0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വാതിലടച്ചു.

​വാതിലിനു പിന്നിൽ ചാരി നിന്ന് അവൾ കിതച്ചു.

അവളുടെ നെഞ്ചിലെ പടപടാ എന്ന ഇടിപ്പ് അവൾക്ക് തന്നെ കേൾക്കാമായിരുന്നു.

നനഞ്ഞ തോർത്ത് സാവധാനം അഴിഞ്ഞു താഴെ വീണു.

പൂർണ്ണ നഗ്നയായി ഷവറിന് താഴെ നിൽക്കുമ്പോൾ, വീണ്ടും ആ വെള്ളം അവളുടെ ശരീരത്തിലൂടെ ഒഴുകാൻ തുടങ്ങി.

പക്ഷേ, ഇത്തവണ വെള്ളത്തിന് അസാധാരണമായ ഒരു ചൂട് അനുഭവപ്പെടുന്നതുപോലെ മീരയ്ക്ക് തോന്നി.

​അവൾ പതുക്കെ കണ്ണുകൾ അടച്ചു.

​

'സന്ദീപ്... '

ആ പേര് ഒരു മന്ത്രം പോലെ അവളുടെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. തന്റെ തോന്നലുകൾക്കും അപ്പുറം, അയാൾ അയക്കുന്ന ഓരോ സന്ദർഭോചിതമായ സന്ദേശങ്ങളും അയാൾ തന്റെ തൊട്ടടുത്തെവിടെയോ ഉണ്ടെന്നതിന്റെ തെളിവുകളല്ലേ?

​അവൾ വേഗത്തിൽ കുളി തീർത്തു.

നനഞ്ഞൊട്ടിയ തന്റെ ശരീരത്തിലേക്ക് ആ ഹാങ്ങേരിൽ കൊളുത്തിവെച്ച മാക്സി തലയിലൂടെ വലിച്ചിട്ടു.

മാക്സിക്കുള്ളിലെ നനഞ്ഞ ചർമ്മം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. തോർത്ത് തലയിൽ ചുറ്റിക്കെട്ടി, ഭയത്തെ മുറിച്ചു കടക്കാൻ ഉറച്ചുകൊണ്ട് അവൾ ബെഡ്റൂമിലേക്ക് നടന്നു.

​പക്ഷേ, മുറിയിലെ കാഴ്ച കണ്ടതും മീരയുടെ ഉള്ളിലെ ധൈര്യം ചോർന്നുപോയി. അവളുടെ ശ്വാസം തൊണ്ടയിൽ കുടുങ്ങി.

​സന്ദീപ്! - അതേ, ഇന്നലെ കണ്ട ആ യുവാവ്!

​അവൾ നേരത്തെ അഴിച്ചുമാറ്റി ബെഡിലേക്ക് ഇട്ടിരുന്ന സാരി വസ്ത്രങ്ങൾക്ക് മുകളിൽ, സന്ദീപിന്റെ അതേ പഴയ രീതിയിൽ അയാൾ കിടക്കുകയാണ്.

മുഖത്ത് ആ കുസൃതി നിറഞ്ഞ പുഞ്ചിരി.

അഞ്ചു വർഷം മുൻപത്തെ അതേ വൈകുന്നേരങ്ങൾ മീരയുടെ കണ്ണിലൂടെ കടന്നുപോയി.

പണ്ട് അവൾ കുളിച്ചു വരുമ്പോൾ ലാപ്ടോപ്പും മടിയിൽ വെച്ച് സന്ദീപ് ഇതേപോലെ നോക്കി കിടക്കാറുണ്ട്.

ആ ഇരുപ്പും, ആ നോട്ടവും, ആ

💬 Comments

View all comments