Chapter Title : ഇസബെല്ല 4 [Kamukan] [Climax]
കൊടുകാം എന്ന് പറഞ്ഞുപോൾ അവളും ഓക്കേ.
എന്റെ അപ്പാപ്പൻയോടും അമ്മമ്മയോടും കല്ലറയിൽ പോയി യാത്ര പറഞ്ഞു ഞങ്ങൾ നേരെ പുതിയ തീരം തേടി പൂനെലേക്ക് യാത്ര ആയി. പോവുന്ന വഴിയിൽ ഒരു പള്ളിയുടെ മുന്നിൽ വെച്ചു ഞാൻ അവളുടെ കഴുത്തിൽ മിന്നുകെട്ടി എന്റെ കെട്ടിയോൾ ആക്കി.
പൂനെയിൽ കുറച്ചു നാൾ ബുദ്ധിമുട്ട് ആയിരുന്നു പതിയെ അവിടെ ഒരു ചെറിയ കട ഞാൻ അവിടെ തുടങ്ങി. എന്റെ അന്നോ അവളുടെ ലക്ക് കൊണ്ടോ ഞങ്ങളുടെ കട ക്ലിക്ക് ആയി. അത്യാവശ്യം കച്ചോടം നടക്കുന്ന സ്പോട് ആയതു കൊണ്ട് ഞങ്ങളുടെ ജീവിതം അവിടന്ന് തുടങ്ങി.
എന്റെ ഇസകുട്ടിയുടെ ഗർഭകാലത്തിന്റെ അവസാന മാസമാണ് ഇപ്പോൾ, എന്റെ ഇസ ഒരുപാട് ബുദ്ധിമുട്ടുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്…. എഴുന്നേൽക്കാനും, കിടക്കാനും, നടക്കാനും എല്ലാം കഷ്ടപ്പെടുന്നുണ്ട് പാവം… അതുപോലെ പ്രെഗ്നൻസിയുടെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത് പോലെ നല്ല മൂഡ് സ്വിങ്ങ്സുണ്ട് ആശാത്തിക്കിപ്പൊ, ഇടയ്ക്ക് നല്ല സ്നേഹമായിരിക്കും, അതേപോലെ തന്നെ പെട്ടെന്ന് ദേഷ്യം വരും, വിഷമം വരും അങ്ങനെ എല്ലാം കൂടി ഒരു അവിയൽ പരിവത്തിലാവും രാവിലെ തൊട്ട് രാത്രി വരെ മൂഡ്… എല്ലാം മനസിലാക്കി അതനുസരിച്ച് കൂടെ നിൽക്കലാണ് എന്റെ ഡ്യൂട്ടി…
ഇസയുടെ കൂടെ ഫുൾ സപ്പോർട്ട് ആയിട്ട് നിൽക്കുമെങ്കിക്കും എനിക്കാണ് കൂടുതൽ പേടി, ലാസ്റ്റ് ചെക്കപ്പിന് പോയപ്പോൾ ഡോക്ടറ് ചെറിയ കോംപ്ലികേഷൻ ഉണ്ടെന്ന്പറഞ്ഞത് തൊട്ട് ഞാൻ ശരിക്കും ഉറങ്ങിയിട്ട് പോലുമില്ല…
*****
അങ്ങനെ കടയിൽ സാധനങ്ങളുടെ സ്റ്റോക്ക് എടുക്കുമ്പോൾ ആയിരുന്നു ശോഭ ചേച്ചിയുടെ കാൾ.
“”””””ഹലോ…ഡാ ഇസക് പെയിൻ തുടങ്ങി, ഞങ്ങള് ഹോസ്പിറ്റലിലേക്ക് പോവുന്ന വഴിയാ…. നീ വേഗം വാ””””””
“”””അയ്യോ…ആ ഓക്കേ””””””
“””””മാർക്കോ കെയറിലേക്കാണ് ട്ടോ കൊണ്ടൊവുന്നെ”””””
ടെൻഷനിൽ ഏത് ഹോസ്പിറ്റലാണെന്ന് പോലും ചോദിക്കാൻ മറന്ന എന്നെ ചേച്ചി ഓർമ്മപ്പെടുത്തി… ശരിയെന്നും പറഞ്ഞ് ഞാൻ വേഗം കടയിൽ നിന്ന് ഇറങ്ങി…
നേരെ ഹോസ്പിറ്റലിലേക്ക്…. ഹൃദയം പടപടാ മിടിക്കുകയായിരുന്നു, കയ്യും കാലും വിറയ്ക്കുന്നു… ഞാൻ എത്തുമ്പോഴേക്കും ഇസനെ ലേബർ റൂമിലേക്ക് കയറ്റിയിരുന്നു, പുറത്തു ശോഭ ചേച്ചിയും മകൾ രാഗനിയും ഉണ്ട്.
ഞങ്ങൾ നാട്ടിൽ നിന്നും പൂനെയിൽലേക്ക്
💬 Comments
View all comments