Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]
ഒരു ആർട്ടിഫിഷൽ ചിരി ഫിറ്റ് ചെയ്തു..
"ഇപ്പോളാണോടോ കോളേജിൽ വരുന്നേ.. നിനക്കൊന്നും നേരം വെളുത്തില്ലായിരുന്നോ..!?"
അരുൺ : "സർ.. അതുപിന്നെ വരുന്ന വഴിക്ക് വണ്ടീടെ പെട്രോൾ തീർന്നു പോയി.. പെട്രോൾ അടിക്കാൻ വേണ്ടി വണ്ടി തള്ളി പമ്പിൽ എത്തിച്ചപ്പോൾ അവിടെ മുടിഞ്ഞ തിരക്കും ക്യുവും..
അവിടെ കുടുങ്ങി പോയതാണ് സർ..
ഇന്നെന്താണേയ്ക്കും ഇമ്മാതിരി തിരക്ക്.. നാളെ പമ്പുകൾക്ക് വല്ല പണിമുടക്കും ഉണ്ടോ സാർ...?"
"എടാ അരുണേ.. നീ ഇങ്ങോട്ട് ഒരുപാട് കടത്തണ്ട കേട്ടോ.."
ഡാ ഉണ്ണി.. നീയായത് കൊണ്ട് പറയുവാണ്.. നിനക്കിവിടെ നിന്ന് നല്ലപോലെ പഠിച്ചു നല്ല രീതിയിൽ പാസ്സ് ആയി പോവണമെങ്കിൽ ആദ്യം ഇവന്മാരുടെ കൂടെയുള്ള കമ്പനി ഒഴിവാക്കിക്കോ.. എന്നിട്ട് നേരത്തും കാലത്തുമൊക്കെ ക്ലാസിൽ കയറാൻ നോക്ക്. കേട്ടല്ലോ.!"
ഉണ്ണി : സോറി സർ.. ഇനി ഉണ്ടാവില്ല..
അരുൺ : അതെ സർ.. ഇനി മുതൽ എന്നും വൈകുന്നേരം പോവുന്ന വഴി പെട്രോൾ അടിച്ചിട്ടേ വീട്ടിൽ കേറത്തുള്ളൂ..
അവന്റെ വർത്തമാനം തീരെ ദഹിക്കാഞ്ഞ മാഷ് അവനെയൊന്നു തുറിച്ചു നോക്കി "അങ്ങനായാൽ നിങ്ങൾക്ക് കൊളളാം"
"ഹാ പിന്നേ... നിങ്ങടെ കൂട്ടത്തിലെ മറ്റവൻ ഇല്ലേ.. മൂന്നാമൻ.. ആ കുരുത്തം കെട്ടവൻ എന്തായാലും നിങ്ങൾക്ക് മുന്നേ ക്ലാസിൽ കേറാനുള്ള സാധ്യതയില്ല..ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടാകും ..ഇന്നവനെ ഞാൻ തൂക്കിയിരിക്കും.." എന്നും പറഞ്ഞു സർ തിരിച്ചു നടന്നു..
ചിരി അടക്കി പിടിച്ച് അരുണും ഉണ്ണിയും ക്ലാസിലേക്കും വിട്ടു..
ഇന്റർവെല്ലിനാണ് നിയാസ് ക്ലാസ്സിൽ കയറിയത്..
വന്നപാടെ..
"എന്റളിയാ...ഞാൻ ഇന്ന് കോളേജിൽ വണ്ടി കയറ്റിയതും ദാണ്ടേ മുന്നിൽ തന്നെ നിൽക്കുന്നു ആ കുറുക്കൻ
💬 Comments
View all comments