Chapter Title : ഇരു മുഖന്‍ 7 [Antu Paappan]
മുഖത്ത് ഒരു വശ്യമായ ഭാവം ആണ് അവന്‍ കണ്ടത്. അതുകണ്ടവന്‍ ഒന്നിടറിയോ!.
“”ശെരിക്കും തല പെരുക്കുന്നുണ്ട് വിഷ്ണു ഏട്ടാ.””
അത് കേട്ടപ്പോഴാണ് അവനു ബോധം വന്നത്.
“”ഇനി ഇപ്പൊ നിന്റെ വീട്ടിലോട്ട് തന്നല്ലേ? അങ്കിളിനോടും ആന്റിയോടും പറയണോ ഇത്?””
“”വേണ്ട, ആരും അറിയണ്ട, വിഷ്ണു ഏട്ടൻ ആര്യയോടും പറയരുത് കേട്ടല്ലോ.””
പക്ഷേ അതും ആര്യ അറിഞ്ഞു. അവളോടു പറഞ്ഞ കഥയില്‍ ഒരു രക്ഷകന്റെ റോളാരുന്നു അവന്, പിന്നീടുള്ള അവന്റെ പെരുമാറ്റത്തിൽ നിന്ന് പതിയെ പതിയെ തന്റെ വിഷ്ണുവേട്ടന് അരുണിമയോട് പ്രണയം തോന്നുന്നുണ്ടോ എന്ന് ആര്യ സംശയിച്ചു. അതുമാത്രം ആവല്ലേന്നവൾ പ്രാത്ഥിച്ചു. ഇത്രനാളും തന്‍റെ മാത്രം സ്വകാര്യ സ്വത്ത് അതായിരുന്നു വിഷ്ണുവേട്ടൻ, അവന്റെ സ്നേഹം ശ്രീഹരിയിലേക്ക് പോലും പങ്കുവെച്ചു പോകുന്നത് അവൾ സഹിച്ചിരുന്നില്ല. പലപ്പോഴും ശ്രീഹരി തന്റെ വിഷ്ണുവേട്ടനോട് കൂടുതൽ അടുക്കുന്നു എന്നു തോന്നിയപ്പോ ആര്യയുടെ അമര്‍ഷം ശ്രീയോടുള്ള പെരുമാറ്റത്തില്‍ പ്രതിഭലിച്ചിരുന്നു. അതൊക്കെ തന്നെയായിരുന്നല്ലോ ശ്രീക്ക് അവളോടുള്ള ദേഷ്യത്തിന് മൂലകരണം.
“”വിഷ്ണുവേട്ടന് അരുണിമയെ ഇഷ്ടം ആണോ.””
ചെസ്സ് കളിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
“”ഏയ്, അങ്ങനെ ഒന്നും....., ആമി നല്ല കൊച്ചാ. ആരെന്തു പറഞ്ഞാലും എല്ലാം കേട്ടുനിക്കണ ഒരു തൊട്ടാവാടി ഈ ആര്യ മഹാദേവിന്റെ ഓപ്പോസിറ്റ്. എന്താ അങ്ങനെ ചോദിച്ചത് ?””
ഒരു ആക്കിയ ചിരിയോടെയാണ് അവനത് പറഞ്ഞത്
“”ഒന്നുമില്ല എനിക്ക് തോന്നി, പിന്നെ ഏതാ ഈ ആമി?””
“”അത് പണ്ട് ശ്രീക്കു അവടെ പേര് മുഴുവനും പറയാന്‍ പറ്റാത്തോണ്ട് അവന്‍ വിളിച്ചതാ അങ്ങനെ. പക്ഷെ ഞാന്‍ വിളിച്ച അവള്‍ ദേഷ്യപ്പെടും. വെറുതെ ഒരു രെസം.””
“”അത്ര രെസമൊന്നും ഇല്ല. മേലില്‍ അവളുടെ പുറകെ നടന്നു എന്നെ നാണം കെടുത്തിയാല്‍ ഉണ്ടല്ലോ.””
“”ഞാന്‍ എപ്പോ ആരുടെ പുറകെ പോയന്നാ നീ പറയുന്നേ?””
“”ഞാന്‍ ഒന്നും അറിയുന്നില്ലെന്ന് വിഷ്ണുവെട്ടാന്‍ കരുതരുത്, അവളെ കാണുമ്പോ ഉള്ള ഒലുപ്പിക്കലും കൊഞ്ചലും ഒന്നും വേണ്ടാന്ന്””
ആര്യ തന്‍റെ ചുറ്റിക്കളി കണ്ടുപിടിച്ചതിന്റെ ജാള്യത അവന്‍ മറച്ചു വെച്ചവന്‍ വീണ്ടും കളിയില്‍ ശ്രെധിച്ചു. എങ്കിലും ജയം ആര്യയുടെ ഒപ്പമായിരുന്നു.
പിന്നെ പിന്നെ കാന്റീനിലും വരാന്തയിലും അരുണിമ വിഷ്ണുവിനെ എപ്പോഴും കണ്ടുമുട്ടി.
💬 Comments
View all comments