Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഇടയ്ക്കിടെ ആകാശത്തെ കീറിമുറിക്കുന്നു.
ആ വെളിച്ചത്തിൽ മുറ്റത്തെ മാവിൻകൊമ്പുകൾ കാറ്റിലാടുന്നത് ഭയാനകമായ രൂപങ്ങൾ പോലെ അവൾക്ക് തോന്നി.
നനഞ്ഞൊട്ടിയ തോർത്തുമുണ്ടിനുള്ളിൽ അവളുടെ ശരീരം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.
ജനാലയ്ക്കൽ കൈകൾ കുത്തി അവൾ ആ മഴയിലേക്ക് നോക്കി നിൽക്കുമ്പോൾ, അവളുടെ മനസ്സ് അഞ്ചു വർഷം പുറകോട്ട് പോയി. ഇതേപോലൊരു മഴയുള്ള രാത്രിയിലായിരുന്നു സന്ദീപ് അവസാനമായി അവളെ ചേർത്തുപിടിച്ചത്.
പെട്ടെന്നാണ് അത് സംഭവിച്ചത്!
ഇടതുവശത്തെ ചെവിക്കു പിന്നിലായി, കഴുത്തിന്റെ ആ ലോലമായ ഭാഗത്ത് ആരോ വളരെ അടുത്തുനിന്ന് ചൂടോടെ ഒന്ന് ഊതിയതുപോലെ!
"ആഹ്ഹ..."
മീര അറിയാതെ വിറച്ചുപോയി. ആ ശ്വാസത്തിന് സന്ദീപിന്റെ സിഗരറ്റിന്റെയും ഏലക്കയുടെയും കലർന്ന മണമായിരുന്നു.
അവളുടെ കൈയിലെ തൊലിപ്പുറത്തെ രോമങ്ങൾ എഴുന്നേറ്റു നിന്നു.
ആരോ തന്റെ തൊട്ടുപിന്നിൽ നിൽക്കുന്നുണ്ടെന്ന ഉറപ്പിൽ അവൾ മിന്നൽവേഗത്തിൽ തിരിഞ്ഞു നോക്കി.
പക്ഷേ... അവിടെ ആരുമില്ലായിരുന്നു!
അടുക്കളയിലെ ഇരുളിൽ പാത്രങ്ങൾ അടുക്കി വെച്ച ഷെൽഫും, പാതി തുറന്ന അലമാരയും മാത്രം.
കാറ്റിൽ അടുക്കളവാതിൽ ഒന്ന് ആടി ഉലഞ്ഞു. മീരയുടെ ശ്വാസം വേഗത്തിലായി.
തനിക്ക് വട്ടായി പോവുകയാണോ?
അതോ ഈ തറവാട്ടിൽ സന്ദീപിന്റെ ആത്മാവ് അലഞ്ഞു നടക്കുകയാണോ?
അവളുടെ നഗ്നമായ പുറത്ത് ആ സ്പർശനത്തിന്റെ ചൂട് ഇപ്പഴും തങ്ങിനിൽക്കുന്നുണ്ട്. ആ നനഞ്ഞ തോർത്ത് അവളുടെ വിറയ്ക്കുന്ന ശരീരത്തിന് ഒരു മറയേ ആയിരുന്നില്ല.
പെട്ടെന്ന് മോട്ടോർ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്ന ശബ്ദം കേട്ടു.
മീര വേഗം സ്വിച്ച് ഓഫ് ചെയ്തു.
തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ, അടുക്കളയിലെ ആ കരിപിടിച്ച ഭിത്തിയിൽ ഒരു നിഴൽ കണ്ടതുപോലെ അവൾക്ക് തോന്നി. അവൾ ഓടി ബെഡ്റൂമിലെത്തി ബാത്റൂമിലേക്ക് കയറി
💬 Comments
View all comments