Chapter Title : ഇരുപത്തഞ്ചുകാരി മച്ചുനത്തിയും മാധവികുട്ടിയും [ഋഷി ശശി]
ഇനിയും സംവദിക്കാൻ ഇടവരികയാണെങ്കിൽ ഞാൻ സ്വയം നിയന്ത്രിക്കുമെന്ന് നിങ്ങൾ ഒരിക്കലും ആശിക്കരുത്. ഞാൻ ഇങ്ങനെയാണ്. എന്നുകരുതി നിങ്ങളോട് എനിക്ക് ഒരു വിദ്വേഷവിമില്ല. ഇങ്ങോട്ടും അങ്ങനെതന്നെ ആവട്ടെ. ഇനിയൊന്നും പറയാനില്ലെങ്കിൽ ഞാൻ ഫോൺ വെക്കട്ടെ? " ഇല്ല.... ഒന്നും പറയാനില്ല.. "
പാതിയണഞ്ഞ കഞ്ചാവുബീടിക്ക് വീണ്ടും തീക്കോളുത്തി ആഞ്ഞൊരു പുകയും കൂടെയെടുത്തു. മുന്നോട്ട് നോക്കി. ഇവിടെ നിറയെ മാവാണ്. ആയിരക്കണക്കിന് മാവുകൾ ഈ കാണുന്ന മലയിലെല്ലാം ഉണ്ട്. ചുവപ്പും നേർത്ത മഞ്ഞ നിറത്തിലും അവ പൂത്തു കിടപ്പുണ്ട്. കശുമാങ്ങയോട് സാമ്യമുള്ള അത്തിപ്പഴത്തിന്റെ സ്വാദുള്ള ഒരുതരം കായുണ്ടാവുന്ന മരം. ഉണങ്ങിയാലാണ് മധുരം കൂടുക. പിന്നെ 'മഹ്വോലി' മരങ്ങൾ. അവയും പൂത്തിട്ടുണ്ട്. കാപ്പി നിറമാണ്. ഉണങ്ങിയ ഇവയുടെ പൂക്കൾ ശേഖരിച്ച് വാറ്റിയെടുക്കുന്ന 'മഹുവാ' എന്ന ചാരായത്തിന് പച്ചവെള്ളത്തിന്റെ നിറമാണെങ്കിലും., തൊണ്ടയിലെത്തിയാൽ തീ പോലെയാണ്. ആദ്യമായി മദിരാശിയിൽ വെച്ച് ആ തീവെള്ളം കുടിച്ചത് ഞാനോർക്കുന്നു. ഇന്നതിൽ അത്ര തീയില്ല. കുടിച്ചു ശീലമായതായിരിക്കും. വെള്ളം ചേർക്കരുത്. പിന്നെയുള്ളത് മുളയും പുളിയും പ്ലാശും പൈൻ മരങ്ങളുമാണ്. പേരറിയാത്തത് വേറെയും. 'ലാണ്ടാന കാമറ ' എന്ന പൂച്ചെടിയാണ് വില്ലൻ. രണ്ടാൾ പൊക്കത്തിൽ ഈ മലകൾ മൊത്തം തഴച്ചു വളരുന്ന ഇവൻ വെള്ളം മൊത്തം ഊറ്റിക്കുടിക്കും. വേറൊരു പുല്ലിനെയും വളരാൻ സമ്മതിക്കാതെ അവയങ്ങനെ വളരും. പിന്നെ കുരുവികളും കിളികളും. ആടും പശുവും. കുറച്ചുമുന്നേ 'നൊണ്ണ' എന്ന ആദിവാസി ശ്രേഷ്ഠൻ കൊണ്ടുവെച്ച 'മഹുവാ' കുപ്പിയിലേക്ക് നോക്കിയാണ് ഞാനും വിനോഭ അണ്ണനും ഇരിക്കുന്നത്. കൊടും തണുപ്പിൽ ഇതില്ലാതെ പറ്റില്ല. ഇവിടുത്തുകാർക്കും അങ്ങനെയാണ്. പകലും രാത്രിയും ഒരുപോലെ തണുപ്പ്. കുറച്ചു വിറച്ചാലും കുഴപ്പമില്ല. മഹുവാ നന്നായി കുടിച്ചാൽ മതി. കുടിച്ചാലോ..... ഈ കണ്ട മാവും മഹ്വോലി മരവും ഒന്നൂടെ പൂക്കും. വെടിക്കെട്ട് പോലെ! ഇവിടെ ആൾക്കാർ ഇങ്ങനെയാണ് ജീവിക്കുന്നത്. പണിയെടുത്തും കള്ളുകുടിച്ചും കൂട്ടമായി ജീവിക്കുന്നു. ആഞ്ഞൊരു പുക കൂടി എടുത്ത് ഞാൻ പുറത്തോട്ട് തന്നെ നോക്കിയിരുന്നുന്നു. 'സിറിക്കി' എത്ര മനോഹരിയാണ്... ഇത്പോലെ മാവ് പൂത്തത് ഞാൻ കണ്ടിട്ടേയില്ല.
ഒരു യാത്രയില്‍ നിന്നും
ഋഷി ശശി
💬 Comments
View all comments