Chapter Title : ഇരുട്ടിന്റെ സന്തതികൾ [ആൽബി]
അവളുടെ വാതിലിലും തട്ടി."നശൂലം ഏത് മറ്റേ മോൻ ആവോ,മനുഷ്യനെ മക്കാർ ആക്കാൻ.ഈ നാട്ടുകാർക്ക് ഇത് എന്തിന്റെ കേടാ.ഇറങ്ങിക്കോളും മനുഷ്യനല്പം വരവുള്ള സമയത്ത്"
സ്വയം തന്റെ അമർഷം അടക്കാൻ ശ്രമിച്ചു എങ്കിലും അത് വാക്കുകൾ ആയി പുറത്തേക്ക് വന്നു."എടൊ മെനക്കേട് ആക്കാതെ ഇറങ്ങിക്കോ. എവിടുന്നേലും കുറ്റീം പറിച്ചുവരും ഉള്ള സമാധാനം കളയാൻ"തികട്ടി വന്ന അമർഷം തന്റെ വാക്കുകളിൽ പ്രകടിപ്പിച്ചവൾ മുൻവശത്തേക്ക് നടന്നു.പക്ഷെ അയാൾ വിറകിന് പുറകിലെക്ക് പതുങ്ങി.
അവരുടെ തട്ടലിന് മുന്നിൽ വാതിൽ തുറക്കപ്പെട്ടു.ഒരു ഉറക്കച്ചടവോടെ മുടിയും വാരിച്ചുറ്റി വന്നവരുടെ മുന്നിലേക്ക് നിന്നു."എന്താ കരയിലെ മാന്യവ്യക്തികൾ ഈ സമയം.അതും ഇവിടെ"
ഇവളോട് കൂടുതൽ സംസാരിച്ചു നിക്കാതെ അങ്ങോട്ട് കേറിനോക്ക് മെമ്പറെ.
അഹാ,അത് നല്ല കൂത്ത്.കച്ചോടം നടക്കുന്ന സമായവാ.ഇന്നാണെ ഒട്ടും ഇല്ലതാനും.എന്താ മെമ്പറെ ദാഹിച്ചു വന്നതാ.
നിന്റെ സംസാരം അതിര് വിടുന്നുണ്ട് ജാനകി.ഇവിടെ ആരേലും കേറ്റിയിട്ട് ഉണ്ടോ അത് ഞങ്ങൾക്ക് നോക്കണം
ഓഹ്,അങ്ങനെ.എന്റെ കഞ്ഞീല് മണ്ണ് വാരിയിടാൻ ആണോ മെമ്പറുടെ ഈ വരവ്.എന്നാ കേട്ടൊ,റാന്തലിന്റെ തിരി താന്നിട്ടില്ലല്ലോ.അതിനർത്ഥം ഇന്നാട്ടിലെ കുഞ്ഞു പിള്ളേർക്ക് വരെ അറിയാം.കൊതിച്ചു വന്നതാണെൽ വന്ന കാലിൽ നിൽക്കാതെ അകത്തു കേറിവാ മെമ്പറെ
ഞാൻ നിന്റെ ചൂട് പറ്റാൻ വന്നതല്ല. അതും ഈ പ്രായത്തിൽ.
ഇത് ആരാ പറേണെ.ഈ കൊച്ചൻ നിൽക്കുന്ന കൊണ്ടാണോ.മെമ്പറുടെ പ്രായത്തിൽ ഉള്ളവരാ കൂടുതലും എന്റെ വാതിലിൽ മുട്ടാറ്.കൊച്ചനെ കഴിച്ചിലാക്കാം.വാ മെമ്പറെ.
ഞാൻ പറഞ്ഞു,നിന്റെ ചൂടും തേടി വന്നതല്ല എന്ന്.സൗകര്യം ഉണ്ടെങ്കിൽ ഒരുകാര്യം പറയ്,ഇങ്ങോട്ട് ആരേലും ഓടിക്കേറിയൊ.
ഇങ്ങോട്ട് ആരും വന്നില്ല മെമ്പറെ. ഈ സമയത്ത് ഇങ്ങോട്ട് ആരാ വരുന്നതെന്ന് നല്ല തിട്ടമുണ്ടാവുമല്ലോ. കേറി നോക്കിക്കോ.
💬 Comments
View all comments