0%

Chapter Title : ഇതൾ 🍃 1 [Mayakannan]

വീഴ്ത്തിയ കോഫി പടർന്നിരിക്കുന്നത്. അവളുടെ മുലകളിലും ചെറുതായി പടന്നിരുന്നു.

അമിതമായ മേക്കപ്പോ അലങ്കാരങ്ങളോ ഒന്നുമില്ലാതിരുന്നിട്ടും ആർക്കും അവിടെ നിന്ന് കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗിയുണ്ടായിരുന്നു അവൾക്ക്. ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നതിനേക്കാൾ, ഒരിക്കൽ നോക്കിയാൽ വീണ്ടും നോക്കിപ്പോകാൻ തോന്നിക്കുന്ന വല്ലാത്തൊരു ആകർഷണം.

പക്ഷേ, എന്റെ ആ നോട്ടം വെറും സെക്കന്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂ. ആ ഡ്രസ്സിലേക്ക് വീണ കോഫിയേക്കാൾ എന്നെ ഞെട്ടിച്ചത് അവളുടെ മുഖത്തെ ഭാവം മാറിയ രീതിയാണ്.

ആ മനോഹരമായ മുഖത്ത് അപ്പോൾ മിന്നിമറഞ്ഞത് വെറുമൊരു ദേഷ്യമായിരുന്നില്ല, വളരെ ആഴത്തിലുള്ള ഒരുതരം പുച്ഛവും വെറുപ്പും കൂടിയായിരുന്നു.

"അയ്യോ... ഐ ആം റിയലി സോറി... ഞാൻ കണ്ടില്ല…”

ആത്മാർത്ഥമായി തന്നെ ഞാൻ വിക്കി വിക്കി പറഞ്ഞു.

അവൾ തന്റെ ദുപ്പട്ടയിലെ കാപ്പിക്കറയിലേക്ക് ഒന്ന് നോക്കിയിട്ട് വളരെ പതുക്കെ, എന്നാൽ അത്രയും മൂർച്ചയുള്ള ശബ്ദത്തിൽ ചോദിച്ചു.

"കണ്ടില്ല... അല്ലേ?"

അവളുടെ ചുണ്ടിൽ പരിഹാസം നിറഞ്ഞ ഒരു ചിരി മിന്നി.

"ഈ കണ്ണൊക്കെ എന്തിനാടോ കൊണ്ടുനടക്കുന്നത്? ചുറ്റുമുള്ളതൊന്നും കാണാനല്ലെങ്കിൽ പിന്നെ വേറെ വല്ലടത്തും നോക്കി നടക്കാനാണോ?"

ആ ചോദ്യത്തിലെ ടോൺ എന്നെ ശരിക്കും പ്രകോപിപ്പിച്ചു. ഞാൻ ചെയ്തത് തെറ്റാണ്, പക്ഷെ അത്രയും പേരുടെ മുന്നിൽ വെച്ചുള്ള അവളുടെ ആ സംസാരരീതി എനിക്ക് തീരെ പിടിച്ചില്ല.

ഇന്നലത്തെ പ്രശ്നങ്ങളുടെ ടെൻഷൻ എന്റെ തലയിലുള്ളതുകൊണ്ടാകാം, എനിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

"ഹലോ ചേച്ചി, ഞാൻ മനപ്പൂർവം ഒഴിച്ചതൊന്നുമല്ല. തിരിഞ്ഞപ്പോൾ അബദ്ധത്തിൽ തട്ടിയതാ. ഞാൻ അപ്പൊത്തന്നെ സോറിയും പറഞ്ഞല്ലോ. പിന്നെന്തിനാ ഇങ്ങനെ നെഞ്ചത്തേക്ക് കേറുന്നെ?"

ഞാൻ ഒട്ടും വിട്ടുകൊടുക്കാതെ തന്നെ മറുപടി പറഞ്ഞു.

"ഒരു സോറി."

💬 Comments

View all comments