Chapter Title : ഇശൽ നിലാവ് 2 [Gusthavo]
ഫ്രണ്ട് അവൻ്റെ ഫോട്ടോ കാണിച്ച് തന്നു അപ്പൊ ഞാൻ പറഞ്ഞു ഇനി കൊച്ചിൻ്റെ അച്ഛൻ്റെ ഫോട്ടോ കാണിച്ച് താ എന്ന് "
" എന്ത് മയിരു അവൻ തന്നെല്ലേ കൊച്ചിൻ്റെ ബാപ്പ "
" അതെനിക്കും അറിയാം "
" പിന്നെ നി എന്തിനാ അങ്ങനെ പറഞ്ഞത് "
" ഞാൻ തമാശക്ക് പറഞ്ഞതാട ജെ കേ. അത് കേട്ടതും വാല് തിരിഞ്ഞൊരു ഇരിപ്പ പിന്നെ ഇങ്ങോട്ടു നോക്കിയിട്ടില്ല "
" ആ പൊളി . ജെ കേ വായിൽ അടിച്ചു കിട്ടിയില്ലേ"
" അല്ലെങ്കിലും എനിക് കൈ തന്നെയാ ശരണം "കുട്ടൻ സങ്കടത്തിൽ പറഞ്ഞു
ഞാൻ ഈ പൊട്ടനോട് സംസാരിച്ച് പറഞ്ഞേല്പിച്ച കാര്യം പറയാൻ വിട്ടു പോയി നേരെ അവളുടെ അടുത്തേക്ക് തിരിഞ്ഞു അവള് എന്ട്രൻസിലേക്ക് നോക്കി ഇരിക്കാണ്
" ഹലോ" ഞാൻ ഒന്ന് ബാസ്സ് കൂട്ടി വിളിച്ചു
പെട്ടന്ന് അവളൊന്നു ഞെട്ടി എന്നിട്ടെന്നെ നോക്കി
" ജസീൽക്ക ഒരാളോട് സംസാരിക്കാൻ പോയതാണ് പെട്ടന്ന് വരും എന്ന് പറയാൻ ഏൽപിച്ചിരുന്നു "
" ആണോ അതാ ഞാൻ കൊറേ നേരമായി നോക്കുന്നു കാണുന്നില്ല താങ്ക്സ്ട്ടോ "
"ഓ.. ആ പിന്നെ ഇത്ത ഭയങ്കര സ്‌ട്രിക്ക്റ്റാണോ"
അവർ മനസ്സിലാവാത്ത രീതിയിൽ എന്നെ നോക്കി
" അല്ല പുള്ളി ഒരു സിഗരറ്റ് മാത്രേ വലിച്ചുള്ളു എന്ന് പറയാൻ പ്രേതേകം പറഞ്ഞേല്പിച്ചിരുന്ന് "
അവളൊന്നു സൗമ്യമായി ചിരിച്ചു
"മൂപ്പര് ഒരു ഗ്യപ്പ് കിട്ടിയ അപ്പൊ വലിക്കും "
" ടെൻഷൻ കൊണ്ടാവും "
"അതൊക്കെ വലിക്കാൻ ചുമ്മാ ഓരോ കാരണങ്ങൾ
💬 Comments
View all comments