയുമെന്നറി യില്ലടി… “” “” എനിക്ക് മരിക്കണത്തിൽ ഇനി പേടിയില്ല എന്റെ കൈ പിടിക്കാൻ നീ ഉണ്ടല്ലോ, അതുമതി... എന്നെ അവസാനമായി ഒന്നൂടെ ആമി ഈന്നു വിളിക്കോ കെട്ടു കൊതി തീര്‍ന്നിട്ടില്ല“” “”നിന്നെ മരിക്കാൻ ഞാൻ സമ്മതിക്കില്ല. അതിന് മുൻപേ ഞാൻ……. ഭാദ്ര………””
വിഷ്ണു അവസാന ശ്രെമമെന്നപോലെ അലറി.
പക്ഷേ ഭദ്രൻ അവളുടെ തല ഭിത്തിയിട് ചേർത്തു വെച്ചു കഴുത്തിൽ കൈ മുറുക്കി. പെട്ടെന്ന് ആ കൈ അൽപ്പം അയച്ചെങ്കിലും വീണ്ടും അത് പൂർവാധികം ശക്തമായി മുറുക്കിക്കൊണ്ടോ ഇരുന്നു. അവളുടെ വലതു കയ്യിൽ വിഷ്ണു കൂട്ടി പിടിച്ച കൈയുടെ ബലം കുറഞ്ഞു കുറഞ്ഞു തളർന്നു വീണു.
“”ആ...... ആ.... “”
ശ്രീഹരി ആകാശം പോട്ടുമാറ് ഉറക്കെ അലറി. മുകളിൽ നിന്നേ വിടുന്നോ അരിച്ചു വന്ന നിലാവെളിച്ചത്തിൽ ആ മുഖം അവൻ കണ്ടു.
“”അരുണിമേച്ചി....””
ഞാൻ ഇപ്പൊ എവിടെ ആണെന്നോ, ഞാൻ എന്താ ഈ ചെയ്യുന്നതെന്നോ എനിക്ക് ബോധമില്ല. പക്ഷേ ഒന്നറിയാം എന്റെ കൈ അരുണിമേച്ചിയുട കഴുത്തിൽ ആണെന്ന്.. ഞാന്‍ എന്‍റെ കൈ അവളുടെ കഴുത്തില്‍ നിന്നെടുക്കാന്‍ നോക്കി. ആരോ അത് അവിടെത്തന്നെ ഞെക്കിപിടിച്ചു വെച്ചേക്കുന്നു. എന്‍റെ സ്വൊന്തം വിരല്‍ പോലും എന്നേ അനുസരിക്കുന്നില്ല. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ എന്‍റെ മനസും ശരീരവും നിന്ന് വിറച്ചു. ഒന്നും ചിന്തിക്കാനോ പ്രവൃത്തിക്കാനോ എനിക്ക് പറ്റുന്നില്ല.
എന്റെ വിരലുകൾക്കിടയിൽ അരുണിമേച്ചി പിടയുന്നു. ഇന്ന് വരേയും ഒരു അനിയന്റെ സ്ഥാനം തന്നു എന്നേ സ്നേഹിച്ച എന്റെ അരുണിമേച്ചിയെ ഞാൻ എന്താ ഇപ്പൊ കാട്ടുന്നെ. എന്റെ തലച്ചോറിലൂടെ കുത്തി ഒഴുകുന്ന പുഴ പോലെ
💬 Comments
View all comments