0%

Chapter Title : ഇരുട്ടിന്റെ സന്തതികൾ [ആൽബി]

Author : alby Read All Parts 414

വക ഒരു നോട്ടം കഴിഞ്ഞേയുള്ളൂ.ഇനി നിനക്കും കേറി നോക്കണോ.

എടി ഒരുമ്പെട്ടോളെ നീ എന്ത് കണ്ടാ തിളക്കുന്നെ.കുറെ ആയി അവൻ ഇന്നാട്ടിൽ കട്ട് മുടിക്കുന്നു.ഇന്നവന് കേറാൻ വേറെങ്ങും കണ്ടില്ല,എന്റെ കട തന്നെ വേണം.

ഓഹ് അപ്പൊ അതാണ് കാര്യം.എന്റെ പൊന്ന് ചേട്ടാ ഇവിടെയെങ്ങും ആരും ആരെയും ഒളിപ്പിച്ചിട്ടില്ല.വേണേൽ കേറി നോക്കിക്കോ.പക്ഷെ അകത്ത് ആളുണ്ട്.എന്റെ വയറ്റിൽ പിഴപ്പാണ്, അത് മുട്ടിയാൽ തന്റെ കാര്യം ഞാൻ തീരുമാനം ആക്കും.

എന്താടി,തേവിടിച്ചിക്കും നാവിന്റെ നീട്ടം കൂടിയോ.

പൊന്ന് മോനെ,കള്ളതൂക്കം തൂക്കി ഉണ്ടാക്കിയ കാശല്ലേ.പൊക്കോട്ടെ. എന്നുവച്ച് എന്റെ മെക്കിട്ട് കേറല്ലേ. രാത്രി ഒളിസേവക്ക് വരുമ്പൊ ഇതല്ല വായിൽ വരുന്നതെന്നും ഓർമ്മവക്ക്.

വന്നവന്റെ പത്തി അല്പം താണു.ഒരു കൂട്ടം ആൾക്കാരുടെ മുന്നിൽ അയാളുടെ തല കുനിഞ്ഞു.പുറകിൽ നിന്നും ചിലർ തമാശരൂപേണ ചിരിച്ചു. അപ്പോഴേക്കും മെമ്പർ തുടർന്നു........

അതെ ജാനകി നിന്റെ തൊഴിൽ എന്ത് എന്നും എങ്ങനെയെന്നും ഈ നാട്ടുകാർക്ക് അറിയാം.കാര്യം ശരി തന്നെ,ഇതിൽ പലരും രഹസ്യം കൂടാൻ നിന്റെ ചൂര് തേടി വന്നും കാണും.പക്ഷെ കാര്യം ഇപ്പോൾ കുറച്ച് കടന്നുപോയി.ഈ നാട്ടിൽ ഒരു കള്ളൻ,അവൻ കാരണം പലർക്കും ഉറക്കം ഇല്ലാതായി.അവനെ ഞങ്ങക്ക് പൂട്ടണം.ഇപ്പൊ ഇവിടെ ഒളിച്ചോന്നാ നാട്ടുകാർക്ക്.

എന്റെ മെമ്പറെ ഇങ്ങോട്ട് ആരും വന്നില്ല.പക്ഷെ അകത്തൊരാൾ ഉണ്ട്. അത് പറഞ്ഞാൽ ചിലപ്പൊ മെമ്പർ നാണം കെടും.എന്താ പറയണോ, അല്ലേൽ വേണ്ട കേറി നോക്കിക്കോ.

അവൾ പതിയെ അയാളുടെ ചെവി തിന്നു,"അമ്മായിയച്ചൻ നേരെ ഇങ്ങ് വന്നു.നാട്ടാരെ അറിയിക്കണോ. അല്ലെ വിളിച്ചോണ്ട് പോ"

തന്റെ അമ്മയി അപ്പന്റെ കൊണം നല്ല രീതിയിൽ അറിയുന്നതിനാലും അങ്ങേരുടെ സ്വത്തിൽ കണ്ണ്

💬 Comments

View all comments