Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
ചോര പായുന്നത് എനിക്ക് കേള്‍ക്കാം. ഇപ്രാവശ്യം എനിക്ക് ജയിച്ചേ പറ്റു എന്റെ ശരീരത്തിന്റെ അധികാരം ഒരു പ്രാന്തിനും ഞാൻ വിട്ടുകൊടുക്കില്ല.
കുറച്ചു നേരത്തെ മല്പിടുത്തത്തിനൊടുവില്‍ എന്നെ കരണ്ടടിച്ചുതൂകി എറിയുന്ന പോലെ പിന്നിലേക്ക് തെറിച്ചു വീണു. അവളുടെ അടുത്തേക്ക് വീണ്ടും വീണ്ടും എണീറ്റ് ചെല്ലാന്‍ എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍ എന്നേ തള്ളിക്കൊണ്ടേ ഇരിക്കുന്നു. അത് പിടിച്ചു നിര്‍ത്തുക എനിക്കസാദ്യമായി തോന്നി. പക്ഷേ അപ്പോഴും ഞാന്‍ ഒരു ചേച്ചിയേ പോലെ കണ്ട അരുണിമേച്ചിയെ ഞാന്‍ കൊല്ലാന്‍ നോക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പൊ എവിടുന്നോ ഒരലർച്ച ഞാൻ കേട്ടു.
“”എന്‍റെ കണ്മുന്നില്‍ നിന്ന്പോ, ഞാന്‍ കണ്ടത്താത്തെടുത്തു പോടീ... എനെറെ മനസ് മാറുന്നതിനു മുന്നേ പോകാന്‍.””
അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും ഭദ്രന്‍ ശ്രീഹരിയോടു തന്റെ തോല്‍വി സമ്മതിക്കുന്നുണ്ടായിരുന്നു അതാണല്ലോ അവൻ തളർന്നു വീണത്.
ഇന്നേവരെ ശ്രീ അറിഞ്ഞോണ്ട് ആരെയും വേദനിപ്പിച്ചിട്ടില്ല . ശ്രീഹരിയുടെ ശക്തിയും അതുതന്നെ ആയിരുന്നു. ഇനിയും ശ്രീ ഇതൊകെ അനുഭവിച്ചാൽ ഒരുപക്ഷെ ശ്രീ ഇല്ലാതാകും എന്ന് ഭദ്രന് തോന്നിട്ടുണ്ടാകം അതാവും അവന്‍ ഒന്ന് തോറ്റു പോയത്.അതാകും അവളെ അപ്പൊ കൊല്ലാതെ വിട്ടത്.
പക്ഷെ അവന്റെ ആ വാക്കുകള്‍ ഭയത്തോടെയാണ് അരുണിമ കേട്ടത് .എല്ലാത്തില്‍നിന്നും തന്നെ സംരക്ഷിക്കും എന്ന് കരുതിയവൻ തന്നെയാണ് ഇപ്പോള്‍ തന്നേ ഇല്ലാതാക്കാന്‍ നോക്കിയത്. എങ്കിലും തന്റെ മരണ വെപ്രാളത്തി നിടയിൽ എപ്പോഴോ വിഷ്ണുവേട്ടന്‍ വന്നു .
വിഷ്ണു ആ കാപാലികൻ അരുണിൽ നിന്ന് തന്നേ രെക്ഷിക്കും എന്ന് ഇതുവരെയും അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു, അന്നത്തെ പോലെ എല്ലാത്തിനും രക്ഷിച്ചു ആമി എന്നൊരു വിളിക്കായ്അവള്‍ കാത്തിരുന്നിരുന്നു. പക്ഷേ ഇനി അങ്ങനൊന്നു ഉണ്ടാകില്ല എന്നറിയുമ്പോൾ......!
സ്വൊന്തം ഏട്ടൻ അവളുടെ ശരീവും മനസും നിഷ്കരുണം വെറും ഒരു പൂ പോലെ ചവിട്ടി അരച്ചപ്പോഴും ഭ്രാന്തി എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോള്‍ പോലും അവള്‍ ഇത്രയും വേദനിച്ചിട്ടില്ല. പ്രതീക്ഷയറ്റവൾ തളർന്നു വീണു.
ആ ഇരുണ്ട നിലവറയിൽ ഇപ്പൊ രണ്ടു ശരീരങ്ങളും നാല് മനസും തളർന്നു കിടപ്പുണ്ട്. അതിൽ ആരൊക്കെ തിരിച്ചു വരുമെന്ന് അറിയില്ല. ഇനി ഇപ്പൊ എന്റെ ആമിയുടെ കഥ പറയേണ്ട
💬 Comments
View all comments