Chapter Title : ഇതൾ 🍃 1 [Mayakannan]
പാളയത്ത് വെച്ചാണ്. ഒരു യുകെ കമ്പനിയുടെ ഡയറക്റ്റ് റിക്രൂട്ട്മെന്റ് ആണ്."
അച്ഛൻ കഴിക്കുന്നത് നിർത്തി. എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. മുഖത്തെ ആ ക്ഷീണം മാറി അവിടെ പെട്ടെന്ന് ദേഷ്യം നിറയുന്നത് ഞാൻ കണ്ടു.
"എന്ത് യുകെ? ആരുടെ റിക്രൂട്ട്മെന്റ്? ഞാൻ ഇവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കിവെച്ചതൊക്കെ ആരെ ഏൽപ്പിക്കാനാടാ?"
"അച്ഛാ, എനിക്ക് ഈ ബിസിനസ്സ് ചെയ്യാൻ താല്പര്യമില്ല എന്ന് ഞാൻ പലവട്ടം പറഞ്ഞതല്ലേ. അതെനിക്ക് വഴങ്ങില്ല. എന്റെ ക്വാളിഫിക്കേഷന് പറ്റിയൊരു ജോലി, അതെന്റെ സ്വപ്നമാണ്."
ഞാൻ ശാന്തമായി തന്നെ പറയാൻ ശ്രമിച്ചു.
പക്ഷെ അതോടെ അച്ഛന്റെ നിയന്ത്രണം വിട്ടു.
കഴിച്ചു കൊണ്ടിരുന്ന പാത്രത്തിൽ നിന്ന് കൈയെടുത്ത് അച്ഛൻ മേശപ്പുറത്ത് ശക്തിയായി ഒന്നടിച്ചു.
"നിന്റെയൊരു സ്വപ്നം! സ്വന്തമായിട്ട് പത്ത് പൈസ ഉണ്ടാക്കാൻ കഴിവില്ലാത്തവന്റെ വലിയ വലിയ സ്വപ്നങ്ങൾ. ഞാൻ ഉണ്ടാക്കിയതിന്റെ തണലിൽ തിന്നും കുടിച്ചും കിടക്കുമ്പോൾ നിനക്ക് പല സ്വപ്നങ്ങളും വരും.
ഞാൻ ഇത്രയും കാലം എന്റെ ചോര നീരാക്കി ഉണ്ടാക്കിയത് മുഴുവൻ എന്തിനാ? നിനക്ക് വേണ്ടിയല്ലേ? എന്നിട്ട് അതെല്ലാം വലിച്ചെറിഞ്ഞിട്ട് അവന്റെയൊരു യുകെ കമ്പനി!"
അച്ഛന്റെ ശബ്ദം ആ വീടാകെ മുഴങ്ങി.
"നിങ്ങളൊന്ന് പതുക്കെ പറ... ആരെങ്കിലും കേൾക്കും,"
അമ്മ ഇടപെടാൻ ശ്രമിച്ചു.
"കേൾക്കട്ടെ... ഇവന്റെ തന്നിഷ്ടം കാരണം നാളെ എന്റെ കുടുംബക്കാർക്ക് മുന്നിൽ ഞാൻ തല കുനിക്കേണ്ടി വരും. കൊടുത്ത വാക്ക് തെറ്റിച്ചു എന്ന് അവർ പറയുമ്പോൾ ഞാൻ എന്ത് മറുപടി പറയും."
അച്ഛൻ വീണ്ടും ഹരണികയുടെ കാര്യത്തിലേക്ക് തന്നെ വന്നു.
"അതിന്റെ പേരിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ പറ്റില്ല അച്ഛാ. അവളുമായി
💬 Comments
View all comments