Chapter Title : ഇതൾ 🍃 1 [Mayakannan]
എന്റെ നെഞ്ചിടിപ്പ് പതിവിലും കൂടുന്നത് പോലെ തോന്നി.
"എടാ, ഞാനൊന്ന് അകത്തുപോയി കാര്യങ്ങൾ അന്വേഷിച്ചിട്ട് വരാം. നീ ഈ സൈഡിലോട്ട് ഒന്ന് മാറി നിൽക്ക്,"
ബൈക്ക് ഒതുക്കി വെക്കുന്നതിനിടയിൽ അഭി പറഞ്ഞു.
ഞാൻ തലയാട്ടി. അവൻ ആ ഗ്ലാസ് ഡോർ തുറന്ന് കെട്ടിടത്തിന് അകത്തേക്ക് പോയി.
ആൾക്കൂട്ടത്തിൽ നിന്ന് അല്പം മാറി ഒരു തൂണിന് അരികിലായി നിൽക്കുമ്പോൾ, എന്റെ ചിന്തകൾ വീണ്ടും പിന്നോട്ട് പോയി. വെറുമൊരു ജോലിയല്ല എനിക്കിത്.
ഇതിൽ തോറ്റാൽ ഞാൻ തിരിച്ചു ചെല്ലേണ്ടത് അച്ഛന്റെ മുന്നിലേക്കാണ്. പിന്നെ എന്റെ ജീവിതത്തിൽ എനിക്ക് യാതൊരു അവകാശവും ഉണ്ടാകില്ല. അച്ഛൻ പറയുന്ന കണക്കുകൾ നോക്കി ആ ബിസിനസ്സും നോക്കിയിരിക്കണം.
അതിനേക്കാൾ എന്നെ ഭയപ്പെടുത്തുന്നത് മറ്റൊന്നാണ് ഹരണിക. ഈ ഇന്റർവ്യൂ കൂടി പോയാൽ പിന്നെ എന്റെ കഴുത്തിൽ വീഴാൻ പോകുന്ന കുരുക്ക് അവളായിരിക്കും.
എന്റെ ഇഷ്ടങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് അവർ ആ കല്യാണം നടത്തും. സ്വന്തമായി വരുമാനമില്ലാത്ത ഒരാൾക്ക് അഭിപ്രായം പറയാൻ എന്ത് യോഗ്യതയാണുള്ളത്! ചിന്തിക്കും തോറും എന്റെ നെഞ്ചിലൊരു ഭാരം വന്ന് നിറയുകയായിരുന്നു.
"എടാ ഹരീ..."
അഭിയുടെ വിളി കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്.
"ഞാൻ നിന്റെ പേരും ഡീറ്റെയിൽസും അവിടെ കൊടുത്തിട്ടുണ്ട്. പത്തു മണിക്കാണ് ഇന്റർവ്യൂ സ്റ്റാർട്ട് ചെയ്യുന്നത്. ഇപ്പൊ സമയം ഒമ്പത് മണിയല്ലേ ആയുള്ളൂ, നമുക്ക് ഇനിയും സമയമുണ്ട്,"
അഭി എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
"എടാ, എനിക്കെന്തോ വല്ലാത്തൊരു ടെൻഷൻ പോലെ. തൊണ്ടയൊക്കെ വരളുന്നു... വാ, നമുക്ക് ആ കാന്റീനിൽ പോയി ഒരു കോഫി കുടിക്കാം,"
ഞാൻ ദീർഘമായി ഒന്ന് ശ്വാസമെടുത്ത് അവനോട് പറഞ്ഞു.
"ശരി വാ, പോയി എന്തെങ്കിലും കുടിച്ചിട്ട് വരാം,"
അഭി എനിക്ക് മുന്നിലായി നടന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ആ കാന്റീനിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അഭി ഒരു ടേബിളിനടുത്തേക്ക് മാറി നിന്നപ്പോൾ ഞാൻ നേരെ കൗണ്ടറിലേക്ക്
💬 Comments
View all comments