0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 183

ദിവസങ്ങള്‍ ആയിരുന്നു. അതിനു കലാശ കൊട്ടെന്ന പോലെ അവള്‍ ആദ്യമായി വിഷ്ണുവിനോട് ചെസ്സില്‍ തോറ്റു. മനസിലെ ചതുരംഗ പലകയില്‍ അവള്‍ക്കു ആകെ അടിപതറി.

എന്നും വിഷ്ണുവിനെ തോല്‍പ്പിച്ചിട്ട് അവനെ ചൂട് പിടിപ്പിക്കുന്നവള്‍ അന്നവനു സമ്മാനമായി വിട്ടുകൊടുത്തത് അവളുടെ മോഹങ്ങള്‍ ആയിരുന്നു. അരുണിമക്കു അവനെ ഇഷ്ടം ആണെന്നെ സത്യം അന്നവള്‍ അവനോടു പറഞ്ഞു. ആ സന്തോഷത്തില്‍ മതിമറന്ന വിഷ്ണു അന്ന് ആര്യയുടെ കണ്ണീര്‍ കണ്ടില്ല. ആര്യ അന്ന് ഏറെ കരഞ്ഞു എങ്കിലും അവസാനം മനസിന്റെ ഏതോ കോണില്‍ അവള്‍ ഇപ്പൊ  ചെയ്തത് ശേരിയാണെന്ന സമാധാനത്തിന്റെ ഒരു വെളിച്ചം അവള്‍ കണ്ടെത്തി.

പിറ്റേന്ന് അവള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ബോമ്പും കൂടെ പൊട്ടി. അന്നാരുന്നു  ശ്രീഹരിക്ക്  ഉമ്മവെക്കാൻ മുറപ്പെണ്ണ് വേണം എന്ന് ആര്യയുടെ അമ്മയോട് വന്നു പറഞ്ഞത്. എല്ലാം കേട്ടിട്ട് അവള്‍ വിഷ്ണുനേ ഉമ്മ വെച്ചോന്നു തമാശ പോലെയാണ് അമ്മ അവളോട്‌ അന്ന്  ചോദിച്ചത്. പക്ഷേ ആര്യയുടെ ഉള്ളിൽ അടക്കിവെച്ച അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടി തെറിക്കുകയായിരുന്നു അപ്പോള്‍. കാര്യമറിയാതെ അന്നവള്‍ക്ക് അമ്മേടെ കയ്യില്‍നിന്ന് പൊതിരെ തല്ലു കിട്ടി എന്നുമാത്രം. എല്ലാം കഴിഞ്ഞു അമ്മയോട് അവള്‍ മനസ് തുറക്കും വരേ ഉണ്ടായിരുന്നുള്ളു അവര്‍ തമ്മിലുള്ള പിണക്കങ്ങളൊക്കെ. കുട്ടികള്‍ക്കിടയിലെ കഥകൾ കേട്ടപ്പോൾ അവർ അതും തമാശ ആയിട്ടാണ്  എടുത്തത്.

“”ഇനി വിഷ്ണുവേട്ടന്‍ എന്നോട് പഴയപോലെ കൂട്ടുകൂടാന്‍ വരുമോ? ””

ഒരു പേടിയോടെ അവള്‍ ചോദിച്ചു.

“”വിഷ്ണു എവിടെ പോവാനാ അവന്‍ നമ്മുടേ കൊച്ചല്ലേ, അല്ലേ അങ്ങനെ നിനക്ക് ഒറ്റക്കാവൂന്നത്ര വിഷമമാണേ എന്‍റെ ശ്രീയേ കൂട്ടിക്കോ.””

ആ കുഞ്ഞുമനസിന്‍റെ  വിഷമം കണ്ടിട്ട് അമ്മ ഒന്ന് സമാധാനിപ്പിക്കാൻ പറഞ്ഞതാണത്. പക്ഷേ അവളുടെ മുഖം കറുത്തു.

“” ശ്രീയോട് എന്താ നിനക്കിത്ര പ്രശ്നം, ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്””

അവളുടെ ഭാവം കണ്ടവർ ചോദിച്ചു.

“”  എനിക്കവനോട് ഒരു പ്രശ്നവും ഇല്ല, പൊട്ടനാ അവന്‍. അവനാ എന്നോട് ദേഷ്യം, ഞാൻ എന്തോ അവന്റെ ഏട്ടനെ  കട്ടെടുത്തതുപോലെ. “”

“”അതിന് നിന്നേ പേടിയാ, അതാ അവന്‍ എന്നും  എന്‍റെ കൂടെ വരുന്നത്. സത്യത്തില്‍ നിങ്ങള്‍  രണ്ടാളും അവനെ അവഗണിക്കുക തന്നാരുന്നില്ലേ. നിനക്ക്  ഇപ്പോ

💬 Comments

View all comments