Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]
അതിന്റെ ഇടക്ക് ആരോടും മര്യാദിക്ക് മനസ് തുറന്ന് സംസാരിക്കാൻ പോലും പറ്റാറില്ല.. അവളുടെ സ്വഭാവം നിനക്കറിയാലോ.. വാ തുറന്നാൽ പിന്നെ അടക്കത്തില്ല.. അവളോട് പഴയപോലെ ചിരിച്ചു കളിച്ച് സംസാരിക്കാൻ പറ്റുന്ന ഒരു മാനസിക അവസ്ഥയിലൊന്നുമല്ലെടാ ഞാൻ "
ഉണ്ണി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
"നിന്റെ ആവസ്ഥയൊക്കെ എനിക്ക് അറഞ്ഞൂടെടാ.. അതല്ലേ നിന്നെ ഞാൻ പണ്ടത്തെപോലെ അലമ്പ് പരിപാടികൾക്കൊന്നും കാര്യമായി നിർബന്ധിക്കാത്തത്.. എന്ത് ബുദ്ധിമുട്ട് ഉണ്ടേലും നിനക്ക് എന്നോട് പറഞ്ഞൂടെ .. ഞാനും നിയാസുമൊക്കെ നിന്റെ കൂടെത്തന്നെ ഉണ്ടാവില്ലേ.. ഇനിയിപ്പോൾ ആരില്ലേലും ഞാൻ നിന്റെ കൂടെ ഉണ്ടാവും "
അരുണിന്റെ വായിൽ നിന്നിതൊക്കെ കേട്ടപ്പോൾ വിഷമവും അതോടൊപ്പം കുറച്ച് ആശ്വാസവും ഉണ്ണിക്ക് തോന്നി..
അരുൺ : എടാ ഉണ്ണി.. നമ്മുടെ മറ്റേ കൊച്ചില്ലേ..
ഉണ്ണി : ഏത്..?
അരുൺ: എടാ നമ്മുടെ ഫസ്റ്റ് ഇയർ കൊച്ച്.. അവളുടെ ഡീറ്റൈൽസ് നിയാസിന് കിട്ടിക്കാണുമോ..
ഉണ്ണി : ഹാ.. അതോർത്തു നീ വിഷമിക്കണ്ട ഈ കാര്യത്തിൽ അവനെ വെല്ലാൻ വേറൊരാളുണ്ടെന്ന് തോന്നുന്നില്ല..
"അതാണൊരാശ്വാസം "
അതികം വൈകാതെ അവരുടെ വണ്ടി കവാടം കടന്ന് കോളേജിലേക്ക് കയറി..
"ഒലക്ക.. ഇന്നും ലേറ്റ് ആണല്ലോ " വാച്ച് നോക്കി വണ്ടിയിൽ നിന്നെറങ്ങുമ്പോൾ അരുൺ പിറുപിറുത്തു..
ഒന്നുകൂടെ മിററിൽ മുഖവും മുടിയുമൊക്കെ നോക്കി തലവെട്ടിച്ചപ്പോൾ നാരായണൻ മാഷ് അവർക്ക് നേരെ നടന്നു വരുന്ന കാഴ്ചയാണ് കണ്ടത്..
അരുൺ : പുല്ല്.. മാരണത്തിനെ ഇങ്ങോട്ടാണാണല്ലോ കെട്ടിയെടുക്കുന്നേ..ഇനിയിപ്പം ലേറ്റ് ആയതിനു ചൊറിഞ്ഞോണ്ടിരിക്കും.എടാ നീ അങ്ങോട്ട് നോക്കണ്ട.. കാണാത്ത പോലെ വിടാം.."
രണ്ടു പേരും കൂൾ ആയി തിരിച്ചു നടന്നു പോവുമ്പോളേക്കും പിന്നിൽ നിന്ന് കൈ കൊട്ടി വിളി വന്നു..
"ഡോ.. അവിടെ നിക്കെടോ.. ഡോ.."
"തൂക്കി.. ഇനി രക്ഷയില്ല.. "
രണ്ടു പേരും പയ്യെ മാഷേ തിരിഞ്ഞു നോക്കി ഒരു ആർട്ടിഫിഷൽ ചിരി ഫിറ്റ് ചെയ്തു..
"ഇപ്പോളാണോടോ കോളേജിൽ വരുന്നേ.. നിനക്കൊന്നും നേരം വെളുത്തില്ലായിരുന്നോ..!?"
അരുൺ : "സർ.. അതുപിന്നെ വരുന്ന വഴിക്ക് വണ്ടീടെ പെട്രോൾ തീർന്നു പോയി.. പെട്രോൾ അടിക്കാൻ വേണ്ടി വണ്ടി തള്ളി പമ്പിൽ എത്തിച്ചപ്പോൾ അവിടെ മുടിഞ്ഞ
💬 Comments
View all comments