0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

വെളുത്തുള്ളിയും അല്പം ഉപ്പും കുരുമുളകുമിട്ട് ഒന്നിളക്കി എടുത്തു, അല്പം വെള്ളം പാകി കുക്കറിൽ വെച്ച് നാല് ഫിസിൽ അടിപ്പിച്ചു, ചൂടാക്കാൻ വെച്ച വെള്ളത്തിലേക്ക് പാകി, തിളച്ചെന്ന് കണ്ടതും ഒരു കോഴി മുട്ട പൊട്ടിച്ചു അതിലേക്ക് ഇട്ടു. അതുമോന്ന് തിളച്ചെന്ന് കണ്ടാൽ കോൺഫ്ലവർ വെള്ളത്തിൽ മിക്സ്‌ ആക്കി അതിലേക്ക് പാകണം, നന്നായി ഇളക്കി കൊടുത്തോണ്ടേ ഇരിക്കണം കുറച്ച് കഴിഞ്ഞു അത് മാറ്റി രണ്ട് പാത്രത്തിലേക്ക് ആക്കി, ഞാൻ ഹാളിലേക്ക് വന്നതും ഒരു നിമിഷം ഞാൻ നിന്ന് പോയി, കുളികഴിഞ്ഞു ഇറങ്ങിയ തനിഹയിട്ടിരിക്കുന്ന ആ ഡ്രസ്സ്‌ ന്റെ പ്രിയപ്പെട്ടവളുടെ ആണെന്ന് കണ്ടപ്പോ നോക്കി നിന്ന് പോയി,

പെട്ടന്ന് ഞാൻ തല കുടഞ്ഞു, അതവളല്ല.. അതവളല്ല.... ഞാൻ വീണ്ടും വീണ്ടും മനസിനെ പറഞ്ഞു പഠിച്ചു,

ഞാൻ സൂപ്പുമായി ടിപ്പോക്ക് സമീപം ചെന്നു, അവൾക്ക് അത് കൊടുത്ത് ഞാൻ അവിടെ ആ സോഫയിൽ ഇരുന്ന് അവളെനിക്കൊപ്പമായും ഇരിപ്പുറപ്പിച്ചു,,

"" മ്മ്........ "" അവളല്പം വായിലേക്ക് വെച്ചതും അറിയാതെ ആ കണ്ണുകൾ അടഞ്ഞു, ചുണ്ടിൽ പറ്റിയ ശകലവും നാവ് കൊണ്ട് നുണഞ്ഞവൾ ന്റെ നേരെ സൂപ്പർ ന്നൊരു ആംഗ്യം കാട്ടി. അത് കുടിച്ചോണ്ടിരിക്കുമ്പോളാണ് അവളുടെ അടുത്ത ചോദ്യം.

"" ഇതാരുടെ ഡ്രസ്സാ ഡോക്ടറെ...?? അതുമല്ല അകത്ത് നിറച്ചും ഒരു കുഞ്ഞിന്റെ ഫോട്ടോസ്.. അതാരാ....?? ""

ഞാൻ മറുപടി പറയാതെ അവൾ കുടിച്ച പാത്രവും കൊണ്ട് അടുക്കളയിലേക്ക് കയറി,

'" തനിഹാ... ഉറങ്ങണം ന്നുണ്ടേൽ ഉറങ്ങിക്കോ ഹാളിലെ ഇടത്തെ സൈഡിൽ ഉള്ള ഒരു മുറി ഞാൻ റെഡി ആക്കി ഇട്ടിട്ടുണ്ട്.. ഞാൻ കിടക്കാൻ ഒരുപാട് ലേറ്റ്

💬 Comments

View all comments