0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 180

ആദ്യമവള്‍ക്ക് അതിന്റെ ഗുടന്‍സ് പിടി കിട്ടിയില്ല  പിന്നവളുടെ കാറിന്റെ  ഗ്ലാസില്‍ വിരല്‍കൊണ്ട് ”” ആമി vs വിഷ്ണു “” എന്ന് ഒരു ഹാര്‍ട്ട് സിംമ്പലില്‍ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി. അവള്‍ അത് അപ്പോഴേ മായിച്ചു കളഞ്ഞു.പിറ്റേന് അതേ എഴുത്ത് അവളുടെ ക്ലാസിലെ ബോര്‍ഡില്‍ കണ്ടപ്പോലെ അതവള്‍ക്ക്‌ ഉള്ള പണിതന്നെ എന്ന് ഉറപ്പിച്ചു. വിഷ്ണു ഏട്ടന്‍ ഏതായാലും ഇങ്ങന ഒന്നും ചെയ്യില്ല എന്നവക്കുറപ്പായിരുന്നു. പക്ഷെ ആമി എന്നാ പേര് വേറെ ആര്‍ക്കും അറിയത്തുമില്ല . ഇനി വിഷ്ണു ഏട്ടന്‍ തന്നെ ആകുമോ അത് ചെയ്തത്? ഉള്ളില്‍ എന്നോ തോന്നിയ മോഹമാണ് വിഷ്ണു പക്ഷെ ആര്യ!..... ഇന്നാ ബോര്‍ഡില്‍ ആ പടം മയിച്ചത് അവള്‍ ആയിരുന്നല്ലോ, അപ്പോള്‍ അവളുടെ മുഖം കണ്ടപ്പോ തന്നെ അരുണിമക്ക് പേടിയായി.

ഉച്ചക്ക് വരാന്തയില്‍ വെച്ചവനെ കണ്ടപ്പോള്‍.

“”വിഷ്ണുവേട്ടാ””

ഒരു പരാതി പറയാന്‍ എന്നപോലെ അവള്‍ വിളിച്ചു.

“”എന്താ ആമി....””

ഒരു അല്പം തമാശയോടെ ചിരിച്ചോണ്ടവന്‍ പറഞ്ഞെങ്കിലും അവളുടെ മുഖം മാറുന്നകണ്ടിട്ടവന് മുഖത്ത് അടികിട്ടിയ പോലെയായി.

അതേ സമയം അവന്റെ ആ മറുപടിയില്‍ അവള്‍ തീര്‍ത്തും ഞെട്ടി പിന്നെ അവൾ അവിടെ നിന്നില്ല അവള്‍ക്കറിയേണ്ടതെല്ലാം അതില്‍ ഉണ്ടായിരുന്നു. അതെഴുതിയത് വിഷ്ണു തന്നെ ആവും.  അവന്റടുത്തുന്നു അങ്ങനെ കേട്ടപ്പോൾ തോന്നിയ പരിഭ്രമമോ അതോ അര്യയോടു താന്‍ ചെയ്യുന്നതു തെറ്റാന്നുള്ള തോന്നലോ, അവളെ ഒന്ന് അസോസ്തമാക്കി. പിന്നങ്ങോട്ട് അവനോടുള്ള സംസാരവും അവള്‍തന്നെ  അറിയാതെ കുറഞ്ഞു.  അപ്പൊഴാണ് രവുണ്ണി തന്റെ പുതിയ  ബെൻസ് വാങ്ങിയത് അതിൽപിന്നെ അരുണിമയുടെ വരവും പോക്കും അതിലായി.  സ്വഭാവികമായി അവളെ ഓസുന്നവരുടെ എണ്ണം കൂടി.

പക്ഷേ വിഷ്‌ണുവിന് അവൾ തന്നിൽ നിന്നും മനഃപൂർവം അകലാൻ നോക്കുന്നത് മനസിലായിരുന്നു.

“അമ്മി” എന്ന് വിളിച്ചത് ഇത്ര വലിയ പാതകമാണോ? ശ്രീ പണ്ടുമുതലേ അങ്ങനല്ലേ വിളിക്കാറ്, അപ്പൊ അവനോടു ഇങ്ങനൊന്നും കാട്ടാത്തതോ. താൻ ഒന്നുമില്ലേ അവളുടെ ഒരു വലിയ പ്രശ്നം പരിഹരിച്ചവനല്ലേ. ഇപ്പൊ കാണുമ്പോൾ ഒന്ന് ചിരിക്കപോലുമില്ല, ഇത്രക്ക് ഗൗരവം എന്തിനാണ്. പൈസയുടെ തലക്കനം അല്ലാതെന്താ. പഴയ കാറ് മാറ്റി ഇപ്പൊ പുതിയ ബെൻസ് വാങ്ങിയതല്ലേ, അതൊക്ക ഉള്ളവനെ അവൾക്കു മതിയായിരിക്കും.

💬 Comments

View all comments