Chapter Title : ഇരു മുഖന്‍ 7 [Antu Paappan]
തോന്നണ പോലത്തെ ഒറ്റപെടല്‍ തന്നല്ലേ ശ്രീക്കും അപ്പൊ തോന്നിട്ടുണ്ടാവുക. അതാലോചിച്ചിട്ടുണ്ടോ അതൊക്കെ?“”
അമ്മ അങ്ങനെ പറഞ്ഞപ്പോ അവള്‍ക്കു ശ്രീയോട് തോന്നിയിരുന്ന ദേഷ്യമൊക്കെ മാറി. വിഷ്ണു പിറ്റേന്നും അവളോട് മിണ്ടി. അവള്‍ എല്ലാം അവനോടു പറഞ്ഞു.
“”എന്നിട്ടെന്താ നീ നിന്‍റെ ഇഷ്ടം ഒക്കെ നേരത്തെ എന്നോട് പറയാഞ്ഞേ.””
അവന്‍ ഒക്കെയും ചിരിച്ചു കളയണ കണ്ടപ്പോള്‍ അവള്‍ക്കും സന്തോഷമായി കൂടെ ഒരു നോവും.
പക്ഷെ ശ്രീഹരിയുടെ കാര്യം കൊറച്ചു വെത്യസ്തം ആയിരുന്നു. പിന്നീടവള്‍ കൂട്ടുകൂടാന്‍ ശ്രെമിച്ചപ്പോഴോക്കെ ശ്രീഹരി ആര്യയുടെ മുന്നില്‍ പെടാതെ മുങ്ങി നടക്കുവായിരുന്നു. ഒടുവിൽ അവരുടെ അമ്പലത്തിലെ ഉത്സവത്തിന്‍റന്നാണ് ആര്യക്ക് അവനെ പിടുത്തം കിട്ടിയത്. അന്നായിരുന്നു ശ്രീഹരിക്ക് അവള്‍ അവളുടെ ആദ്യ ചുമ്പനം സമ്മാനിച്ചത്, പക്ഷെ അപ്പോഴൊന്നും ആ ചുംബനത്തിനു പ്രണയത്തിന്റെ രുചി അവള്‍ക്കു തോന്നിയിരുന്നില്ല. അന്ന് തന്നെ ആയിരുന്നു അവരുടെയെല്ലാം ജീവിതം മാറ്റി മറിച്ച ആ ധാരുണ സംഭവം ഉണ്ടായതും.
ആര്യക്ക് കിട്ടിയ തല്ലിനും വിഷ്ണുവിന്റെ മരണത്തിനും ഇടയിൽ ഉണ്ടാരുന്ന കുറച്ച് ദിവസമായിരുന്നു അരുണിമയും വിഷ്ണുവും ആകെ പ്രണയിച്ചത്. അതിനെ പ്രേമം എന്ന് പറയാന്‍ പറ്റോ? അറിയില്ല. ശ്രീ ഹരിയുടെ ഫാന്റസിയിലെ പോലെ ഉമ്മ വെക്കലുകളോ കെട്ടി പിടുത്തങ്ങളോ ഒന്നുമില്ലാതെ തികച്ചും ഫോര്‍മലായൊരു പ്രണയം. അവരുടെ പ്രണയം മറ്റാരും അറിയാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രെധിച്ചിരുന്നു. അവര്‍ അവരുടെതായ ലോകത്ത് പുതിയ ഒരു പ്രണയകാവ്യം രചിച്ചു തുടങ്ങുവായിരുന്നു എന്നതാണ് സത്യം. ഇണക്കവും പിണക്കവും അവരുടെ ഇടയില്‍ മാറി മാറി വന്നു. എല്ലത്തിനു ഒടുവില്‍ വിഷ്ണുവിന്റെ ആമി അരുണിമയുടെ വിഷ്ണു എന്നും വിളികളില്‍ അവരുടെ പിണക്കങ്ങള്‍ എല്ലാം മാറിയിരുന്നു.
ഒന്നിനും വലിയ ആയുസുണ്ടായിരുന്നില്ല , അവാസന ദിവസം അച്ഛനുമായി അവന്റെ വീട്ടില്‍ പോയപ്പോഴും പിണക്കം അഭിനയിച്ചു വണ്ടിയില്‍ തന്നെ ഇരുന്നപ്പോഴും അവള്‍ അറിഞ്ഞിരുന്നില്ല അത് അവരുടെ അവസാനത്തെ കൂടികാഴ്ച ആകുമെന്ന്.
അപകട വിവരം അറിഞ്ഞ ശേഷം അരുണിമയുടെ വീട്
“”എന്റെ കൃഷ്ണാ എന്റെ വിഷ്ണു ഏട്ടനൊരാപത്തും വരുത്താരുതെ, അവനെ എനിക്ക് തിരിച്ചു തരണേ, നിന്നോടല്ലാതെ, ആരോടും പറയാനില്ലെനിക്ക്, ഒരുപാട് ഞാനവനെ വട്ടു കളിപ്പിച്ചിട്ടുണ്ട്, എല്ലാം എല്ലാം എന്റെ ആണെന്ന് കരുതിയാ. എന്നെ
💬 Comments
View all comments