Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]
ചേർന്ന ഹെയർ സ്റ്റൈൽ കൂടെ പറഞ്ഞിട്ട് പോ" എന്ന അരുണിന്റെ ചോദ്യത്തിന് "ഇയാൾ ഇയാളുടെ ഓളോട് പോയി ചോദിക്ക്" എന്നും പറഞ്ഞു കൊഞ്ഞനം കുത്തിയാണ് അനു ഓടിയത്.. അരുൺ വണ്ടിഎടുക്കാൻ തിരിഞ്ഞതും ഉണ്ണിയെ നോക്കി കണ്ണിറുക്കി ബൈ ബൈ ആക്ഷനും കാണിച്ചു..
"ഡാ..കേറ്..പോകാം" അരുൺ തന്റെ Hero splendor സ്റ്റാർട്ട് ചെയ്ത് ഉണ്ണിയെ നോക്കി.
പെട്ടന്നൊരു ഞെട്ടലിൽ ഉണ്ണി വണ്ടിയിൽ കേറി.
"എടുത്തോടാ..."
വണ്ടി അരുണിന്റെ ഗേറ്റ് കടന്നു പോവുന്നതിനിടെ ഉണ്ണി വീടിനുള്ളിലേക്ക് ഒന്നുകൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...
"എടാ.. ഞാൻ കുറച്ചായി ഒരു കാര്യം ശ്രദ്ധിക്കുന്നു.."
വണ്ടി മെയിൻ റോഡിലൂടെ കുതിക്കുന്നതിനിടയിൽ പെട്ടന്നായിരുന്നു അരുൺ സംസാരിക്കാൻ തുടങ്ങിയത്..
"എന്താടാ?? എന്താ സംഭവം?"
"നീയും അനുവും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?"
പെട്ടന്നുള്ള ചോദ്യത്തിൽ ഉണ്ണിയൊന്നു വിളറി പോയി
"എടാ നമ്മളൊക്കെ ഒരുമിച്ച് കളിച്ച് വളർന്നതല്ലേ.. നീയും അവളുമായി പണ്ട് തൊട്ടേ നല്ല കൂട്ടും ആയിരുന്നു.. അവൾക്ക് നിന്നെ വല്ല്യ കാര്യവുമാണ്.. പക്ഷെ ഈ ഇടെയായിട്ട് നീ അവളോട് തീരെ സംസാരിക്കുന്നില്ലല്ലോ.. പലപ്പോളും അവളെ മനഃപൂർവം അവോയ്ഡ് ചെയ്യുന്നപോലെ എനിക്ക് തോന്നി.. ചിലപ്പോൾ എന്റെ തോന്നൽ മാത്രമായിരിക്കും.. അവളും നിന്റെ പെങ്ങൾ തന്നെയല്ലേ.. എനിക്ക് എങ്ങനെയാണോ ആതിരേച്ചി അതുപോലെ തന്നെയാണ് നിനക്ക് അനുവും എന്നെനിക്കറിയാം.. "
'അനുവിന് തന്നോടുള്ള ഇഷ്ട്ടം ഒരു സഹോദരനോട് തോന്നേണ്ട സ്നേഹമല്ല എന്ന് ഞാൻ എങ്ങനെയാ ഇവനെയൊന്നു പറഞ്ഞു മനസിലാക്കുക..ഇനി പറഞ്ഞാൽ തങ്ങളുടെ ഫ്രണ്ട്ഷിപ്പ്നെ അത് ബാധിക്കുമോ.. അല്ലേൽ അവൻ അവളോട് തട്ടി കയറുമോ..അങ്ങനെ സംഭവിച്ചാൽ ആ കുടുംബവുമായുള്ള ബന്ധം വഷളാകുമോ..തന്റെ ഇത്രയും കാലമുള്ള ജീവിതത്തിൽ ആകെയുള്ള ആത്മ സുഹൃത്താണിവൻ.. നിയാസ് ഉണ്ടെങ്കിൽ പോലും അരുണിനോട് ഒരു പ്രത്യേക ബന്ധമാണ്.. അത് ഇല്ലാതാവുന്നത് ചിന്തിക്കാൻ കൂടെ വയ്യ ' ഉണ്ണിയുടെ മനസിലൂടെ ഒരുപാട് ചിന്തകൾ ഒന്നിച്ചു കടന്നുപോയി..
ദേഹം വിയർക്കുന്നത് അവനറിഞ്ഞു..
"ഏയ് അങ്ങനൊന്നുമില്ലെടാ.. ഒന്നാമത് ഞാൻ ഇപ്പോൾ ഒരുപാട് സംസാരിക്കാറില്ല എന്ന് നിനക്കറിഞുടെ.. നൂറു നൂറു കാര്യങ്ങളാണ് തലയിൽ.. ഒരു ഭാഗത്തു പഠനം മറ്റൊരു ഭാഗത്ത് വീട്ടിലെ ബുദ്ധിമുട്ടുകൾ.. സദാസമയവും എന്റെ മനസ്സിൽ ഇതൊക്കെയാണ്.
💬 Comments
View all comments