0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 181

അപ്പൊ താനും ഇനി മിണ്ടണില്ല എന്തിനാ വെറുതെ നാണം കെടുന്നത്.

പിറ്റേന്ന് വിഷ്ണു അൽപ്പം ഗൗരവത്തിൽ തന്നെ നടന്നു. അരുണിമയെ കണ്ടിട്ടും പതിവ് പോലെ ചിരിച്ചില്ല, എന്തിനു മൈന്റ് കൂടി ചെയ്തില്ല. അതിൽ പിന്നെ കാന്റീനിൽ വെച്ചും അല്ലാതെയുമൊക്കെ അവൻ അവളുടെ മുൻപിൽ ആര്യയോട് കൂടുതൽ അടുപ്പം ഉള്ളപോലെ പെരുമാറി.

അരുണിമ വെറുതേ വിഷ്ണു എപ്പോഴേലും വന്നു തന്നോട് ഇഷ്ടം പറയും എന്നുള്ളില്‍ ആശിച്ചിരുന്നു. വിഷ്ണുവിന്റെ പെട്ടെന്നുള്ള ഈ പെരുമാറ്റം അവൾക്കും ഒരുപാട് വേദന ഉണ്ടാക്കി, അപ്പൊ ഇന്നലെവരെ തന്റെ മുന്നിൽ കാട്ടിയതൊക്കെ ചുമ്മാതായിരുന്നോ. തന്നെ വെറുതെ ആഗ്രഹിപ്പിച്ചതായിരുന്നോ? ആവും ആര്യ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ വിഷ്ണു അവളുടേതാണെന്ന്, അവനെ ആഗ്രഹിച്ച താൻ വിഡ്ഢി, വെറുതെ മോഹിച്ചു. അവനെ ഏട്ടനായി കണ്ട സമയത്തു മനസിൽ ഉള്ളത് തുറന്നു പറയാരുന്നു പക്ഷേ ഇപ്പോൾ, ഇത് വല്ലാത്തൊരു അവസ്‌ഥ തന്നെ. ഇഷ്ടമാണ് അതിപ്പോ പായുന്നത് ശെരിയാണോ? തന്നോട് ഇപ്പൊ അകൽച്ച ഉണ്ടെങ്കിലും തന്റെ ഉറ്റ കൂട്ടുകാരിയുടെ ച്ചേക്കനെ തട്ടിഎടുക്കാൻ മാത്രം ദുഷ്ടആണോ താൻ? അങ്ങനെ നൂറു നൂറു ചിന്തകൾ അവൾടെ ഉള്ളിലൂടെ പോയി.

അങ്ങനെ അടുക്കുന്നതിനു മുന്നേ അവർ അകന്നു എന്നുവേണം പറയാൻ. വിഷ്ണു നഷ്ടപെടുന്നത് സഹിക്കാന്‍ പറ്റാതെ വിഷമിച്ചു നടന്ന ആര്യയുടെ പലപ്പൊഴുമുള്ള പ്രതികരണങ്ങള്‍  അതിനു ആക്കം കൂട്ടി എന്നുവേണം പറയാന്‍.

എങ്കിലും വിഷ്ണുവിന് പെട്ടന്നു അരുണിമയോട് കാണിക്കുന്ന ഈ അകൽച്ചയുടെ കാരണം എന്താണന്നറിയാൻ അവൾ പലവെട്ടം ശ്രെമിച്ചു. പക്ഷേങ്കില് വിഷ്ണു അവളെ  മൈന്റ് ചെയ്യാത്തോണ്ട് അവൾ അവസാനം അത് ആര്യയോട് തന്നെ ചോദിച്ചു.

“”ആര്യ ഒന്ന് നിക്കോ ഒരു കാര്യം പറയാനാ.“”

അമ്പലത്തില്‍ തോഴന്‍ വന്ന ആര്യയെ അവള്‍ പിടിച്ചു നിര്‍ത്തിയാണ് അവള്‍ അത് ചോദിച്ചത്.

“”എന്താ എന്താ നിനക്ക് വേണ്ടത്.””

“”എനിക്ക് ഒരു കാര്യം അറിയാനാ, എന്താ വിഷ്ണു എന്നോട് ഇപ്പൊ സംസാരിക്കാത്തത്? ഞാൻ  പോയി സംസാരിക്കാൻ ശ്രെമിച്ചപ്പോഴും എന്നോട് ഒന്നും മിണ്ടാതെ പോയി, എന്താ? എന്താന്നറിയോ അത്?””

കരച്ചിലിന്‍റെ വക്കില്‍ ആയിരുന്നു അവള്‍.

“”അതെന്താ നിന്നോട് ഇപ്പൊ മിണ്ടാത്തതായി വിഷ്ണുവേട്ടനെ മാത്രമേ നീ കണ്ടിട്ടുള്ളോ?... എങ്കിൽ കേട്ടോ

💬 Comments

View all comments