Chapter Title : ഇരുട്ടിന്റെ സന്തതികൾ [ആൽബി]
എടൊ വാ പോകാം.......ഇങ്ങോട്ട് ആരിക്കില്ല.ഇനിയും നിന്നാൽ....അത് വേണ്ട.
അവർ ഇറങ്ങി നടന്നു."അങ്ങനെ പോയാലോ മെമ്പറെ ഒന്ന് കേറിയിട്ട് പോ"അവൾ പുറകിൽ നിന്ന് വിളിച്ചു. എന്നാല് അത് ശ്രദ്ധിക്കാതെ അവർ ഇരുട്ടിലേക്ക് മറഞ്ഞു."ഇതിപ്പൊ ഇത് കുറച്ച് ആയി ഈ കള്ളന്റെ ശല്യം. എത്രാമത്തെ തവണയാ.രാത്രിയിൽ മനസമാധാനമായി ഒന്നുറങ്ങാൻ പറ്റുന്നില്ല എന്ന സ്ഥിതി ആയി"അവർ പോകുന്ന പോക്കിൽ പറയുന്നതും കേട്ട് അവൾ തന്റെ വാതിലിന് കൊളുത്തിട്ടു.
അകത്തു നോക്കുമ്പോൾ മൂന്നു വയസ്സുള്ള തന്റെ കുഞ്ഞ് ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പിന്നാമ്പുറത്തേക്ക് ചെന്നു. അയാള് പോയോ എന്തോ...അവൾ മനസ്സിൽ പറഞ്ഞു.
വിറകുപുരയ്ക്കകത്ത് വാതിലിൽ ചാരി ഒരു പുക എടുക്കുകയാണ് അയാൾ.അവളെ കണ്ടതും ബീഡി താഴെയിട്ടു കാലുകൊണ്ട് കെടുത്തി. "ഇയാൾക്ക് പോകാൻ ആയില്ലേ?" അല്പം ഈർഷ്യയോടെയുള്ള ചോദ്യം കേട്ട് അയാൾ തല ചൊറിഞ്ഞു.
അല്ലേ,ഇത് നല്ല കൂത്ത്.താനിത് എന്ത് ഭാവിച്ചാ?
അത് പിന്നെ.....ഞാൻ കുറച്ചുനേരം ഇവിടെ ഇരുന്നിട്ട് പൊക്കോളാം.വെട്ടം വീഴുന്ന നേരം ഉണ്ടാവില്ല.
ഓഹ് തോന്നി.ഈ നാട്ടുകാര് തന്നെ തിരഞ്ഞു നടക്കുവാ അല്ലെ.
അത് പിന്നെ..... അയാൾ എന്തോ പറയാൻ തുടങ്ങിയതും ഒരാൾക്കൂട്ടം ആ വീടിന്റെ പരിസരത്തെത്തി.രക്ഷ പെടാൻ ഒരു വഴി തേടിയ അയാൾ വേഗം തന്നെ ആ വീട്ടിനുള്ളിൽ കയറി അവളുടെ എതിർപ്പിനെ അവഗണിച്ച അയാൾ അവിടെ കണ്ട മച്ചിനുള്ളിൽ കയറിയൊളിച്ചു.പുറത്തെ ബഹളം സഹിക്ക വയ്യാതെ വസ്ത്രം അല്പം അലങ്കോലപ്പെടുത്തി അവൾ വീണ്ടും മുറ്റത്തേക്കിറങ്ങി.ഒരാൾക്കൂട്ടം തന്നെ അവൾക്ക് മുന്നിലുണ്ട്.
എടി ഇങ്ങോട്ട് ഒരാൾ ഓടിക്കയറി, അത് ഞങ്ങൾക്കുറപ്പാ.ഞങ്ങൾക്ക് ഇവിടെ ഒന്ന് നോക്കണം.
നിർത്തഡോ,മുന്നേ മെമ്പറുടെ
💬 Comments
View all comments