0%

Chapter Title : ഇതൾ 🍃 1 [Mayakannan]

ചെന്ന് രണ്ട് കോഫി ഓർഡർ ചെയ്തു.

നിമിഷങ്ങൾക്കുള്ളിൽ രണ്ട് കപ്പുകളിലായി ആവി പറക്കുന്ന കോഫി കൗണ്ടറിലെത്തി. അത് രണ്ടും കയ്യിലെടുത്ത്, അഭിയെ നോക്കി ഞാൻ പെട്ടെന്ന് പുറകോട്ടേക്ക് തിരിഞ്ഞതും...

എന്റെ പിന്നിൽ നിൽക്കുകയായിരുന്ന ഒരാളുടെ ദേഹത്തേക്ക് ഞാൻ അറിയാതെ ചെന്നിടിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന ചൂട് കോഫി മുഴുവനായി അവരുടെ ഡ്രസ്സിലേക്ക് മറിഞ്ഞു.

"ഷിറ്റ്!"....

എന്റെ വായിൽ നിന്നും അറിയാതെ വീണുപോയി. ഞാൻ വേഗം മുഖമുയർത്തി നോക്കി. എന്നേക്കാൾ കുറച്ചു പ്രായം തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടി. ഏകദേശം ഇരുപത്തിയാറ് വയസ്സ് വരും. ആ

ഞെട്ടലിൽ ഞാൻ അവളെ തന്നെ നോക്കി നിന്നുപോയി. അവളുടെ മുഖത്തിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ആ കാന്റീനിലെ മങ്ങിയ വെളിച്ചത്തിൽ പോലും തെളിഞ്ഞുനിൽക്കുന്ന, ഇളം സ്വർണ്ണച്ചായം കലർന്നതുപോലൊരു നിറം.

കവിളുകളിൽ സ്വാഭാവികമായി പടർന്നിരുന്ന നേരിയ ചുവപ്പ് ആ മുഖത്തിന് കൂടുതൽ മൃദുത്വം നൽകിയിരുന്നു. കാറ്റിൽ അലക്ഷ്യമായി പാറി കിടന്നിരുന്ന അവളുടെ ചുരുണ്ട കറുത്ത മുടിയിഴകൾ മുഖത്തിന്റെ ഇരുവശത്തേക്കും വീണുകിടക്കുന്നുണ്ട്.

ചില മുടിയിഴകൾ നെറ്റിയിലൂടെ വഴുതിയിറങ്ങി സ്പെക്സ് കണ്ണാടി വെച്ച കണ്ണുകൾക്ക് മുകളിലായി

തങ്ങി നിന്നിരുന്നു. ബാക്കിയുള്ള ചുരുളുകൾ തോളിലേക്ക് വീണ് അവളുടെ ആ രൂപത്തിന് അലങ്കാരങ്ങളൊന്നുമില്ലാത്ത ഒരു സ്വാഭാവിക സൗന്ദര്യം നൽകി.

അവൾ ധരിച്ചിരുന്ന കടും ചുവപ്പ് നിറത്തിലുള്ള ചുരിദാർ അവളുടെ നിറത്തോട് വല്ലാതെ ചേർന്ന് നിൽക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമായി ചെയ്തിരുന്ന സൂക്ഷ്മമായ പൂക്കളുടെയും വള്ളികളുടെയും എംബ്രോയ്ഡറി ആ വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകി.

അതിന് മുകളിലൂടെ അലസമായി ഇട്ടിരുന്ന അതേ നിറത്തിലുള്ള ദുപ്പട്ടയിലാണ് ഇപ്പോൾ ഞാൻ വീഴ്ത്തിയ കോഫി പടർന്നിരിക്കുന്നത്. അവളുടെ മുലകളിലും ചെറുതായി പടന്നിരുന്നു.

അമിതമായ മേക്കപ്പോ അലങ്കാരങ്ങളോ ഒന്നുമില്ലാതിരുന്നിട്ടും ആർക്കും അവിടെ നിന്ന് കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗിയുണ്ടായിരുന്നു അവൾക്ക്. ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നതിനേക്കാൾ, ഒരിക്കൽ നോക്കിയാൽ വീണ്ടും നോക്കിപ്പോകാൻ തോന്നിക്കുന്ന വല്ലാത്തൊരു ആകർഷണം.

💬 Comments

View all comments