Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
“” “’ഒരെന്നാലുമില്ല. “” “”Ok ഞാൻ പറയാം. പണ്ട് ഞാൻ കൊച്ചു കൊച്ചാരുന്നപ്പൊ ആര്യേച്ചി എന്നേ കൂട്ടി അവിടുത്തെ കുളത്തിൽ കുളിക്കാൻ പോയി, ഞാൻ പറയണോ? എനിക്ക്…. “” “”നിന്റെ ഒരു പോസ്, നി പറയണേ പറയങ്ങട്“” “”ഹ്മ്മ് അപ്പൊ ഞാൻ അവളെ ഒളിഞ്ഞു നോക്കിന്ന് പറഞ്ഞു അവൾ എന്നേ ഓടിച്ചു. പക്ഷേ ഞാൻ അങ്ങനൊന്നും ചെയ്തില്ലാട്ടോ. അവള് കേറിവന്ന എനിക്ക് തല്ലു കിട്ടുന്നറിയാവുന്നണ്ട് ഞാൻ ഓടി വന്നു കേറിയത് ആ പത്തായപുരയിലാ. അപ്പളാ കണ്ടേ വിഷ്ണു ഏട്ടനെ. ഞാൻ അന്ന് വൈകുന്നേരം വരെ അവിടെ ഇരുന്നു ഏട്ടനോട് സംസാരിച്ചു. പിന്നെ അമ്മാവനൊക്കെ തിരക്കി വന്നതോർമ്മ യുണ്ട് പിന്നെ ഒന്നും ഓർമ്മയില്ല. അന്നേ പറഞ്ഞു അങ്ങോട്ട് ഇനി പോവരുതെന്നു. പക്ഷേ പിന്നേം ഞാൻ പോയിട്ടുണ്ട്, അപ്പോഴെല്ലാം അതു പൂട്ടി ഇട്ടേക്കുവാ. അത് തുറക്കാൻ പറ്റിയാ ഞാൻ കാട്ടിതരാം എന്റെ ഏട്ടനെ””
ഞാൻ പലപ്പോഴായി ഓർത്തെടുത്ത എല്ലാം അവളോട് പറഞ്ഞു.
“”ആഹാ അന്നെന്താ നിങ്ങൾ സംസാരിച്ചത്?”” “”അതോ അത് ചെസ്സ് കളിക്കണതിനെ പറ്റിയാ. “” “”എന്താന്ന് ചെസ്സോ?”” “”:അതു വിഷ്ണു ഏട്ടന് ചെസ്സ് കളിക്കാൻ ശെരിക്കറിയില്ലന്നേ, ഞാൻ പറഞ്ഞു കൊടുക്കണം പകരം ഏണിയും പാമ്പും അവൻ എന്നോട് കളിക്കും. അവനാ എനിക്ക് പറഞ്ഞു തന്നേ വേറെ ബുദ്ധി വേണുന്ന കളിയാ അതെന്നു, നമ്മൾ പേടിക്കാതെ കളിക്കണം ചിലപ്പോ ഏണി കിട്ടും ചിലപ്പോ ജയിക്കാറാവുമ്പോ പാമ്പ് വിഴുങ്ങും പക്ഷേ അപ്പൊ തോറ്റെന്നു കരുതാതെ വീണ്ടും കളിക്കണം. അതാ അതിന്റെ ബുദ്ധി നമ്മളെവിടെ പോയിവീണാലും കൂടുതൽ ചിന്തിക്കാതെ അവിടുന്ന് വീണ്ടും കളിച്ചു
💬 Comments
View all comments