Chapter Title : ഇഷയുടെ ജീവൻ [Karan]
രാവിലെ തന്നെ നല്ല ഉന്മേഷവാനാണ്.
വിനോദ് : "ആഹാ ഇതാരൊക്കെയാ ഇത്."
ഇഷയും ജീവനും എഴുന്നേറ്റു ചിരിച്ചു.
ഇഷ : "ഗുഡ് മോണിങ് സാർ. സാർ ഇതാണ് എന്റെ ഹസ്ബൻഡ്. ജീവൻ"
വിനോദ് : "ഹായ് മാൻ. എന്ത് ചെയ്യുന്നു?"
ജീവൻ പെട്ടെന്നൊന്നു പരുങ്ങി. ഒരു ഫുഡ് ഡെലിവറി ബോയ് ആണെന്ന് പറയാൻ അവൻ ചമ്മൽ തോന്നി. ഇഷ ചെറിയൊരു ആശ്‌ചര്യത്തോടെ അവനെ നോക്കി.
ജീവൻ : "ഞാൻ... ഒരു ഫുഡ്...ഫുഡ് ഡെലിവറി ബോയ് ആണ് സാർ"
വിനോദ് : "ഓ. അത് ശരി. അതിനാണോ കിടന്നു പരുങ്ങുന്നത്.നല്ല ജോലി അല്ലെ."
ജീവൻ : "അതെ സാർ."
വിനോദ് : "ഞാൻ നിന്റെ പ്രായത്തിൽ പെയിന്റിങ് ആയിരുന്നു പണി. രാവിലെ വീടുകളിൽ പെയിന്റടി. രാത്രി വീട്ടിൽ വന്നു എഴുത്തും വായനയും. അങ്ങനെ എഴുതിയ കോമാളികൂട്ടം എന്ന ചവറു കോമഡി സിനിമ എങ്ങനെയോ ഹിറ്റ് ആയി. അങ്ങനെ ആണ് ഞാൻ ഫീൽഡിൽ കേറി വന്നത്. അന്നൊക്കെ എന്നെ പിടിച്ചു നിർത്തിയത് എന്റെ പെയിന്റിങ് ജോലി ആയിരുന്നു."
ജീവന് സ്വയം ഒരു പുച്ഛം തോന്നി.
വിനോദ് : "ആ അതൊക്കെ പോട്ടെ. നമുക്ക് കഥ കേള്കാണിരിക്കാം?"
ഇഷ : "യെസ് സാർ."
വിനോദ് : "എനിക്കധികം സമയം ഇല്ല. ഇന്ന് വൈകുന്നേരം തൃശൂർ പോണം. നമ്മുടെ അമിത് അവിടെ ഉണ്ട്. അവനെ കണ്ടു കഥ ഫുൾ പറയണം. ഞാൻ തന്നെ ഡ്രൈവ് ചെയ്യണം. ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ പണി കിട്ടും"
ഇഷ മൂളി.
വിനോദ് അവരെ മുകളിലെ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. മുഴുവൻ സിനിമകളുടെ സീഡിയും ബുക്കുകളും. നടുക്ക് ഒരു ലാപ്ടോപ്പും ഉണ്ട്. ഒരു മേശയും. ഒരുപക്ഷെ ഇവിടെ ഇരുന്നാവും അയാൾ തിരക്കഥ എഴുതുന്നത്. ലൈറ്റ് കേറില്ല. ഏ സി ഉണ്ട്. ഡിം ലൈറ്റും. രണ്ടു പേർക്കും ആ മുറി വല്ലാണ്ട് ഇഷ്ടപ്പെട്ടു.
അവർ രണ്ടു പേരും അവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു. അവർക്കഭിമുഖമായ ഒരു കസേരയിൽ വിനോദും ഇരുന്നു.
വിനോദ് ഒന്ന് ദീർഘവിശ്വാസം എടുത്തു സംസാരിച്ചു തുടങ്ങി.
💬 Comments
View all comments