0%

Chapter Title : ഇരുട്ടിന്റെ സന്തതികൾ [ആൽബി]

Author : alby Read All Parts 328

ഇരുട്ടിന്റെ സന്തതികൾ

Eruttinte Santhathikal | Author : Alby

രാത്രി കനത്തിരിക്കുന്നു.എങ്ങും നിശാചര ജീവികളുടെ ശബ്ദം. തിങ്കൾ കാഴ്ച്ചവിട്ട് മറഞ്ഞിരിക്കുന്ന ദിവസം.എങ്ങും രാത്രിയുടെ കറുപ്പ് വ്യാപിച്ചിരിക്കുന്നു.ചീവീടുകളുടെ മൂളൽ ശക്തിയോടെ കാതിൽ പതിയുന്നു.അടുക്കളപ്പുറത്തെന്തോ ശബ്ദം കേട്ടാണ് ജാനകിയുടെ ശ്രദ്ധ അങ്ങോട്ട് പതിഞ്ഞത്.കുഞ്ഞിനെ ഉറക്കുന്ന തിരക്കിൽ ആയിരുന്നു അവൾ,വേഗം തന്നെ അങ്ങോട്ടെത്തി അടുക്കള ജനലിലൂടെ പുറത്തേക്ക് എത്തിനോക്കി.ഒന്നും കാണാതെ അവൾ വാതിലിന്റെ കുറ്റി തുറന്ന് പുറത്തേക്കിറങ്ങി.ആവോ തനിക്ക് തോന്നിയതാവും,അവൾ ചുറ്റും നോക്കി.ആരെയും കാണാതെ അവൾ അകത്തേക്ക് കയറാൻ തുനിഞ്ഞു.പെട്ടന്ന് അടുക്കളയോട് ചേർന്നുള്ള വിറകുപുരയുടെ വാതിൽ തുറന്നുകിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു.

അടച്ചിരുന്നതാണല്ലോ....അവളൊരു നെടുവീർപ്പോടെ അടക്കുവാനായി വീണ്ടും തിരികെയിറങ്ങി. അടക്കുന്നത് മുന്നേ അവൾ അകത്തേക്കൊന്ന് കണ്ണോടിച്ചു. അടക്കാൻ തുടങ്ങിവെ അവൾ അകത്തൊരു കാൽപ്പെരുമാറ്റം കേട്ട് അവിടേക്ക് ശ്രദ്ധിച്ചു.വിറകുകൾ ഉരുണ്ട് നിലത്തേക്ക് ഉരുണ്ടുവീഴുന്ന ശബ്ദം കേട്ട് അവൾ ഒരടി പിറകോട്ട് നിന്നു.

ആരാത്?ആരാന്നെന്ന്????

മറുപടിയൊന്നും കിട്ടിയില്ല." കേട്ടില്ലേ ആരാന്ന്."അവൾ കയ്യിലുള്ള ടോർച്ചു വെട്ടം അകത്തേക്ക് പായിച്ചു.അപ്പൊ അകത്തൊരാൾ തന്റെ കണ്ണിൽ പതിഞ്ഞ വെട്ടം തടുത്തുകൊണ്ട് തന്റെ കൈകളാൽ മുഖം മറച്ചു.

ചെറിയ പേടി ഉള്ളിലൊളിപ്പിച്ച അവൾ പറഞ്ഞുതുടങ്ങി."എടൊ താൻ എന്താ വിറക് പുരയില്.മുട്ടി വന്നതാരുന്നെൽ മുൻവശത്തു അടയാളം കണ്ടില്ലെ താൻ.

അയാൾ പതിയെ അടുക്കളപ്പുറത്തെ വെളിച്ചത്തിലേക്ക് വന്നു."വരത്തൻ ആണല്ലേ.മുന്നേ ഇവിടൊന്നും തന്നെ കണ്ടിട്ടെയില്ല"

മറുപടിയൊന്നും ഉണ്ടായില്ല.പക്ഷെ പുറത്ത് ആളുകൾ ഒച്ചയെടുത്ത് ഓടുന്ന ശബ്ദം കനത്തുവന്നു.എടൊ അവൻ അധികം പോയിക്കാണില്ല. കൂക്കുവിളിയും ബഹളവുമായി കുറെ ആൾക്കാർ ആ വഴിയിലൂടെ കടന്നു പോകുന്നു.എല്ലാ വീടുകളിലും ഒന്ന് നോക്കി പോ രാഘവാ,ആരോ വിളിച്ച് പറയുന്നുണ്ടായിരുന്നു.അവരിൽ ആരോ രണ്ടുപേർ

💬 Comments

View all comments