0%

Chapter Title : ഇരുവർക്കുമായ് അവൾ [Little Boy]

Author : Kambikathakal Read All Parts 327

മനോജിന്റെ ശബ്ദമാണ് അടുക്കളയിൽ പണിയെടുക്കുകയായിരുന്ന അവളെ ഇന്നത്തേക്ക് എത്തിച്ചത്....

അവൾ ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി..

"അത്...അത്....ആയി... ആയി ഏട്ടാ...."

"അതിനെന്തിനാ നീ പേടിക്കുന്നെ...

അവളുടെ പേടിച്ച മുഖം കണ്ട് മനോജ് ചോദിച്ചു...

"പെട്ടന്ന് വന്നപ്പോ ഒന്ന് ഞെട്ടിയതാ " അവൾ പുഞ്ചിരിയോടെ തന്നെ മറുപടി പറഞ്ഞു...

അത് കേട്ടതും അവനും ഉള്ളിലേക്ക് നടന്നു...

അവൾ ഓർക്കുകയായിരുന്നു... എല്ലാം കഴിഞ്ഞിട്ട് ഇന്നേക്ക് ആറുമാസമായിരിക്കുന്നു... ആദ്യമൊക്കെ എല്ലാവരോടും ദേഷ്യമായിരുന്നു.. പിന്നെ എപ്പോഴോ പൊരുത്തപ്പെട്ടു....

തന്നെക്കാൾ പതിനഞ്ചു വയസ്സു മൂത്തതാണ് ഏട്ടൻ... മുപ്പത്തിയെട്ടിലും ചുറുചുറുക്ക് ഒട്ടും കുറഞ്ഞിട്ടില്ല....

"ലച്ചു.. എന്റെ ജീവിതത്തിൽ ദിവ്യക്ക് മാത്രമെ സ്ഥാനമൊള്ളൂ... മരിച്ചെങ്കിലും അവളുടെ ഓർമ്മകൾ തന്നെയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്... പിന്നെ നിന്നെ എന്റെ അനിയത്തിയായേ ഞാൻ കണ്ടിട്ടൊള്ളു... അമ്മയുടെ ഓരോ വട്ടുകൾ... എന്തായാലും നമുക്ക് പുറത്ത് അഭിനയിക്കാം... ഈ മുറിക്കുള്ളിൽ നടക്കുന്നത് നമ്മൾ മാത്രം അറിഞ്ഞാൽ മതി....."

തന്റെ വിഷമം കണ്ട് ഏട്ടൻ പറഞ്ഞ ഈ വാക്കുകളാണ് തനിക്ക് ആശ്വാസം....

മരിച്ചിട്ടും ദിവ്യയെ മാത്രം ഓർത്തു കല്യാണം പോലും കഴിക്കാതെ ജീവിച്ച ആ മനുഷ്യനോട് അവൾക്ക് ഒരു ആരാധനയും തോന്നിയിരുന്നു..

അവൾ ഒരു നെടുവീർപ്പോടെ ഭക്ഷണം എടുത്തുകൊണ്ട് ടേബിളിലേക്ക് പോയി....

അവിടെ കൈകഴുകി ഇരിക്കുന്നുണ്ടായിരുന്നു മനോജ്....

അവൾ അവനായി ഭക്ഷണം വിളമ്പി....

ആ സമയം ഇതെല്ലാം നോക്കികൊണ്ട് അവളുടെ അമ്മായിയമ്മ പതമം രണ്ട് വയസുള്ള അമ്മുമോളെയും കളിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു...

അവൾ അവർക്ക് അരികിലേക്ക് നടന്ന് കുഞ്ഞിനെ എടുത്തു...

'ഭക്ഷണം കഴിക്ക്... "അവരുടെ മുഖത്തു നോക്കാതെ ലച്ചു പറഞ്ഞൊപ്പിച്ച് മോളെയും എടുത്തു നടന്നു....

പുറത്തേക്ക് അതികം പ്രകടിപ്പിച്ചില്ലെങ്കിലും അമ്മയോട് അവൾക്ക് അപ്പോഴും ഇഷ്ടക്കേടുണ്ടായിരുന്നു...

മനോജ് ഭക്ഷണം എല്ലാം കഴിച്ച ശേഷം മുറിയിലേക്ക് പോയി... ആ സംഭങ്ങൾക്ക് ശേഷം വീട്ടിൽ പൊതുവെ നിശബ്ദതയാണ്.. ലച്ചു മോൾക്കടെ കളിച്ചിരികൾ മാത്രം ആ നിശബ്ദതയെ മുറിച്ചുകൊണ്ടിരുന്നു....

സമയം പിന്നെയും നീങ്ങി...

ലച്ചു ഉച്ച ഉറക്കമായ മോളെയും എടുത്തുകൊണ്ട് മനോജിന്റെ മുറിയിലേക്ക് ച്ചെന്നു.... അവിടെ എത്തിയപ്പോൾ പുതച്ചുമൂടി കിടക്കുന്ന മനോജിനെയാണ് ലച്ചു കാണുന്നത്...

അവൾ മോളെ കട്ടിലിൽ കിടത്തി.. മനോജിന്റെ നേരെ തിരിയുമ്പോളാണ്.. അനക്കം കേട്ട് അവൻ എഴുന്നേൽക്കുന്നത്...

"എന്തു പറ്റി ഏട്ടാ,എന്തെങ്കിലും വയ്യായ്ക ഉണ്ടോ... "അവൾ ആകുലതയോടെ മനോജിന്റെ കിടപ്പ് കണ്ട് ചോദിച്ചു.....

"പനിയായെന്ന് തോന്നുന്നു ലച്ചു..."

അതു കേട്ടതും അവൾ വേകം അവന്റെ അടുത്തേക്കുപോയി കൈവെച്ചു നോക്കി...

"നല്ല പനിയുണ്ടല്ലോ " അവൾ തൊട്ട്നോക്കി

💬 Comments

View all comments