0%

Chapter Title : ഇതൾ 🍃 1 [Mayakannan]

എന്റെ കയ്യിൽ പിടിച്ചു.

"ഒന്നുമില്ലെടാ, ഞാൻ തിരിഞ്ഞപ്പോൾ അറിയാതെ കോഫി ദേഹത്ത് വീണതാ. കണ്ടില്ല എന്ന് പറഞ്ഞിട്ടും ഈ ചേച്ചിക്ക് മനസ്സിലാകുന്നില്ല,"

ഞാൻ ദേഷ്യം കടിച്ചുപിടിച്ച് പറഞ്ഞു.

അഭി അവളെ നോക്കി വളരെ സമാധാനത്തോടെ പറഞ്ഞു,

"സോറി ചേച്ചി അവൻ അറിയാതെ സംഭവിച്ചതാ... വിട്ടേക്ക്."

അവൾ അഭിയെയും എന്നെയും മാറിമാറി നോക്കി. ആ ചുണ്ടിലെ പുച്ഛം ഒന്നുകൂടി കൂടി.

"ന്യായീകരിക്കാൻ അടുത്തയാൾ വന്നല്ലോ. നിങ്ങൾ ആണുങ്ങളുടെ ഈ പരസ്പരം താങ്ങുന്ന കൂട്ടുകെട്ടൊക്കെ എനിക്ക് നന്നായിട്ടറിയാം. വഴിമാറി നിൽക്ക് അങ്ങോട്ട്!"

ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ വാഷ് ഏരിയ ലക്ഷ്യമാക്കി വേഗത്തിൽ നടന്നുപോയി. അവളുടെ ആ പോക്കും നോക്കി ഞാൻ അങ്ങനെ നിന്നു.

ആരുടെയോ മുൻപിൽ തോറ്റുപോയത് പോലെ വല്ലാത്തൊരു അസ്വസ്ഥത എന്റെ ഉള്ളിൽ നിറയുകയായിരുന്നു. അവൾ പോയിക്കഴിഞ്ഞിട്ടും ആ കാന്റീനിലെ കാപ്പിയുടെ മണത്തിനൊപ്പം അവളുടെ സാന്നിധ്യം അവിടെ തങ്ങിനിൽക്കുന്നതുപോലെ തോന്നി.

ഇന്റർവ്യൂവിന് കയറുന്നതിന് മുൻപ് തന്നെ എന്റെ ആത്മവിശ്വാസവും മൂഡും മുഴുവൻ കളയാൻ ആ ഒറ്റ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു...

_________________________________________

തുടരണോ? നിങ്ങളുടെ അഭിപ്രായം പോലെ ഇരിക്കും. ഒരു 10 പേരെങ്കിലും തുടരണം എന്ന് പറഞ്ഞാലേ ബാക്കി എഴുതു.... ഇതളിന്റെ തുടർച്ച നിങ്ങളുടെയൊക്കെ കൈയിൽ ആണ്.

-മയക്കണ്ണൻ -©

💬 Comments

View all comments