Chapter Title : ഇരുപത്തഞ്ചുകാരി മച്ചുനത്തിയും മാധവികുട്ടിയും [ഋഷി ശശി]
അവളൊരു പെണ്ണുമായിരുന്നു. എനിക്ക് സ്വവർഗരതിയിൽ താല്പര്യം ഇല്ലാത്തതുകൊണ്ടും ഞാൻ സ്വവർഗാനുരാഗി അല്ലാത്തതും തന്നെ കാരണം. ഇതിൽകൂടുതൽ എന്താണ് ഞാൻ രതിയിൽ പ്രതീക്ഷിക്കേണ്ടത്? ഇനി ഈ പെണ്ണുങ്ങളെക്കുറിച്ചാണെങ്കിൽ അവരെല്ലാം ഇപ്പോഴും എന്റെ പ്രിയ സുഹൃത്തുക്കൾ തന്നെയാണ്. പരസ്പരമുള്ള മനസ്സിലാക്കലും, തഴുകലും, പ്രണയവും സൗഹൃദവും ചേർന്നുള്ള രതിയിൽ ഞാൻ വിശ്വസിക്കുന്നു. അവിടെ പേരിട്ടുവിളിക്കുന്ന ബന്ധങ്ങൾക്ക് സ്ഥാനമില്ല. ഞാനൊരാണും അവളൊരു പെണ്ണും. അത്രമാത്രം. എന്റെ നിലപാടുകൾ ഞാനെവിടെയും പറയാറുണ്ട്. തന്തയോടായാലും തള്ളയോടായാലും. പിന്നെ മാമനോടും മാമിയോടും! നിങ്ങളൊരു കമ്മ്യൂണിസ്റ് അല്ലെ ജേഷ്ഠത്തി? മാർക്സിനെയും മൈത്രേയനെയും പൂവിട്ടു പൂജിക്കാറില്ലേ ? കമ്മ്യൂണിസം പുലമ്പാറില്ലേ? മാധവിക്കുട്ടിയുടെ പ്രിയ ആരാധികയല്ലേ നിങ്ങൾ? അവരുടെ പ്രണയസങ്കൽപ്പങ്ങളെ വാഴ്ത്താറില്ലേ? കുന്നോളം പുസ്തകങ്ങൾ വാങ്ങി കാശുചിലവാക്കാറില്ലേ? അതിലെല്ലാം ആമിയുടെ പ്രേമം മാത്രമേ നിങ്ങൾ കണ്ടുവുള്ളോ? ആമി ചർച്ചചെയ്ത ലൈംഗിക അരക്ഷിതാവസ്ഥ നിങ്ങളാരും ലവലേശം കണ്ടില്ലേ? എനിക്ക് തൊലി പൊളിയുന്നു. ഓരോ പെണ്ണിനും ആണിനും ഓരോ ചൂടും ചുവയുമാണെന്ന് അവരെഴുതിയത് കണ്ടില്ലേ? സ്വന്തം മുല നോക്കി പുളകം കൊള്ളുന്ന സ്ത്രീകളെക്കുറിച്ചു പറയുന്നത് നിങ്ങൾ ശ്രെദ്ധിച്ചില്ലേ? അതോ കാണാതെപോയോ? അകത്തളങ്ങളിലെ അടിമപ്പെണ്ണുങ്ങളുടെ വികാരങ്ങളും വിചാരങ്ങളും നിങ്ങൾ വായിച്ചില്ലേ? കാമം തലക്ക് പിടിച്ച., രതിയിൽ ആനന്ദം കണ്ടെത്താത്ത പുരുഷന്മാരെ നിങ്ങൾ കണ്ടില്ലേ? ഓ... അത് ശരിയാണല്ലോ., നിങ്ങൾക്കെല്ലാവര്ക്കും ആമി ഇപ്പോഴും പ്രേമകഥകാരി ആണല്ലോ! നാലപ്പാട്ടെ ഉമ്മച്ചി !
ജേഷ്ഠത്തി... നിങ്ങളുടെ ശേഖരത്തിൽ നിന്നും കട്ടെടുത്ത പുസ്തകങ്ങളിലൂടെയാണ് ഞാൻ ആമിയെ കണ്ടത്. നിങ്ങളിനിയും കാണാനുണ്ട്. കണ്ണില്ലാകുരുടിയെ പോലെ ജീവിച്ചത്തീർത്താൽ മതിയെന്നാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. നിങ്ങളുടെ പേരിന്റെ കൂടെ ഞാൻ 'വീർ ' എന്ന് കൂട്ടിവിളിക്കട്ടെ? ആമി പറഞ്ഞ രാഷ്ട്രീയവും ലൈംഗികതയും പ്രേമവും നിങ്ങൾ കണ്ടിരുന്നുവെങ്കിൽ എന്നൊരുവേള ഞാനാശിച്ചുപോകുന്നു. നിങ്ങൾ ഒരിക്കലെങ്കിലും രതിയിൽ ആനന്ദം കണ്ടെത്തിയിട്ടുണ്ടോ? നഗ്നതയെ ആസ്വദിച്ചിട്ടുണ്ടോ? പ്രേമിച്ചിട്ടുണ്ടോ? ഞാനാസ്വദിക്കുന്നു. പ്രേമവും കേളിയും. എന്റെ പ്രേമം ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങുന്നതല്ല. ഞാനൊരു ശില്പിയാണ്, പാട്ടുകാരനാണ്., എഴുത്തുകാരനാണ്. നഗ്നതയും രതിയും പ്രകൃതിയും എന്റെ ആസ്വാദനത്തിന് കാരണങ്ങളാണ്. അതിനിപ്പോഴും ഒരു ഭംഗമില്ല. വ്യെക്തിയെ വ്യെക്തിയായി നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നമ്മുടെ സാമ്പാഷണങ്ങൾ ഇതിലും മനോഹരമായിരുന്നേനെ എന്നെനിക്കറിയാം. നമ്മൾ തമ്മിൽ
💬 Comments
View all comments