0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഒന്നുമല്ല മീരേ. നീ നോക്ക്... എന്റെ കണ്ണുകളിലേക്ക് നോക്ക്!!"

യുവാവ് ചെറിയൊരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ഒരടി കൂടി വെച്ചു.

"നിന്നെത്തന്നെയാ മീരേ ഞാൻ തേടുന്നത്. നീ എന്നെ തിരിച്ചറിയുന്നില്ലേ? ഞാൻ സന്ദീപാണ്. നിന്റെ സന്ദീപ്. ഇന്ന് എന്റെ ഓർമദിവസമല്ലേ? ഒരു പായസപ്പൊതിക്കുവേണ്ടി ഞാൻ വരുമെന്ന് നീ ഇന്നും കാത്തിരിക്കുകയല്ലേ?"

​​"നിനക്കെന്താ ഭ്രാന്താണോ..എന്തൊക്കെയാ നീ പറയുന്നത്?"

​"മീരേ, ഒന്ന് നിൽക്ക്... എനിക്കറിയാം ഇത് വിശ്വസിക്കാൻ പാടാണെന്ന്. പക്ഷേ നിന്റെ സന്ദീപിന്റെ അതേ ആത്മാവുമായാണ് ഞാൻ വന്നിരിക്കുന്നത്."

സംസാരിക്കുന്നതിനിടയിൽ അവൻ ഇടയ്ക്കിടെ തന്റെ മൂക്കിന്റെ തുമ്പിൽ വിരലുകൊണ്ട് തൊടുന്നുണ്ടായിരുന്നു. സന്ദീപിന് മാത്രം ഉണ്ടായിരുന്ന ആ ഒരു ചെറിയ ശീലം!

​മീരയുടെ ശ്വാസം ഒന്ന് തടഞ്ഞു. എങ്കിലും അവൾ ഉറച്ചുനിന്നു.

"അതൊക്കെ ആർക്കും അനുകരിക്കാവുന്നതേയുള്ളൂ. താൻ പോകുന്നോ അതോ ഞാൻ പോലീസിനെ വിളിക്കണോ?"

അവൻ ദീർഘമായി ഒന്ന് നിശ്വസിച്ചു. അവന്റെ കണ്ണുകളിൽ നനവ് പടർന്നു.

"ശരി, ഇതൊന്ന് കേൾക്ക്. നമ്മുടെ പഴയ ബെഡ്റൂമിലെ അലമാരയുടെ ഏറ്റവും മുകളിലെ തട്ടിൽ, ഒരു ചുവന്ന വെൽവെറ്റ് ബോക്സിൽ നീ വര്ഷങ്ങളായി സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ കരിവളക്കഷ്ണങ്ങൾ... അത് നമ്മുടെ ആദ്യത്തെ രാത്രിയിൽ കിടക്കയിൽ കിടന്ന് പൊട്ടിയതല്ലേ?

അത് കളയാൻ തോന്നാതെ നീ ഇന്നും അവിടെ വെച്ചിട്ടില്ലേ? ഇത് ആരോടും നമ്മൾ പറഞ്ഞിട്ടില്ലല്ലോ മീരേ... ഞാൻ ഇത് എങ്ങനെ അറിഞ്ഞു?"

​മീരയുടെ കൈയ്യിലുണ്ടായിരുന്ന ചായക്കപ്പ് വിറച്ചു. ആ കരിവളക്കഷണത്തെക്കുറിച്ച് അവളും സന്ദീപും അല്ലാതെ മൂന്നാമതൊരാൾക്ക് അറിയാൻ ഒരു വഴിയുമില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു.

"നീ... നീ ഇത് എങ്ങനെ...?"

അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

​"മരണത്തിനും

💬 Comments

View all comments