0%

Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]

Author : Kambikathakal Read All Parts 293

".

"സോറി സാർ, ഒരു 20മിനുട്ട്.. നീ ചേഞ്ച്‌ ചെയ്ത് വീട്ടിലേക്ക് വാ"എന്നും പറഞ്ഞു അരുൺ തന്റെ വീട്ടിലേക്ക് ഓടികയറി.

എല്ലാം കഴിഞ്ഞ് അരുൺ ഷൂ ലേസ് കെട്ടുമ്പോളാണ് ഉണ്ണി വീടിന്റെ ഗേറ്റും കടന്നു വരുന്നത്.

ഉണ്ണിയെ കണ്ടതും ടെറസിന് മുകളിൽ നിന്ന് പഠിക്കുകയായിരുന്ന അനു വേഗത്തിൽ പടിയിറങ്ങിയെത്തി ..

"ഉണ്ണിയേട്ടോയ്.. രാവിലെ ടെറസിന് മുകളിൽ എന്നെ കണ്ടിട്ടെന്താ മൈൻഡ് ചെയ്യാഞ്ഞേ.. ഒന്ന് ചിരിക്കാനും മടിയോ..

ഇത്ര ഡിമാൻഡ് പാടില്ലാട്ടോ.."

അനുവിനെ കണ്ടപാടേ ഉണ്ണി നിന്ന് പരുങ്ങാൻ തുടങ്ങി..

അനുവിന് ഉണ്ണിയോടുള്ള ക്രഷ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.. നന്നേ ചെറുപ്പത്തിലെ ഉണ്ടായിരുന്ന നിഷ്കളങ്കമായ ഇഷ്ടമായിരുന്നു അത്.. അവർ നാല് പേരും ഒരുമിച്ചല്ലേ വളർന്നു വലുതായത്.. കാലങ്ങൾ കഴിഞ്ഞപ്പോൾ ആ കൊച്ചു സ്നേഹം വലിയ ഇഷ്ടമായി മാറി..എന്നാൽ കൂട്ടുകാരന്റെ അനുജത്തി ഉണ്ണിക്ക് സ്വന്തം പെങ്ങളെ പോലെ തന്നെയായിരുന്നു.. ഇതുവരെ അനുജത്തി എന്നതിലുപരി മറ്റൊരു കണ്ണിൽ അവനു അവളെ കാണാൻ സാധിച്ചിരുന്നില്ല..

ഈ അടുത്ത കാലത്തായി അവളുമായി ഇടപഴകേണ്ട സാഹചര്യങ്ങൾ ഒക്കെ ഉണ്ണി പരമാവധി ഒഴിവാക്കാറാണ് പതിവ്..

അനു : "എന്താ ഉണ്ണ്യേട്ടാ മുഖത്തൊരു കനം.."

"നിന്നെ കണ്ടിട്ടായിരിക്കും " ലേസ് കെട്ടുന്നതിനിടെ തലയുയർത്താതെ ഒന്നാക്കിചിരിച്ചുകൊണ്ട് അരുൺ പറഞ്ഞു.

"അതിന് ഞാൻ എന്ത് ചെയ്തു.. ഉണ്ണ്യേട്ടനെ ഞാൻ പിടിച്ചു വിഴുങ്ങത്തൊന്നും ഇല്ലല്ലോ.."

ഉണ്ണീ അത് കെട്ടില്ലെന്ന മട്ടിൽ മുറ്റത്തെ ബൈക്കിൽ ചാരിയിരുന്നു..

"പിന്നേ ഉണ്ണ്യേട്ടാ..എന്താ മുടി വെട്ടാത്തെ? വെട്ടാനായല്ലോ.. ഇനി വെട്ടുമ്പോൾ മിലിട്ടറി സ്റ്റൈലിൽ ചെയ്യ് ട്ടോ.. കാണാൻ നല്ല ഭംഗി ഉണ്ടാവും.."

അറിയാതെയാണേലും പെട്ടന്ന് ഉണ്ണിയുടെ കൈ അവന്റെ തലയിലേക്ക് ഒരു നിമിഷം ഓടിപ്പോയി..

"അത് കൊള്ളാം.. അവന്റ കാര്യത്തിൽ പെണ്ണിനെന്താ ശ്രദ്ധ.. ഇവിടെ സ്വന്തം ചേട്ടൻ ജീവനോടെയുണ്ടോ ഇല്ലയോ എന്നൊന്നും അവൾക്കൊരു വിഷയല്ല.."

പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ ചേട്ടന്റെ കൈക്ക് പെങ്ങള വക ഒരു നുള്ള് കിട്ടി..

"ഡീ അനൂ.. ഇങ്ങോട്ട് വന്നേ.." കിച്ചണിൽ നിന്നുള്ള അമ്മയുടെ നീണ്ട വിളി കേട്ട്

"ദാ വരുണൂ " എന്നും പറഞ്ഞു അനു അകത്തേക്ക് ഓടി

"ടീ കൂതറെ പോവല്ല.. എനിക്ക്

💬 Comments

View all comments